ആരെയും ഞെട്ടിക്കുന്ന റിയൽമി GT കൺസെപ്റ്റ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

റിയൽമി GT കൺസപ്റ്റ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

ആരെയും ഞെട്ടിക്കുന്ന റിയൽമി GT കൺസെപ്റ്റ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

Photo Credit: Realme

റിയൽമി ജിടി കൺസെപ്റ്റ് ഫോൺ പ്രോട്ടോടൈപ്പിന് സെമി-ട്രാൻസ്പരന്റ് ബാക്ക് കവർ ഉണ്ട്

ഹൈലൈറ്റ്സ്
  • റിയൽമി GT കൺസെപ്റ്റ് ഫോൺ വളരെ പെട്ടെന്ന് വിപണിയിൽ ലഭ്യമാകാൻ സാധ്യതയില്ല
  • ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫോണിലുണ്ടാവുക
  • റിയൽമി GT കൺസെപ്റ്റ് ഫോണിന് 200 ഗ്രാം ഭാരമാണു പ്രതീക്ഷിക്കുന്നത്
പരസ്യം

റിയൽമി തങ്ങളുടെ GT 7 സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും, കമ്പനി ഇതുവരെ ഈ സീരീസിൻ്റെ കൃത്യമായ ലോഞ്ച് തീയതി പങ്കു വെച്ചിട്ടില്ല. ഏപ്രിലിൽ ചൈനയിൽ ലോഞ്ച് ചെയ്ത റിയൽമി GT 7 സ്മാർട്ട്‌ഫോണിന്റെ ഇന്ത്യൻ വേരിയൻ്റ് ഈ പുതിയ സീരീസിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി GT 7 പ്രോയുടെ ഇന്ത്യൻ വേരിയന്റ് 2024 നവംബറിൽ അവതരിപ്പിച്ചിരുന്നു. അതിനാൽ ഇപ്പോൾ, നിരവധി ആരാധകർ ഇന്ത്യയിലെ GT 7 മോഡലിന്റെ വരവിനായി കാത്തിരിക്കുകയാണ്. അതേസമയം, 10,000mAh ബാറ്ററിയുള്ള ഒരു കൺസെപ്റ്റ് ഫോണും റിയൽമി പുറത്തിറക്കിയിട്ടുണ്ട്. ഈ കൺസെപ്റ്റ് ഫോൺ അൾട്രാ-ഫാസ്റ്റ് 320W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. വിപണിയിൽ ഇപ്പോഴുള്ള ഫാസ്റ്റ് ചാർജിങ്ങ് ഫോണുകളേക്കാൾ മൂന്നിരട്ടി വേഗത്തിൽ ചാർജ് ചെയ്യാൻ ഇതിനു കഴിയും. റിയൽമി പുതിയ സ്മാർട്ട്‌ഫോണുകളിൽ മാത്രമല്ല, പുതിയ സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

10,000mAh ബാറ്ററിയുമായി റിയൽമി GT കൺസെപ്റ്റ് ഫോൺ:

റിയൽമി GT 7 സീരീസിന് കീഴിൽ ഇന്ത്യയിൽ ഒരു പുതിയ കൺസെപ്റ്റ് ഫോൺ റിയൽമി കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. 10,000mAh ബാറ്ററിയാണ് ഈ ഫോണിനുള്ളതെന്നും സൂപ്പർ-ഫാസ്റ്റ് 320W ചാർജിംഗിനെ ഇതു പിന്തുണയ്ക്കുമെന്നും കമ്പനി ഒരു പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) ഫോണിന്റെ ഒരു ടീസറും റിയൽമി പങ്കിട്ടു. ഇതിൽ നിന്നും ആരാധകർക്ക് ഫോണിൻ്റെ ഡിസൈനിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇത് ഒരു കൺസെപ്റ്റ് ഫോൺ മാത്രമായതിനാൽ, വിൽപ്പനയ്ക്കായി റിയൽമി ഇത് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

കൺസെപ്റ്റ് ഫോണുകൾ സാധാരണയായി പുതിയ സാങ്കേതികവിദ്യയോ ഡിസൈൻ ആശയങ്ങളോ പ്രദർശിപ്പിക്കുന്നതിനാണ് നിർമ്മിക്കുന്നത്, അവയെല്ലാം വിപണിയിൽ വിൽപ്പനയ്ക്കായി എത്താറില്ല.

റിയൽമി GT കൺസെപ്റ്റ് ഫോണിൻ്റെ മറ്റു പ്രധാന സവിശേഷതകൾ:

തങ്ങളുടെ പുതിയ റിയൽമി GT കൺസെപ്റ്റ് ഫോണിനെക്കുറിച്ചുള്ള ചില ആവേശകരമായ വിവരങ്ങൾ റിയൽമി വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, ഫോണിന് 8.5 മില്ലിമീറ്ററിൽ താഴെ കനവും 200 ഗ്രാമിൽ കൂടുതൽ ഭാരവുമുണ്ടാകും. ഇത് വളരെ മെലിഞ്ഞ ഫോൺ ആയിരിക്കുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഫോണിന്റെ പ്രോട്ടോടൈപ്പ് പതിപ്പിന് സെമി-ട്രാൻസ്പറന്റ് ബാക്ക് കവർ ഉണ്ട്, ഇത് ഫോണിന് മോഡേൺ സ്റ്റൈലിഷ് ഒരു ലുക്ക് നൽകുന്നു.

മിനി ഡയമണ്ട് ആർക്കിടെക്ചർ എന്നറിയപ്പെടുന്ന സ്പെഷ്യൽ ഇൻ്റേണൽ ഡിസൈനാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഫോണിന്റെ വലുപ്പം വർദ്ധിപ്പിക്കാതെ തന്നെ വലിയ ബാറ്ററിക്ക് ഇടം നൽകി, ഫോണിന്റെ മറ്റു ഘടകങ്ങൾ മികച്ച രീതിയിൽ പുനഃക്രമീകരിക്കാൻ ഈ സവിശേഷമായ ലേഔട്ട് സഹായിക്കുന്നു. ഈ ഡിസൈനിൽ "ലോകത്തിലെ ഏറ്റവും ഒതുങ്ങിയ ആൻഡ്രോയിഡ് മെയിൻബോർഡ്" ഉൾപ്പെടുന്നുവെന്ന് റിയൽമി പറയുന്നു. അതിൻ്റെ വീതി 23.4 മില്ലീമീറ്റർ മാത്രമാണ്.

റിയൽമി GT കൺസെപ്റ്റ് ഫോണിൽ ഒരു പുതിയ തരം ബാറ്ററി ടെക്നോളജിയും ഉപയോഗിക്കുന്നുണ്ട്. 10% സിലിക്കൺ അനുപാതമുള്ള "അൾട്രാ-ഹൈ സിലിക്കൺ-കണ്ടന്റ് ആനോഡ് ബാറ്ററി" ആണ് ഇതിലുള്ളത്. ഇതുവരെ ഒരു സ്മാർട്ട്‌ഫോണിൽ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്നതാണിത്. ഇതുമൂലം, ബാറ്ററിക്ക് 887Wh/L എന്ന ഹൈ എനർജി ഡെൻസിറ്റിയുണ്ട്. അതായത് ഇതിന് കൂടുതൽ പവർ സംഭരിക്കാനും ഇന്ന് ലഭ്യമായ മിക്ക ഫോൺ ബാറ്ററികളേക്കാളും കൂടുതൽ നേരം നിലനിർത്താനും കഴിയും.

റിയൽമി പങ്കിട്ട ഔദ്യോഗിക ചിത്രങ്ങളിൽ, ഫോണിന്റെ പിൻഭാഗത്ത് റിയൽമി ലോഗോയ്ക്ക് താഴെ "പവർ ദാറ്റ് നെവർ സ്റ്റോപ്സ്" എന്ന ടാഗ്‌ലൈൻ എഴുതിയിട്ടുണ്ട്. ഫോണിന്റെ പിൻവശത്ത് ചതുരാകൃതിയിലുള്ള ഒരു ക്യാമറ മൊഡ്യൂളും കാണിക്കുന്നുണ്ട്. അതിൽ കുറഞ്ഞത് രണ്ട് ക്യാമറ സെൻസറുകളെങ്കിലും ഉണ്ടെന്നാണു മനസസിലാക്കാൻ കഴിയുന്നത്.

ഈ കൺസെപ്റ്റ് ഫോൺ ഒറ്റ ചാർജിൽ നിരവധി ദിവസം പ്രവർത്തിക്കാൻ പ്രാപ്തമാണെന്ന് റിയൽമി അവകാശപ്പെടുന്നു. പലപ്പോഴും ഫോൺ ചാർജ് ചെയ്യാതെ ദീർഘനേരം ബാറ്ററി ലൈഫ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഫോൺ ഒരു മികച്ച തിരഞ്ഞെടുപ്പു തന്നെയായിരിക്കും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഇനി വീട്ടിലിരുന്നു കൊണ്ടു തന്നെ ബിഎസ്എൻഎല്ലിലേക്കു മാറാം; പോർട്ടൽ ആരംഭിച്ചു
  2. ഇനി ഇവൻ വിപണി ഭരിക്കും; ഹോണർ X9c ഇന്ത്യയിലേക്കെത്തുന്നു
  3. 9,999 രൂപയ്ക്കൊരു ഗംഭീര 5G ഫോൺ; വിവോ T4 ലൈറ്റ് 5G ഇന്ത്യയിലെത്തി
  4. ബാറ്ററിയുടെ കാര്യത്തിൽ ഇവൻ വില്ലാളിവീരൻ; പോക്കോ F7 5G ഇന്ത്യയിലെത്തി
  5. ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ച് ചെയ്തു
  6. കിടിലൻ ഫോണുകളുമായി സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് ജൂലൈയിൽ
  7. സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ ഓപ്പോ റെനോ 14 5G സീരീസ് എത്തുന്നു
  8. എല്ലാവർക്കും ഇനി വഴിമാറി നിൽക്കാം; സാംസങ്ങ് ഗാലക്സി M36 5G ഇന്ത്യയിലേക്ക്
  9. വയർലെസ് നെക്ക്ബാൻഡ് വിപണി കീഴടക്കാൻ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇന്ത്യയിലെത്തി
  10. കീശ കീറാതെ മികച്ചൊരു ടാബ് സ്വന്തമാക്കാം; റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »