മോട്ടോ G15 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകളിതാ
91മൊബൈൽസുമായി സഹകരിച്ച് ടിപ്സ്റ്റർ സുധാംശു അംബോറാണ് (@sudhanshu1414) വരാനിരിക്കുന്ന മോട്ടോ G15 ഫോണിൻ്റെ സവിശേഷതകൾ പുറത്തു വിട്ടത്. ടിപ്സ്റ്റർ പറയുന്നതനുസരിച്ച്, 1,080x2,400 പിക്സൽ റെസല്യൂഷനുള്ള 6.72 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയാണ് ഫോണിൻ്റെ സവിശേഷത. 391ppi പിക്സൽ ഡെൻസിറ്റിയും 86.71% സ്ക്രീൻ-ടു-ബോഡി റേഷ്യോയും നൽകുന്ന 60Hz റീഫ്രഷ് റേറ്റുള്ള IPS LCD പാനലാകും ഈ ഫോണിൻ്റെ ഡിസ്പ്ലേയെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് HDR10-നെ പിന്തുണയ്ക്കുകയും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയോടെ വരികയും ചെയ്തേക്കാം