Photo Credit: Motorola
മോട്ടറോള എഡ്ജ് 60s ഗ്ലേസിയർ മിന്റ്, മിസ്റ്റി ഐറിസ്, പോളാർ റോസ് (വിവർത്തനം ചെയ്ത) നിറങ്ങളിൽ ലഭ്യമാകും
മോട്ടറോള എഡ്ജ് സീരീസിലെ മറ്റൊരു മോഡലായ മോട്ടറോള എഡ്ജ് 60s ഉടൻ തന്നെ ചൈനയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനി ഈ ഫോണിൻ്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഡിസൈൻ, കളർ ഓപ്ഷനുകൾ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. എഡ്ജ് 60 സീരീസിലെ മറ്റ് ഫോണുകൾക്കൊപ്പം എഡ്ജ് 60s ചൈനയിൽ ലോഞ്ച് ചെയ്യും. ഇതിനൊപ്പം ക്ലാംഷെൽ ഡിസൈനുള്ള മടക്കാവുന്ന ഫോണായ മോട്ടറോള റേസർ 60-ഉം ലോഞ്ച് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ചില ആഗോള വിപണികളിൽ ഈ മോഡലുകൾ പുറത്തിറങ്ങിയിരുന്നു. റാമും സ്റ്റോറേജ് വേരിയന്റുകളും ഉൾപ്പെടെ എഡ്ജ് 60s-നെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങളും മോട്ടറോള പുറത്തു വിട്ടിട്ടുണ്ട്. വ്യത്യസ്ത മെമ്മറി കോൺഫിഗറേഷനുകളിൽ ഫോൺ ലഭ്യമാകും. ഡിസൈനിൻ്റെ കാര്യത്തിൽ, മോട്ടറോള എഡ്ജ് 60 സീരീസിലെ മറ്റ് ഫോണുകളുമായി എഡ്ജ് 60s വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു. ബിൽഡ് ക്വാളിറ്റി നിലവിലുള്ള മോഡലുകളുടെ പ്രീമിയം വേർഷൻ ആയിരിക്കുമെന്നും പ്രതീക്ഷിക്കാം.
മെയ് 8-ന് ചൈനയിൽ എഡ്ജ് 60s പുറത്തിറങ്ങുമെന്ന് മോട്ടറോള വെയ്‌ബോയിൽ പോസ്റ്റ് പങ്കുവെച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള സംരക്ഷണത്തിന് ഫോണിന് IP68, IP69 റേറ്റിംഗുകൾ ഉണ്ടെന്ന് കമ്പനി പറയുന്നു. മറ്റ് മോട്ടറോള സ്മാർട്ട്‌ഫോണുകളെപ്പോലെ എഡ്ജ് 60s-ലും AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഔദ്യോഗിക ലിസ്റ്റിംഗ് അനുസരിച്ച്, ഫോൺ 12GB RAM + 256GB സ്റ്റോറേജ്, 12GB RAM + 512GB സ്റ്റോറേജ് എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ഗ്ലേസിയർ മിന്റ്, മിസ്റ്റി ഐറിസ്, പോളാർ റോസ് (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഈ ഫോൺ വിപണിയിലെത്തുക.
നിലവിലുള്ള മോട്ടറോള എഡ്ജ് 60, മോട്ടറോള എഡ്ജ് 60 പ്രോ മോഡലുകൾക്ക് സമാനമായ ഡിസൈൻ ആയിരിക്കും മോട്ടറോള എഡ്ജ് 60s-ന് എന്നാണു പ്രതീക്ഷിക്കുന്നത്. അല്പം ഉയർന്നിരിക്കുന്ന ദീർഘചതുരാകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂളാണ് ഇതിനുള്ളത്. ഫോണിന്റെ മുൻവശത്ത് വളരെ മെലിഞ്ഞു, തുല്യമായ ബെസലുകളുള്ള കർവ്ഡ് ഡിസ്‌പ്ലേയുണ്ട്. മുൻ ക്യാമറയ്‌ക്കായി സ്‌ക്രീനിന്റെ മുകളിൽ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് നൽകിയിരിക്കുന്നു. വോളിയം ബട്ടണുകളും പവർ ബട്ടണും ഫോണിന്റെ വലതുവശത്താണ് സ്ഥിതി ചെയ്യുന്നത്. സിം കാർഡ് സ്ലോട്ട്, ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഒരു മൈക്രോഫോൺ, സ്പീക്കർ ഗ്രില്ലുകൾ എന്നിവ താഴെയായി കാണാം.
എഡ്ജ് 60s സാധാരണ മോട്ടറോള എഡ്ജ്, എഡ്ജ് 60 പ്രോ മോഡലുകൾക്കൊപ്പം പുറത്തിറക്കുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു. ഇവ കൂടാതെ മോട്ടറോള റേസർ 60, റേസർ 60 അൾട്രാ എന്നിങ്ങനെ രണ്ട് ഫോൾഡബിൾ ഫോണുകളും മോട്ടറോള അതേ ദിവസം പുറത്തിറക്കും.
റിപ്പോർട്ടുകൾ പ്രകാരം, മോട്ടറോള എഡ്ജ് 60s-ൽ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് കർവ്ഡ് pOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി സോണി LYT-700C സെൻസർ ഉപയോഗിക്കുന്ന 50 മെഗാപിക്സൽ പ്രധാന റിയർ ക്യാമറയും ഫോണിൽ വന്നേക്കാം. ഈ ക്യാമറ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനെയും (OIS) പിന്തുണയ്ക്കും. ഇതിനൊപ്പം, 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ക്യാമറ മൊഡ്യൂളിൽ ഉണ്ടായേക്കാം. സെൽഫികൾക്കായുള്ള ഫ്രണ്ട് ക്യാമറ 32 മെഗാപിക്സൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് എഡ്ജ് 60s പ്രവർത്തിക്കുന്നത്. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 68W വയേർഡ്, 15W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു വലിയ 5,500mAh ബാറ്ററിയാണ് ഇതിനുള്ളതെന്ന് പറയപ്പെടുന്നു. ഫോൺ 8.2mm കനവും ഏകദേശം 190 ഗ്രാം ഭാരവുമുള്ളതായിരിക്കും എന്നാണു സൂചനകൾ.
പരസ്യം
പരസ്യം