Nothing Phone 3a

Nothing Phone 3a - ख़बरें

  • ക്യാമറകളുടെ കാര്യത്തിൽ നത്തിങ്ങ് ഫോൺ 3a വിട്ടുവീഴ്ചക്കില്ല
    ഐഫോൺ 16 പ്രോ മാക്‌സുമായി വരാനിരിക്കുന്ന നത്തിങ്ങ് ഫോൺ 3a-യുടെ ക്യാമറ പെർഫോമൻസിനെ താരതമ്യപ്പെടുത്തി യുട്യൂബിൽ അടുത്തിടെ ഒരു വീഡിയോ കമ്പനി അപ്‌ലോഡ് ചെയ്‌തിരുന്നു. നത്തിങ്ങ് ഫോൺ 3a-യിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്ന് ഈ വീഡിയോ സ്ഥിരീകരിക്കുന്നു. പ്രധാന ക്യാമറ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OIS) ഉള്ള 50-മെഗാപിക്സൽ "ഷേക്ക്-ഫ്രീ" സെൻസറാണ്, ഇത് ഫോട്ടോകളിലും വീഡിയോകളിലുമുള്ള ഷേക്കിങ്ങ് കുറയ്ക്കാൻ സഹായിക്കുന്നു. രണ്ടാമത്തെ ക്യാമറ OIS ഉള്ള 50-മെഗാപിക്സൽ പെരിസ്കോപ്പ് സോണി സെൻസറാണ്, നിലവാരമുള്ള സൂം-ഇൻ ഷോട്ടുകൾ ഇത് അനുവദിക്കുന്നു. മൂന്നാമത്തേത് സോണി സെൻസറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയാണ്, ഇവ വിശാലമായ ദൃശ്യങ്ങൾ പകർത്താൻ സഹായിക്കും.
  • സ്നാപ്ഡ്രാഗൺ ചിപ്പ്സെറ്റിൻ്റെ കരുത്തുമായി നത്തിങ്ങ് ഫോൺ 3a സീരീസ്
    സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്പ്സെറ്റുമായി നത്തിങ്ങ് ഫോൺ 3a വരുമെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. 120Hz റീഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയും ഇതിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് OS 3.1-ൽ ഫോൺ പ്രവർത്തിക്കും, കൂടാതെ ഗ്ലിഫ് ഇൻ്റർഫേസ് നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു. നത്തിങ്ങ് ഫോൺ 3a-യിൽ ഫോണിൻ്റെ വലതുവശത്ത് ഒരു അധിക ബട്ടൺ ഉണ്ടായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഈ ബട്ടൺ ക്യാമറയ്ക്കുള്ളതായിരിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. അതേസമയം ഒരു വിഭാഗം കരുതുന്നത് ഇത് ഉപകരണത്തിലെ AI നിയന്ത്രിക്കുന്ന, അല്ലെങ്കിൽ ഒന്നിലധികം ഫംഗ്‌ഷനുകൾ ഉൾക്കൊള്ളുന്ന ഒരു ആക്ഷൻ ബട്ടണായിരിക്കാം എന്നാണ്.
  • ഐഫോണിനുള്ള ഫീച്ചറുമായി നത്തിങ്ങ് ഫോൺ 3a എത്തുന്നു
    വരാനിരിക്കുന്ന ഫോണിൻ്റെ ഒരു സൈഡ് വ്യൂ കാണിക്കുന്ന ടീസർ സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) അടുത്തിടെ നത്തിങ്ങ് പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പവർ ബട്ടണിന് താഴെ ഒരു പുതിയ ബട്ടൺ കാണാം. കമ്പനി ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഒന്നു പങ്കിട്ടിട്ടില്ലെങ്കിലും ഈ ബട്ടൺ ക്യാമറയ്ക്കു വേണ്ടിയുള്ളതായിരിക്കുമെന്ന് പലരും വിശ്വസിക്കുന്നു. നത്തിങ്ങ് മറ്റ് സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളെ പിന്തുടരുകയാണെങ്കിൽ ഈ ബട്ടൺ ഒരിക്കൽ അമർത്തിയാൽ ക്യാമറ തുറക്കാനും വീണ്ടും അമർത്തിയാൽ ഫോട്ടോ എടുക്കാനും ഉള്ളതായിരിക്കും. എന്നിരുന്നാലും, ഈ ബട്ടണിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യത്യസ്തമായ ഊഹങ്ങളാണ് സ്മാർട്ട്ഫോൺ പ്രേമികൾക്കുള്ളത്. വൺപ്ലസ് ഫോണുകളിലേത് പോലെ (കാൾ പേയുടെ മുൻ കമ്പനി) ഇത് ഒരു അലേർട്ട് സ്ലൈഡർ ആയിരിക്കാമെന്ന് ചിലർ കരുതുന്നു.
  • നത്തിങ്ങിൻ്റെ രണ്ടു ഫോണുകൾ വിപണിയിലേക്ക്
    ആൻഡ്രോയിഡ് ഹെഡ്‌ലൈൻസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 4-ന് നടക്കാനിരിക്കുന്ന കമ്പനിയുടെ പ്രൊഡക്റ്റ് ഷോകേസിൽ നത്തിങ്ങ് ഫോൺ 3a, നത്തിങ്ങ് ഫോൺ 3a പ്രോ എന്നീ രണ്ട് പുതിയ ഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോൺ 3a-ക്കൊപ്പം "പ്ലസ്" പതിപ്പും ലോഞ്ച് ചെയ്യുമെന്ന് നേരത്തെ ലീക്കായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് മാറ്റി പകരം "പ്രോ" മോഡൽ ആകുമെന്നാണു കരുതേണ്ടത്. നത്തിങ്ങ് ഫോൺ 3a രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 8GB RAM + 128GB സ്റ്റോറേജ്, 12GB RAM + 256GB സ്റ്റോറേജ് എന്നിവയാണത്. ഇത് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ വരാം.

Nothing Phone 3a - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »