Photo Credit: Haier
ഹെയർ C95, C90 OLED ടിവികൾക്ക് ബെസൽ ഇല്ലാത്ത ഡിസൈൻ ഉണ്ടെന്ന് പറയപ്പെടുന്നു
പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ഹയർ ഇന്ത്യയിൽ രണ്ട് പുതിയ OLED ടിവികൾ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഹയർ C95, ഹയർ C90 എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്ത പുതിയ മോഡലുകൾ. ഈ സ്മാർട്ട് ടിവികൾ ഗൂഗിൾ ടിവിയിൽ പ്രവർത്തിക്കുകയും 4K റെസല്യൂഷനുള്ള OLED സ്‌ക്രീനുകളുമായി വരികയും ചെയ്യുന്നു. കമ്പനി ഈ മോഡലുകൾ വ്യത്യസ്ത സ്‌ക്രീൻ സൈസുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ മോഡേൺ ലുക്കിനു വേണ്ടി അവയെല്ലാം ഒരു ബെസൽ-ലെസ് ഡിസൈൻ ആയാണ് അവതരിപ്പിക്കുന്നത്. ഹയർ C95, C90 ടിവികൾ HDR10+, ഡോൾബി വിഷൻ IQ പോലുള്ള പുതിയ പിക്ച്ചർ ക്വാളിറ്റി ടെക്നോളജിയെ പിന്തുണയ്ക്കുന്നു. നിറങ്ങൾ, ദൃശ്യതീവ്രത, മൊത്തത്തിലുള്ള കാഴ്ചാനുഭവം എന്നിവ മെച്ചപ്പെടുത്താൻ ഈ സവിശേഷതകൾ സഹായിക്കുന്നു. ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്ന, വ്യക്തവും മികച്ചതുമായ ഓഡിയോ വാഗ്ദാനം ചെയ്യുന്ന ഹർമാൻ കാർഡൺ സൗണ്ട് സിസ്റ്റവും ഈ ടിവികളിൽ ഉൾപ്പെടുന്നു.
C95, C90 എന്നിങ്ങനെ രണ്ട് പുതിയ OLED ടിവികൾ ഹയർ ഇന്ത്യയിൽ പുറത്തിറക്കി. ഹയർ C90 OLED ടിവിയുടെ പ്രാരംഭ വില 55 ഇഞ്ച് മോഡലിന് 1,29,990 രൂപയാണ്. 65 ഇഞ്ച്, 77 ഇഞ്ച് ഓപ്ഷനുകൾ ഉൾപ്പെടെ കൂടുതൽ വലിപ്പത്തിലും ഈ ടിവി ലഭ്യമാണ്.
ഹയർ C95 OLED ടിവി അൽപ്പം വിലയേറിയതാണ്. അതിന്റെ 55 ഇഞ്ച് മോഡലിന്റെ വില 1,56,990 രൂപയാണ്. 65 ഇഞ്ച് വലുപ്പത്തിലും ഹയർ ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു.
ഹയർ C90, C95 OLED ടിവികൾ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഹെയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, വിവിധ ഇലക്ട്രോണിക്സ് സ്റ്റോറുകൾ, പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, രാജ്യത്തുടനീളമുള്ള മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ നിന്ന് ഈ ടിവികൾ വാങ്ങാം.
ഹയർ C95, ഹയർ C90 എന്നിങ്ങനെ ഇന്ത്യയിൽ രണ്ട് പുതിയ OLED ടിവികൾ ഹയർ അവതരിപ്പിച്ചു. ഉയർന്ന നിലവാരമുള്ള കാഴ്ചയും ഗെയിമിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നതിനാണ് രണ്ട് മോഡലുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ ഒന്നിലധികം സ്‌ക്രീൻ സൈസുകളിൽ വിപുലമായ സവിശേഷതകളോടെ വരുന്നു.
ഹയർ C95 OLED ടിവി 55 ഇഞ്ച്, 65 ഇഞ്ച് സൈസുകളിൽ ലഭ്യമാണ്. ഇത് 4K റെസല്യൂഷൻ ഡിസ്‌പ്ലേയുള്ളതാണ്, കൂടാതെ 144Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. ഗെയിമർമാർക്കായി, ടിവിയിൽ വേരിയബിൾ റീഫ്രഷ് റേറ്റ്(VRR), ഓട്ടോ ലോ ലേറ്റൻസി മോഡ് (ALLM) എന്നിവ ഉൾപ്പെടുന്നു. C95 ഹർമാൻ കാർഡൺ 2.1 ചാനൽ സൗണ്ട് സിസ്റ്റവുമായാണ് വരുന്നത്. കൂടാതെ മൊത്തത്തിലുള്ള സിനിമാറ്റിക് അനുഭവം വർദ്ധിപ്പിക്കുന്ന, 3D സറൗണ്ട് സൗണ്ട് എക്സ്പീരിയൻസിനു വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഹയർ C90 OLED ടിവി 55 ഇഞ്ച്, 65 ഇഞ്ച്, 77 ഇഞ്ച് സ്‌ക്രീൻ സൈസുകളിൽ ലഭ്യമാണ്. C95 പോലെ, ഇത് 4K റെസല്യൂഷനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും 120Hz എന്ന അല്പം കുറഞ്ഞ റിഫ്രഷ് റേറ്റുമായി വരുന്നു. C90 സീരീസിലെ മിക്ക മോഡലുകളിലും 50W സൗണ്ട് സിസ്റ്റം ഉൾപ്പെടുന്നു, എന്നാൽ ഏറ്റവും വലിയ 77 ഇഞ്ച് പതിപ്പിൽ മികച്ച ഓഡിയോയ്ക്കായി കൂടുതൽ ശക്തമായ 65W സ്പീക്കർ സെറ്റപ്പാണുള്ളത്.
C95, C90 OLED ടിവികളിൽ 3GB റാമും 32GB ഇന്റേണൽ സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. മുറിയിലെ സാഹചര്യത്തെയും ലൈറ്റിംഗിനെയും അടിസ്ഥാനമാക്കി തെളിച്ചവും കോൺട്രാസ്റ്റും യാന്ത്രികമായി ക്രമീകരിക്കുന്ന ഡോൾബി വിഷൻ ഐക്യു, HDR10+ സാങ്കേതികവിദ്യകളെ അവ പിന്തുണയ്ക്കുന്നു. കൂടാതെ, ഇവയിൽ AMD ഫ്രീസിങ്ക് പ്രീമിയവും മോഷൻ എസ്റ്റിമേഷൻ ആൻഡ് മോഷൻ കോമ്പൻസേഷനും (MEMC) ഉണ്ട്. ഇത് സ്ക്രീൻ ടിയറിങ്ങും സ്കറ്ററിങ്ങും കുറയ്ക്കാൻ സഹായിക്കുന്നു.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഈ ടിവികൾ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2 എന്നിവയെ പിന്തുണയ്ക്കുന്നു, ഇത് വേഗതയേറിയതും സ്ഥിരതയുള്ളതുമായ വയർലെസ് കണക്ഷനുകൾ നൽകുന്നു. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പോലും ഉപയോക്താക്കൾക്ക് HAICAST അല്ലെങ്കിൽ Chromecast ഉപയോഗിച്ച് അവരുടെ മൊബൈൽ ഉപകരണങ്ങളിൽ നിന്ന് കണ്ടൻ്റുകൾ കാസ്റ്റ് ചെയ്യാനും കഴിയും. മറ്റൊരു സവിശേഷത ബ്ലൂടൂത്ത് സൗണ്ട് കാസ്റ്റ് ആണ്, ഇത് ടിവി സ്പീക്കറുകളിലൂടെ മൊബൈൽ ഫോണിൽ നിന്നുള്ള ഒരു ഓഡിയോ പ്ലേ ചെയ്യാൻ ടിവിയെ അനുവദിക്കുന്നു. എല്ലാ മോഡലുകളിലും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോൾ ഉണ്ട്, ഇത് യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉപയോഗിച്ചും ചാർജ് ചെയ്യാൻ കഴിയും.
പരസ്യം
പരസ്യം