റെഡ്മി നോട്ട് 14 സ്വന്തമാക്കാനുള്ള കാത്തിരിപ്പ് ഉടനെ അവസാനിക്കും
റെഡ്മി നോട്ട് 14 5G ഫോണിനു വേണ്ടിയുള്ള ആമസോൺ ഇന്ത്യ പേജിൽ നിന്നും വ്യക്തമാകുന്നത് ഫോൺ ഉടൻ തന്നെ ആമസോണിലൂടെ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുമെന്നാണ്. ചൈനയിൽ പുറത്തിറക്കിയ പതിപ്പിന് സമാനമായ മോഡൽ തന്നെയാകും ഇന്ത്യയിലും എത്തുകയെന്ന് പേജ് കാണിക്കുന്നു. ഫോൺ കുറഞ്ഞത് രണ്ട് നിറങ്ങളിലെങ്കിലും വരുമെന്നും സ്ഥിരീകരിക്കുന്നുണ്ട്. മാർബിൾ പാറ്റേണിലുള്ള വൈറ്റ്, ബ്ലാക്ക് നിറങ്ങളിലാണ് ലഭ്യമാവുക. ചൈനയിൽ, ഫോൺ ഇവക്കു പുറമെ നീല നിറത്തിലും ലഭ്യമാണ്.