ഇൻഫിനിക്സ് നോട്ട് 60 പ്രോ ഉടനെയെത്തും; ടീസർ പുറത്തു വിട്ട് കമ്പനി
Photo Credit: Infinix
നോട്ട് 60 പ്രോയ്‌ക്കൊപ്പം, ഇൻഫിനിക്‌സ് നോട്ട് 60, നോട്ട് 60 അൾട്രാ മോഡലുകളും നോട്ട് 60 സീരീസിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രമുഖ ചൈനീസ് ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ വരാനിരിക്കുന്ന നോട്ട് സീരീസ് സ്മാർട്ട്‌ഫോണായ ഇൻഫിനിക്സ് നോട്ട് 60 പ്രോയുടെ ടീസർ ഔദ്യോഗികമായി പുറത്തിറക്കി. ഇൻഫിനിക്സ് നോട്ട് 50 പ്രോയുടെ പിൻഗാമിയായ ഈ ഫോൺ ഉടനെ ലോഞ്ച് ചെയ്യുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. കമ്പനി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നിലധികം ടീസർ ചിത്രങ്ങൾ പങ്കിടുകയുണ്ടായി. ഇതു ഫോണിന്റെ ഡിസൈൻ, കളർ ഓപ്ഷൻസ്, പ്രധാന സവിശേഷതകൾ എന്നിവയെക്കുറിച്ച് സൂചനകൾ നൽകുന്നു. ഡിസ്പ്ലേ ക്വാളിറ്റി, പെർഫോമൻസ്, ബാറ്ററി ടെക്നോളജി എന്നിവയിൽ ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ പുതിയ മോഡൽ ഫോൺ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ടീസറുകൾ അനുസരിച്ച്, ഇൻഫിനിക്സ് നോട്ട് 60 പ്രോയിൽ പ്രീമിയം മെറ്റൽ ബോഡിയും ഒരു മിനി ഡിസ്‌പ്ലേ ഉൾപ്പെടുന്ന റിയർ ക്യാമറ ഡിസൈനും ഉണ്ടായിരിക്കും. മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഇതിൽ ഉയർന്ന റെസല്യൂഷൻ സ്‌ക്രീനും ശക്തമായ സ്‌നാപ്ഡ്രാഗൺ പ്രോസസറും ഉണ്ടാകും. കൂടാതെ, ഫാസ്റ്റ് ചാർജിംഗ് പിന്തുണയും വലിയ ബാറ്ററിയും ഇൻഫിനിക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
കമ്പനിയുടെ നൈജീരിയയിലെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോയുടെ വരാനിരിക്കുന്ന ലോഞ്ച് പ്രഖ്യാപിച്ചത്. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സിൽക്ക് ഗ്രീൻ, സോളാർ ഓറഞ്ച്, ടോറിനോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് ടീസർ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. സമീപകാലത്തു വന്നിരുന്ന പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കണ്ടിരുന്ന ഓറഞ്ച് ഫിനിഷിനോട് വളരെ സാമ്യമുള്ളതാണ് സോളാർ ഓറഞ്ച് വേരിയന്റ്, ഇതു ഫോണിൻ്റെ രൂപം കൂടുതൽ മനോഹരമാക്കുന്നു.
റെൻഡറുകളിൽ ഒരു വലിയ, എഡ്ജ്-ടു-എഡ്ജ് ക്യാമറ ഐലൻഡ് പുറകുവശത്തായി കാണിക്കുന്നു. ക്യാമറ മൊഡ്യൂളിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ചെറിയ മിനി-എൽഇഡി സ്‌ക്രീനായ റിയർ മാട്രിക്സ് ഡിസ്‌പ്ലേയാണ് പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ഗെയിമിംഗ്-ഫോക്കസ്ഡ്, പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കാണുന്ന സവിശേഷതകൾക്ക് സമാനമായി, അറിയിപ്പുകളും അലേർട്ടുകളും നോക്കാൻ ഈ ഡിസ്‌പ്ലേ ഉപയോഗിക്കാം. ഫോണിന് പ്രീമിയം ഫീൽ നൽകുന്ന ഒരു മെറ്റൽ ബോഡി ഉണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മുൻവശത്ത്, ഇൻഫിനിക്സ് നോട്ട് 60 പ്രോയിൽ 1.5K റെസല്യൂഷൻ ഡിസ്‌പ്ലേ ഉണ്ടായിരിക്കും, ഇതു 144Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കും.
ഇൻഫിനിക്സ് നോട്ട് 60 പ്രോക്ക് സ്നാപ്ഡ്രാഗൺ 7s Gen 4 5G ചിപ്‌സെറ്റ് ആയിരിക്കും കരുത്തു നൽകുക. ഇത് സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാക്കി ഈ ഫോണിനെ മാറ്റുന്നു. കനത്ത ഉപയോഗ സമയത്ത് ചൂട് നിയന്ത്രിക്കുന്നതിനും, ഗെയിമിംഗിലും മൾട്ടിടാസ്കിംഗിലും സ്ഥിരതയുള്ള പ്രകടനം നിലനിർത്താനും സഹായിക്കുന്ന 3D ഐസ്‌കോർ VC ചേംബർ കൂളിംഗ് ഫോണിൽ ഉൾപ്പെടും.
ഫോട്ടോഗ്രാഫിക്ക്, സ്മാർട്ട്‌ഫോണിൽ 50 മെഗാപിക്സൽ നൈറ്റ് മാസ്റ്റർ റിയർ ക്യാമറ ഉണ്ടായിരിക്കും, ഇത് ലോ ലൈറ്റിലും മികച്ച രീതിയിൽ ചിത്രങ്ങൾ പകർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ക്യാമറയുടെ പൂർണമായ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മെച്ചപ്പെട്ട നൈറ്റ് ഫോട്ടോഗ്രാഫിയിലാണ് ഫോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഒരു വലിയ 6,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. ബാറ്ററിയുടെ ആരോഗ്യം ദീർഘകാലത്തേക്കു മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന ആറ് വർഷത്തെ സെൽഫ്-ഹീലിംഗ് ടെക്നോളജി ഇതിലുണ്ടാകുമെന്ന് ഇൻഫിനിക്സ് അവകാശപ്പെടുന്നു.
നോട്ട് 60 പ്രോയ്ക്ക് പുറമേ, വരാനിരിക്കുന്ന ലൈനപ്പിൽ ഇൻഫിനിക്സ് നോട്ട് 60, നോട്ട് 60 അൾട്രാ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീരീസ് ആദ്യമായി CES 2026-ലാണ് അവതരിപ്പിച്ചത്. നോട്ട് 60 അൾട്രാ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ പിന്തുണയ്ക്കുമെന്നും ഇറ്റാലിയൻ ഡിസൈനിങ്ങ് സ്ഥാപനമായ പിനിൻഫരിനയുമായി സഹകരിച്ചുള്ള ഒരു ഡിസൈൻ അവതരിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,590
Samsung Galaxy Watch 9 (40mm, LTE)
Starts from ₹41,061
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Haier M70 Mini LED 65-inch
Starts from ₹74,990
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹2,199
Xiaomi TV FX Mini LED 65
Starts from ₹64,999