Photo Credit: Xiaomi
ഷവോമിയുടെ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 1.0 ഇൻ്റർഫേസിലാണ് റെഡ്മി നോട്ട് 14 5ജി പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകൾക്കും വാങ്ങാൻ പ്രാപ്യമായ ഫോണുകൾ അവർ പുറത്തിറക്കുന്നത് ഇതിനൊരു കാരണമാണ്. മാസങ്ങൾക്കു മുൻപ് പുറത്തിറക്കിയ റെഡ്മി നോട്ട് 14 5G ഫോണിൻ്റെ പുതിയ കളർ വേരിയൻ്റ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. യഥാർത്ഥത്തിൽ മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ, ടൈറ്റൻ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളോടെ 2024 ഡിസംബറിലാണ് ഈ ഫോൺ ലോഞ്ച് ചെയ്യുന്നത്. ഇതിലേക്കാണ് ഐവി ഗ്രീൻ കളറിലുള്ള പുതിയ വേരിയൻ്റ് എത്തുന്നത്. 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൻ്റെ സവിശേഷത, മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റാണ് ഫോണിനു കരുത്ത് നൽകുന്നത്. ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,110mAh ബാറ്ററിയുമായാണ് ഈ ഫോൺ വരുന്നത്. കൂടാതെ വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കാൻ IP64 റേറ്റിംഗും ഇതിനുണ്ട്.
റെഡ്മി നോട്ട് 14 5G ഇപ്പോൾ ഒരു പുതിയ ഐവി ഗ്രീൻ കളർ ഓപ്ഷനിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ ഫോണിൻ്റെ 6GB + 128GB പതിപ്പിൻ്റെ വില 18,999 രൂപയാണ്. 8GB + 128GB, 8GB + 256GB മോഡലുകളുടെ വില യഥാക്രമം 19,999 രൂപയും 21,999 രൂപയുമാണ്. ICICI, HDFC അല്ലെങ്കിൽ SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് EMI ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 1,000 രൂപ വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ആറ് മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്.
Mi വെബ്സൈറ്റിൽ നിന്നും പുതിയ നിറത്തിലുള്ള ഫോൺ വാങ്ങാൻ കഴിയും. മുമ്പ് ലോഞ്ച് ചെയ്ത മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ, ടൈറ്റൻ ബ്ലാക്ക് എന്നീ നിറങ്ങൾക്കൊപ്പം ഈ മോഡലും ഇപ്പോൾ ലഭ്യമായി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയതു മുതൽ ആദ്യം പറഞ്ഞ മൂന്നു നിറങ്ങളിൽ മാത്രമായിരുന്നു ഈ ഫോൺ ലഭ്യമായിരുന്നത്.
ഐവി ഗ്രീൻ കളറിലുള്ള റെഡ്മി നോട്ട് 14 5G ഫോണിന് അതിൻ്റെ മറ്റ് കളർ വേരിയൻ്റുകൾക്കുള്ള അതേ സവിശേഷതകൾ തന്നെയാണുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഹൈപ്പർ ഒഎസ് 1.0 ഇൻ്റർഫേസിൽ പ്രവർത്തിക്കുന്ന ഇതിന് 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സലുകൾ) ഡിസ്‌പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും 2,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവലുമുണ്ട്. സ്‌ക്രീൻ പരിരക്ഷിച്ചിരിക്കുന്നത് കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 വഴിയാണ്. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രൊസസറാണ് ഇതിന് കരുത്തേകുന്നത്, 8GB വരെ റാമും 256GB വരെ സ്റ്റോറേജും ഇതിനുണ്ട്.
പിൻഭാഗത്ത്, ഫോണിന് ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. സോണി LYT-600 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഇതിലുൾപ്പെടുന്നു. 20 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയുടെ കാര്യത്തിൽ ഫോൺ IP64 റേറ്റു ചെയ്തിരിക്കുന്നു. കൂടാതെ ഡോൾബി അറ്റ്‌മോസിനെയും രണ്ട് മൈക്രോഫോണുകളെയും പിന്തുണയ്ക്കുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഈ ഫോൺ വരുന്നത്.
റെഡ്മി നോട്ട് 14 5G ഫോണിന് 45W ഫാസ്റ്റ് ചാർജിംഗുള്ള 5,110mAh ബാറ്ററിയുണ്ട്. ഫോണിന് രണ്ട് ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
പരസ്യം
പരസ്യം