അസൂസിൻ്റെ മൂന്നു മോഡൽ ലാപ്ടോപുകൾ വരവായി

അസൂസ് ക്രോംബുക്ക് CX14, CX15 സീരീസ് ലാപ്‌ടോപ്പുകളുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പുകൾ പുറത്തിറങ്ങുന്നു

അസൂസിൻ്റെ മൂന്നു മോഡൽ ലാപ്ടോപുകൾ വരവായി

Photo Credit: ASUS

Chromebook CX14 (ചിത്രത്തിൽ) ഉം CX15 ഉം MIL-STD-810H മിലിട്ടറി നേടുന്നു

ഹൈലൈറ്റ്സ്
  • 14 ഇഞ്ച്, 15.6 ഇഞ്ച് ഫുൾ HD സ്ക്രീനുകളുമായാണ് അസൂസ് ക്രോംബുക്ക് ലാപ്ടോപുക
  • ഇൻ്റൽ സെലറോൺ N4500 പ്രൊസസറും ടൈറ്റാൻ സി ചിപ്പുമാണ് ഇതിനു കരുത്തു നൽകുന്നത
  • ക്രോംബുക്ക് പ്ലസ് വാങ്ങുന്നവർക്ക് 12 മാസത്തെ ഗൂഗിൾ വൺ Al പ്രീമിയം ലഭിക്കു
പരസ്യം

നിരവധി പേരുടെ വിശ്വസ്ഥമായ ലാപ്ടോപ് ബ്രാൻഡുകളിൽ ഒന്നായ അസൂസ് തങ്ങളുടെ ക്രോംബുക്ക് CX14, CX15 സീരീസ് ലാപ്‌ടോപ്പുകളുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പുകൾ പുറത്തിറക്കി. ഈ പുതിയ ലാപ്‌ടോപ്പുകൾ ഇന്റൽ സെലറോൺ പ്രോസസറുകളുമായി വരുന്നു. രണ്ട് മോഡലുകളും 14 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെയുള്ള രണ്ട് സ്‌ക്രീൻ ഓപ്ഷനുകളിൽ ലഭ്യമാകും. ഇവയിൽ ഫുൾ എച്ച്ഡി ഡിസ്‌പ്ലേകൾ ഉണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന സവിശേഷത ലാപ്ടോപ് പൂർണമായും പരത്തി വെക്കാൻ കഴിയുന്ന 180 ഡിഗ്രി "ലേ-ഫ്ലാറ്റ്" ഹിഞ്ച് ഡിസൈൻ ആണ്. ഈ മോഡലുകൾക്ക് പുറമേ, അസൂസ് പുതിയ ക്രോംബുക്ക് പ്ലസ് വേരിയൻ്റുകളും അവതരിപ്പിച്ചു. ഈ ലാപ്‌ടോപ്പുകൾക്ക് ഇന്റൽ കോർ 3 N355 പ്രോസസ്സറുകളാണു കരുത്തു പകരുന്നത്. ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സവിശേഷതകൾക്കുള്ള ബിൽറ്റ്-ഇൻ പിന്തുണയോടെയാണ് വരുന്നത് എന്നതാണ് ഈ ക്രോംബുക്ക് പ്ലസ് മോഡലുകളുടെ ഒരു പ്രത്യേകത.

അസൂസ് ക്രോംബുക്ക് CX14, CX15 സീരീസ് ലാപ്ടോപുകളുടെ ഡിസ്പ്ലേ, സ്റ്റോറേജ്, കണക്റ്റിവിറ്റി സവിശേഷതകൾ:

അസൂസ് ക്രോംബുക്ക് CX14, IPS സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 14 ഇഞ്ച് ഫുൾ HD സ്‌ക്രീനോടുകൂടിയാണ് (1920 x 1080 പിക്‌സൽ) വരുന്നത്. ഇത് 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ലെവൽ വാഗ്ദാനം ചെയ്യുന്നു, കൂടാതെ NTSC കളർ റേഞ്ചിൻ്റെ 45 ശതമാനം ഉൾക്കൊള്ളുന്നു. മറുവശത്ത്, ക്രോംബുക്ക് CX15, CX14-ന്റെ അതേ സ്‌ക്രീൻ ക്വാളിറ്റിയും ബ്രൈറ്റ്നസുമുള്ള വലിയ 15.6 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്.

രണ്ട് ക്രോംബുക്കുകളും ഇന്റൽ സെലറോൺ പ്രോസസർ N4500 ആണ് നൽകുന്നത്. ഇവ 8GB വരെ LPDDR4X RAM-നെ പിന്തുണയ്ക്കുകയും eMMC സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 256GB വരെ സ്റ്റോറേജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഈ ലാപ്‌ടോപ്പുകളിൽ ഗൂഗിളിന്റെ Titan C സെക്യൂരിറ്റി ചിപ്പ് സജ്ജീകരിച്ചിരിക്കുന്നത് നിങ്ങളുടെ ഡാറ്റയും ഉപകരണവും കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നു.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, രണ്ട് മോഡലുകളും മികച്ച പോർട്ടുകളും ഫീച്ചറുകളും നൽകുന്നുണ്ട്. ഡിസ്‌പ്ലേ പോർട്ട് 1.2 പിന്തുണയ്ക്കുന്ന യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി പോർട്ട്, എക്സ്റ്റേണൽ ഡിസ്‌പ്ലേകളിലേക്ക് കണക്റ്റുചെയ്യുന്നതിനുള്ള എച്ച്ഡിഎംഐ 1.4ബി പോർട്ട്, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹെഡ്‌ഫോണുകൾക്കായി 3.5 എംഎം ഓഡിയോ ജാക്കും ആഡഡ് ഫിസിക്കൽ സെക്യൂരിറ്റിക്കായി കെൻസിംഗ്ടൺ ലോക്ക് സ്ലോട്ടും ഉണ്ട്.

വയർലെസ് കണക്റ്റിവിറ്റിക്കായി, രണ്ട് ക്രോംബുക്കുകളും ഏറ്റവും പുതിയ വൈ-ഫൈ 6 സ്റ്റാൻഡേർഡിനെ പിന്തുണയ്ക്കുന്നു, ഇത് ഇന്റർനെറ്റ് വേഗതയും മികച്ച നെറ്റ്‌വർക്ക് പെർഫോമൻസും ഉറപ്പാക്കുന്നു. ഇതിനു പുറമെ വയർലെസ് ആക്‌സസറികൾ ബന്ധിപ്പിക്കുന്നതിന് ബ്ലൂടൂത്ത് 5.4-ഉം ഉണ്ട്.

അസൂസ് ക്രോംബുക്ക് CX14, CX15 സീരീസ് ലാപ്ടോപുകളുടെ മറ്റു സവിശേഷതകൾ:

ക്രോംബുക്ക് CX14, CX15 ലാപ്ടോപുകൾ ഡ്യുവൽ 2W സ്റ്റീരിയോ സ്പീക്കറുകൾ, ബിൽറ്റ്-ഇൻ ഡ്യുവൽ മൈക്രോഫോണുകൾ, ഗൂഗിൾ അസിസ്റ്റന്റിനുള്ള പിന്തുണ എന്നിവയോടെയാണ് വരുന്നതെന്ന് അസൂസ് പറയുന്നു. 1.35mm കീ ട്രാവലുള്ള പൂർണ്ണ വലുപ്പത്തിലുള്ള ചിക്ലെറ്റ് കീബോർഡും ഇവയുടെ സവിശേഷതയാണ്. CX14-ന് 42Wh ബാറ്ററിയുണ്ട്, അതേസമയം CX15-ന് 50Wh ബാറ്ററിയാണു നൽകിയിരിക്കുന്നത്. രണ്ടും USB ടൈപ്പ്-സി ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

വാങ്ങുന്നവർക്ക് ക്രോംബുക്ക് പ്ലസ് CX14, CX15 മോഡലുകളും തിരഞ്ഞെടുക്കാം. ഇവ ഇന്റലിന്റെ ട്വിൻ ലേക്ക് സീരീസിൽ നിന്നുള്ള ഇന്റൽ കോർ 3 N355 പ്രോസസർ, ഇന്റൽ UHD ഗ്രാഫിക്‌സ് എന്നിവക്കൊപ്പം വരുന്നു. 16GB വരെ LPDDR5 റാമും 256GB വരെ eMMC സ്റ്റോറേജും ഇവയിൽ ഉണ്ടായിരിക്കാം. ഈ മോഡലുകളിൽ അസൂസ് വൈ-ഫൈ 6E സപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് എല്ലാ സവിശേഷതകളും സ്റ്റാൻഡേർഡ് ക്രോംബുക്ക് പതിപ്പുകൾക്ക് സമാനമാണ്.

ക്രോംബുക്ക് പ്ലസ് മോഡലുകളിൽ 12 മാസത്തെ സൗജന്യ ഗൂഗിൾ വൺ AI പ്രീമിയം പ്ലാനും ഉൾപ്പെടുന്നു. ഇത് ഉപയോക്താക്കൾക്ക് ജെമിനി അഡ്വാൻസ്ഡ്, 2TB ക്ലൗഡ് സ്റ്റോറേജ്, ജിമെയിൽ, ഡോക്സ്, മറ്റ് ഗൂഗിൾ ആപ്പുകൾ എന്നിവയിലെ AI ടൂളുകൾ എന്നിവയിലേക്ക് ആക്സസ് നൽകുന്നു. ക്രോംബുക്ക് CX14, CX15 ലാപ്‌ടോപ്പുകളുടെ വിലയോ ലഭ്യതയോ അസൂസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 85 ശതമാനം വരെ വിലക്കിഴിവിൽ സെക്യൂരിറ്റി ക്യാമറകൾ; ആമസോൺ സെയിൽ 2025-ലെ ഓഫറുകൾ അറിയാം
  2. വമ്പൻ ബ്രാൻഡുകളുടെ മികച്ച വാഷിങ്ങ് മെഷീനുകൾ വിലക്കുറവിൽ; ആമസോൺ സെയിൽ 2025-ലെ മികച്ച ഓഫറുകൾ അറിയാം
  3. വാങ്ങേണ്ടവർ വേഗം വാങ്ങിച്ചോളൂ; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം
  4. എഐ സവിശേഷതയുള്ള ലാപ്ടോപുകൾക്ക് വമ്പൻ ഓഫറുകൾ; ആമസോൺ സെയിൽ 2025-ലെ ഡീലുകൾ അറിയാം
  5. ഗെയിം ഓഫ് ത്രോൺസ് എഡിഷനുമായി റിയൽമി 15 പ്രോ 5G; ഇന്ത്യയിലെ ലോഞ്ച് തീയ്യതിയും പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  6. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച ലാപ്ടോപ് സ്വന്തമാക്കാം; വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
  7. പാർട്ടികൾ പൊളിക്കണ്ടേ; ആമസോൺ സെയിൽ 2025-ൽ പാർട്ടി സ്പീക്കറുകൾക്ക് വമ്പൻ ഓഫറുകൾ
  8. മികച്ച ലാപ്ടോപ് സ്വന്തമാക്കാൻ സുവർണാവസരം; ഓഫറിൽ നാൽപതിനായിരം രൂപയിൽ താഴെ വിലയ്ക്ക് നിരവധി ലാപ്ടോപുകൾ
  9. ലെയ്ക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറയുമായി ഷവോമി 15T, ഷവോമി 15T പ്രോ എന്നിവയെത്തി; വിശേഷങ്ങൾ അറിയാം
  10. ഇതിനേക്കാൾ വിലക്കുറവിൽ 2-ഇൻ-1 ലാപ്ടോപ്പുകൾ സ്വപ്നങ്ങളിൽ മാത്രം; വാങ്ങാനിതു സുവർണാവസരം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »