വിപണി കീഴടക്കാൻ പോക്കോയുടെ കില്ലാഡികളെത്തുന്നു
സാമൂഹ്യമാധ്യമമായ എക്സിൽ ഇട്ട നിരവധി പോസ്റ്റുകളിലൂടെയാണ് പോക്കോ ഇന്ത്യ അവരുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ പോക്കോ M7 പ്രോ 5G-യുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. സുഗമമായ ദൃശ്യങ്ങൾ ഉറപ്പാക്കുന്ന 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഡിസ്‌പ്ലേയ്ക്ക് 2,100 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവൽ ഉണ്ടായിരിക്കും. കൂടാതെ, കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിന് TUV ട്രിപ്പിൾ സർട്ടിഫിക്കേഷനും SGS ഐ കെയർ ഡിസ്‌പ്ലേ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുള്ള ഫോണാണിത്. ഈ ഫോണിൻ്റെ സ്‌ക്രീൻ-ടു-ബോഡി റേഷ്യോ 92.02 ശതമാനമാണെന്ന് പറയപ്പെടുന്നു, ഇത് ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച കാഴ്ചാനുഭവം നൽകുന്നു