Photo Credit: Poco
പോക്കോ എം7 5ജി മിന്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ, സാറ്റിൻ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ തിങ്കളാഴ്ച ഇന്ത്യയിൽ പോക്കോ M7 5G എന്ന സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. ഈ പുതിയ ഫോൺ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറുമായാണ് വരുന്നത്, ഇത് സുഗമമായ പ്രകടനം നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇതിന് പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്നതിൽ IP52 റേറ്റിംഗും ഉണ്ട്. 5,160mAh ബാറ്ററിയാണ് പോക്കോ M7 5G ഫോണിലുള്ളത്. നിലവാരമുള്ള ഫോട്ടോകൾ എടുക്കുന്നതിനായി 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഈ ഫോണിൻ്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് അതിൻ്റെ വലിയ ഡിസ്‌പ്ലേയാണ്, ഇത് ഈ സെഗ്‌മെൻ്റിലെ ഏറ്റവും വലുതാണെന്ന് പോക്കോ അവകാശപ്പെടുന്നു. ഡിസ്‌പ്ലേയ്ക്ക് ട്രിപ്പിൾ TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുകളും ഉണ്ട്, കുറഞ്ഞ ബ്ലൂ ലൈറ്റ് ആയതിനാൽ മികച്ച നേത്ര സംരക്ഷണം ഇത് ഉറപ്പാക്കുന്നു.
പോക്കോ M7 5G ഫോണിൻ്റെ 6GB റാം + 128GB സ്റ്റോറേജ് മോഡൽ ഇന്ത്യയിൽ 9,999 രൂപ മുതൽ ലഭ്യമാകും. 8 ജിബി റാം പതിപ്പിന് 10,999 രൂപയാണ് വില. ഈ പ്രത്യേക വിലകൾ വിൽപ്പനയുടെ ആദ്യ ദിനത്തിൽ മാത്രമേ ലഭ്യമാവുകയുള്ളൂ, അതായത് മാർച്ച് 7ന്. ഫോൺ ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനക്കെത്തും. ഇത് മിൻ്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ, സാറ്റിൻ ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിൽ വരുന്നു.
120Hz റീഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റും പിന്തുണയ്ക്കുന്ന 6.88 ഇഞ്ച് HD+ ഡിസ്‌പ്ലേ (720 x 1,640 പിക്സലുകൾ) ആണ് പോക്കോ M7 5G ഫോണിലുള്ളത്. സ്‌ക്രീനിന് 600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലുമുണ്ട്. കൂടാതെ കുറഞ്ഞ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ വ്യൂ, കണ്ണിന് സുഖം എന്നിവ നൽകുമെന്നുറപ്പിച്ച് TÜV റെയിൻലാൻഡ് സർട്ടിഫിക്കേഷനുകളും ഉണ്ട്.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസർ ഫോണിനു കരുത്തു നൽകുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിലാണ് ഇത് വരുന്നത്.
ഫോട്ടോഗ്രാഫിക്കായി, റിയർ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ സോണി IMX852 പ്രധാന സെൻസറും മറ്റൊരു സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. രണ്ടാമത്തെ സെൻസറിൻ്റെ വിവരങ്ങൾ ലഭ്യമല്ല. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമുള്ള ഫ്രണ്ട് ക്യാമറയിൽ 8 മെഗാപിക്സൽ സെൻസറാണുള്ളത്. ഫ്രണ്ട്, ബാക്ക് ക്യാമറകൾക്ക് 30 ഫ്രയിം പെർ സെക്കൻഡിൽ 1080p വീഡിയോകൾ റെക്കോർഡുചെയ്യാനാകും.
പോക്കോ M7 5G ഫോണിന് 18W ചാർജിംഗ് പിന്തുണയുള്ള 5,160mAh ബാറ്ററിയുണ്ട്, ബോക്സിൽ 33W ചാർജറും ഉൾപ്പെടുന്നു. 5G, ഡ്യുവൽ 4G VoLTE, Wi-Fi, Bluetooth 5.0, GPS, GLONASS എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്.
സുരക്ഷയ്ക്കായി, ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ ഉണ്ട്. പൊടി, വെള്ളത്തോടുള്ള പ്രതിരോധം എന്നീ കാര്യങ്ങളിൽ ഇതിന് IP52 റേറ്റിങ്ങാണുള്ളത്. ഫോണിൻ്റെ വലിപ്പം 171.88 x 77.8 x 8.22 മില്ലിമീറ്ററും അതിൻ്റെ ഭാരം 205.39 ഗ്രാമും ആണ്.
പരസ്യം
പരസ്യം