ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ ഓപ്പോ റെനോ 13 സീരീസ്
ഓപ്പോ റെനോ 13 സീരീസ് ചൈനയിൽ നവംബർ 25ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം 4:30 PM) ലോഞ്ച് ചെയ്യുമെന്ന് വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് കമ്പനി അറിയിച്ചത്. ബട്ടർഫ്ലൈ പർപ്പിൾ നിറത്തിൽ ഫോണുകൾ ലഭ്യമാകുമെന്നാണ് വിവരമെങ്കിലും ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ റെനോ 13 സീരീസിനൊപ്പം ഓപ്പോ പാഡ് 3, ഓപ്പോ എൻകോ R3 പ്രോ TWS എന്നിവയും ഇവൻ്റിൽ അവതരിപ്പിക്കും