Photo Credit: Vivo
ഇന്ത്യയിലെ കമ്പനിയുടെ നിലവിലെ മുൻനിര സ്മാർട്ട്‌ഫോണാണ് വിവോ X200 പ്രോ.
ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഫ്ലാഗ്ഷിപ്പ് വിവോ X200 സീരീസിൻ്റെ ഭാഗമായ പുതിയ മോഡലായ വിവോ X200 FE കമ്പനി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ 1.5K റെസല്യൂഷൻ OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഉപയോക്താക്കൾക്ക് മികച്ച ദൃശ്യാനുഭവം എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ സുരക്ഷയ്ക്കായി, ഈ ഫോൺ അണ്ടർ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറുമായി വരാൻ സാധ്യതയുണ്ട്. വിവോ ഇതുവരെ ബന്ധപ്പെട്ട ഒരു വിശദാംശങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റിന്റെ ഒരു പ്രത്യേക പതിപ്പ് (ബിന്ന്ഡ് വേരിയന്റ്) ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടുതൽ കരുത്തുറ്റ പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യും. വിവോ X200 FE-യുടെ രണ്ട് വ്യത്യസ്ത പതിപ്പുകൾ (എസ്‌കെയു) ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൂലൈയിൽ ഉപകരണത്തിന്റെ ലോഞ്ച് നടക്കുമെന്നും അഭ്യൂഹമുണ്ട്.
സ്മാർട്ട്പ്രിക്സ് റിപ്പോർട്ട് ചെയ്തതു പോലെ, വരാനിരിക്കുന്ന വിവോ X200 FE ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ടിപ്സ്റ്റർ യോഗേഷ് ബ്രാർ പറയുന്നു. ഈ ഫോണിന്റെ ഇന്ത്യയിലെ വില 50,000 രൂപയ്ക്കും 60,000 രൂപയ്ക്കും ഇടയിലായിരിക്കാം. രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വിവോ X200 FE ചില പ്രധാന അപ്‌ഗ്രേഡുകളോടെയാണ് വരുന്നതെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും വിശദമായ സ്പെസിഫിക്കേഷനുകൾ ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ചിങ്ങ് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നുണ്ടാകും.
120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.31 ഇഞ്ച് LTPO OLED ഡിസ്പ്ലേയാണ് വിവോ X200 FE-യിൽ പ്രതീക്ഷിക്കുന്നത്. ഇതിനർത്ഥം സ്ക്രോൾ ചെയ്യുമ്പോഴും ഗെയിമുകൾ കളിക്കുമ്പോഴുമെല്ലാം സ്ക്രീൻ സ്മൂത്ത് ആയിരിക്കുമെന്നാണ്. ഫോണിൽ അണ്ടർ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായിരിക്കാം. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഈ ഫോണിന് IP68, IP69 റേറ്റിംഗുകൾ ഉണ്ടെന്ന് പറയപ്പെടുന്നു, ഫോണിന് ഏകദേശം 200 ഗ്രാം ഭാരമാണു പ്രതീക്ഷിക്കുന്നത്.
ക്യാമറകളുടെ കാര്യമെടുത്താൽ, വിവോ X200 FE-യിൽ സീസ്സ് ബ്രാൻഡിംഗുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടാവുകയെന്നാണ് അഭ്യൂഹങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പ്രധാന ക്യാമറ 50 മെഗാപിക്സൽ സോണി IMX921 സെൻസറായിരിക്കും. അതോടൊപ്പം, വൈഡ് ഷോട്ടുകൾ പകർത്താൻ 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും, ക്ലോസ്-അപ്പ് ഫോട്ടോകൾക്കായി 3x ടെലിഫോട്ടോ സൂമുള്ള 50 മെഗാപിക്സൽ സോണി IMX882 സെൻസറും ഈ ഫോണിൽ ഉൾപ്പെട്ടേക്കാം. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ക്യാമറയാകും ഉണ്ടാവുക.
മീഡിയടെക് ഡൈമെൻസിറ്റി 9300+ പ്രോസസർ ഈ ഫോണിനു കരുത്തു നൽകും എന്നാണു പ്രതീക്ഷിക്കുന്നത്. പുറത്തു വരുന്ന സൂചനകൾ പ്രകാരം ഈ ചിപ്പിൻ്റെ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലാത്ത ഡൈമെൻസിറ്റി 9400e എന്ന പുതിയ വേരിയൻ്റ് വിവോ ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. AI സീസണൽ പോർട്രെയ്റ്റുകൾ പോലുള്ള ചില നൂതന AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സവിശേഷതകൾ ഈ ഫോണിൽ ഉൾപ്പെട്ടേക്കാം. ഇതുവരെ ചൈനയിൽ മാത്രമായിരുന്നു ഈ സവിശേഷതകൾ ലഭ്യമായിരുന്നത്.
ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകൾ ഉൾപ്പെടെ മൂന്ന് വർഷത്തേക്ക് X200 FE-യ്‌ക്കുള്ള സോഫ്റ്റ്‌വെയർ പിന്തുണയും ഫോൺ പരിരക്ഷിക്കുന്നതിന് നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അവസാനമായി, വിവോ X200 FE-യിൽ 6,500mAh ന്റെ വലിയ ബാറ്ററി ഉണ്ടായിരിക്കാം. ഇതിന് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാൻ കഴിയും. ഫ്ലാഗ്ഷിപ്പ് നിലവാരമുള്ള ഒരു ഫോൺ നേടി നടക്കുന്നവർക്ക് വിവോ X200 FE മികച്ചൊരു തിരഞ്ഞെടുപ്പാക്കാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം