Photo Credit: X/ CMF by Nothing
എസൻഷ്യൽ സ്‌പെയ്‌സിൽ വിവരങ്ങൾ സംഭരിക്കാനും പിന്നീട് AI ഉപയോഗിച്ച് അവ തിരിച്ചുവിളിക്കാനും കഴിയുമെന്ന് പറയപ്പെടുന്നു.
CMF ഫോൺ 2 പ്രോ ഏപ്രിൽ 28-ന് ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ടെക് കമ്പനിയായ നത്തിങ്ങിന്റെ ഒരു ഉപ ബ്രാൻഡായ CMF ലോഞ്ച് തീയതി അടുത്തു കൊണ്ടിരിക്കെ ഫോണിൻ്റെ കൂടുതൽ വിശദാംശങ്ങൾ പങ്കിടുന്നുണ്ട്. ഏറ്റവും പുതിയ ടീസറിൽ എടുത്തു കാണിക്കുന്ന പ്രധാന സവിശേഷതകളിലൊന്ന് ഫോണിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗമാണ്. എസൻഷ്യൽ സ്‌പേസ് എന്ന AI-യിൽ പ്രവർത്തിക്കുന്ന ഒരു ഫീച്ചറിനെ ഫോൺ 2 പ്രോ പിന്തുണയ്ക്കുമെന്ന് CMF സ്ഥിരീകരിച്ചു. മാർച്ച് 4-ന് ലോഞ്ച് ചെയ്ത ഫോൺ 3a സീരീസിലൂടെ ആണ് നത്തിങ്ങ് എസൻഷ്യൽ സ്പേസ് ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. CMF ഫോൺ 2 പ്രോയിലേക്ക് ഇതു കൊണ്ടുവരുന്നതിലൂടെ, വിപുലമായ AI ടൂളുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനു പുറമേ, CMF ഫോൺ 2 പ്രോയിൽ എസൻഷ്യൽ സ്‌പെയ്‌സിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ബട്ടണും ഉണ്ടാകും. ഉപയോക്താക്കൾക്ക് AI ടൂളുകളിലേക്കു വേഗത്തിൽ ആക്‌സസ് നൽകുന്നതിനാണ് ഈ ബട്ടൺ.
"എസ്സെൻഷ്യൽ സ്പേസ്" അല്ലെങ്കിൽ “സെക്കൻഡ് മെമ്മറി” എന്ന പേരിൽ അറിയപ്പെടുന്ന ഫീച്ചറുമായി CMF ഫോൺ 2 പ്രോ എത്തുമെന്ന് CMF ബൈ നത്തിംഗ് അടുത്തിടെ X-ൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തിരുന്നു. നത്തിംഗ് ഫോൺ 3a സീരീസിലെന്ന പോലെ, ഫോണിൻ്റെ വലതു വശത്ത്, പവർ ബട്ടണിനടുത്തായി സ്ഥാപിച്ചിരിക്കുന്ന "എസ്സെൻഷ്യൽ കീ" എന്ന പ്രത്യേക ബട്ടൺ ഉപയോഗിച്ച് ഈ ഫീച്ചർ സജീവമാക്കാൻ കഴിയും.
ഉപയോഗിക്കുമ്പോൾ സ്ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ പോലുള്ള കാര്യങ്ങൾ ശേഖരിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് സ്റ്റോറേജ് ഏരിയ പോലെയാണ് എസൻഷ്യൽ സ്പേസ് പ്രവർത്തിക്കുന്നത്. തുടർന്ന് AI-യുടെ സഹായത്തോടെ നിങ്ങൾക്ക് ഇങ്ങിനെ സേവ് ചെയ്ത കണ്ടൻ്റുകൾ കണ്ടെത്താനും ഉപയോഗിക്കാനും കഴിയും. "സ്മാർട്ട് കളക്ഷൻസ്" എന്ന മറ്റൊരു ടൂൾ എസൻഷ്യൽ സ്പേസിൽ ഉൾപ്പെടുത്തുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഇത് നിങ്ങളുടെ ഓഡിയോ, ചിത്രങ്ങൾ, ടെക്സ്റ്റ് എന്നിവ വ്യത്യസ്ത ഗ്രൂപ്പുകളായി സ്വയമേവ അടുക്കി വെക്കും, അതിനാൽ നിങ്ങൾക്ക് അവ സ്വയം ക്രമീകരിക്കേണ്ട ആവശ്യം വരുന്നില്ല.
പോസ്റ്റിൽ പങ്കിട്ട ടീസർ വീഡിയോ പ്രകാരം, CMF ഫോൺ 2 പ്രോയിലെ എസൻഷ്യൽ സ്പേസ്, നത്തിംഗ് ഫോൺ 3a സീരീസിൽ ഉണ്ടായിരുന്ന എസൻഷ്യൽ സ്പേസ് പോലെ തന്നെ പ്രവർത്തിക്കുമെന്ന് കാണിക്കുന്നു.
നത്തിങ്ങ് 3a സീരീസിൽ, എസൻഷ്യൽ കീ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വേഗത്തിൽ ഫോട്ടോകൾ എടുക്കാൻ കഴിയും. “ ക്യാമറ ക്യാപ്ച്വർ” എന്നാണ് ഇതറിയപ്പെടുന്നത്. എന്നാൽ CMF ഫോൺ 2 പ്രോയിൽ ഈ ഫീച്ചർ ഉണ്ടാകുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഉണ്ടെങ്കിൽ, ക്യാമറ തുറക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ചിത്രങ്ങൾ എടുത്ത് നേരിട്ട് എസൻഷ്യൽ സ്പേസിലേക്ക് അയയ്ക്കാൻ കഴിഞ്ഞേക്കും.
മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ പ്രൊസസറാണ് CMF ഫോൺ 2 പ്രോയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ CMF ഫോൺ 1-നെ അപേക്ഷിച്ച് ഈ പുതിയ ചിപ്പ് ഫോണിന്റെ സിപിയു പെർഫോമൻസ് 10% വേഗത്തിലാക്കുമെന്നും ഗ്രാഫിക്സ് പെർഫോമൻസ് 5% വരെ മെച്ചപ്പെടുത്തുമെന്നും കമ്പനി പറയുന്നു. Al ടാസ്‌ക്കുകൾ കൈകാര്യം ചെയ്യുന്നതിന്, മീഡിയടെക്കിന്റെ സിക്സ്ത്ത് ജെനറേഷൻ എൻപിയുവും ഇതിൽ ഉൾപ്പെടും, ഇതിന് 4.8 ടെറാ ഓപ്പറേഷൻസ് പെർ സെക്കൻഡ് (TOPS) ചെയ്യാൻ കഴിയും.
ഫോട്ടോഗ്രാഫിക്ക്, ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകും. 1/1.57 ഇഞ്ച് വലുപ്പമുള്ള 50 മെഗാപിക്സൽ മെയിൻ സെൻസർ, 2x ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 119.5 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗെയിമിംഗിനും സുഗമമായ ടച്ച് റെസ്പോൺസ് റേറ്റിനുമായി സിഎംഎഫ് ഫോൺ 2 പ്രോ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത് 120 ഫ്രെയിമുകൾ പെർ സെക്കൻഡ് (fps) നൽകി ഗെയിം BGMI-യെ പിന്തുണക്കും. കൂടാതെ 1,000Hz ടച്ച് സാമ്പിൾ റേറ്റും ലഭിക്കും.
ഏപ്രിൽ 28-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ലോഞ്ച് തീയതി അടുക്കുമ്പോൾ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം