സാംസങ്ങ് ഗാലക്സി S26 സീരീസിൻ്റെ ലോഞ്ച് തീയ്യതിയെ കുറിച്ചുള്ള സൂചനകൾ പുറത്ത്
സാംസങ് ഗാലക്‌സി എസ് 26 സീരീസിനൊപ്പം വൺ യുഐ 8.5 പുറത്തിറക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ലൈനപ്പായ സാംസങ്ങ് ഗാലക്സി S26 സീരീസിൻ്റെ ലോഞ്ച് തീയ്യതി ദക്ഷിണ കൊറിയൻ ടെക് ഭീമൻ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലിപ്പോൾ ലോഞ്ച് ടൈംലൈനിനെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി തന്നെ അബദ്ധവശാൽ പുറത്തു വിട്ടുവെന്നാണു കരുതേണ്ടത്. അടുത്തിടെ നടന്ന ഒരു പ്രമോഷണൽ കാമ്പെയ്‌നാണ് ഇതെക്കുറിച്ച് ശക്തമായ സൂചന നൽകിയത്. ഗൾഫ് മേഖലയിലെ സാംസങ്ങിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ട ഒരു കാമ്പെയ്‌നിന്റെ ഫൈൻ പ്രിന്റിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഈ കാമ്പെയ്‌ൻ സ്മാർട്ട്‌ഫോണുകളുമായി ബന്ധപ്പെട്ടതല്ലെങ്കിലും, അതിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും പരാമർശിച്ചിരിക്കുന്ന തീയതികൾ ഗാലക്‌സി എസ് 26 ലോഞ്ചിനെക്കുറിച്ചു നേരത്തെ പുറത്തുവന്ന ലീക്കുകളുമായി പൊരുത്തപ്പെടുന്നതാണ്. ഇൻഡസ്ട്രി റിപ്പോർട്ടുകൾ പ്രകാരം, വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ഫോണുകൾ അവതരിപ്പിക്കുന്ന ലോഞ്ച് സൈക്കിൾ സാംസങ്ങ് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മുൻപുണ്ടായ അഭ്യൂഹങ്ങൾ ഫെബ്രുവരി അവസാനത്തോടെ ലോഞ്ച് ചെയ്തേക്കുമെന്ന സൂചനയിലേക്കു വിരൽ ചൂണ്ടിയിരുന്നു. പുതിയ കണ്ടെത്തലുകൾ ആ ടൈംലൈനിനെ പിന്തുണയ്ക്കുന്നു.
സാംസങ്ങ് ഗാലക്‌സി S26 സീരീസിന്റെ സാധ്യമായ ലോഞ്ച് വിൻഡോയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. സാംസങ്ങിന്റെ ഗൾഫ് ഡിവിഷൻ പങ്കിട്ട ഒരു പ്രൊമോഷണൽ കാമ്പെയ്‌നിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലുമാണ് ഇതെക്കുറിച്ചു സൂചനകളുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, കാമ്പെയ്‌നിൻ്റെ വിശദാംശങ്ങളിൽ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ലോഞ്ച് ഷെഡ്യൂളുമായി അടുത്ത ബന്ധമുള്ള രണ്ട് പ്രധാനപ്പെട്ട ഘട്ടങ്ങളെക്കുറിച്ച് പരാമർശിക്കുന്നു.
പ്രീ-ഗാലക്‌സി അൺപാക്ക്ഡ് കാമ്പെയ്‌ൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആദ്യ ഘട്ടം ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 24 വരെ നടക്കുന്നു. ഫെബ്രുവരി 25-ന് ആരംഭിച്ച് അതിനുശേഷം തുടരുന്നതാണ് ഇതിലെ രണ്ടാമത്തെ ഘട്ടം. ഡോക്യുമെന്റിൽ സാംസങ്ങ് ഗാലക്‌സി S26 സീരീസിനെക്കുറിച്ച് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, ഫെബ്രുവരി 25 ഈ ഫോണുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി ആയിരിക്കാൻ വളരെയധികം സാധ്യതയുണ്ട്.
സാംസങ്ങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഫെബ്രുവരി 25-ന് നടന്നേക്കാമെന്ന് അവകാശപ്പെട്ട മുൻ ലീക്കുകളുമായി ഈ റിപ്പോർട്ടുകളും പൊരുത്തപ്പെടുന്നു. ഇതു കൃത്യമാണെങ്കിൽ, വരും ആഴ്ചകളിൽ തന്നെ കമ്പനി ഇവന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചേക്കാം. സാംസങ്ങ് സാധാരണയായി അൺപാക്ക്ഡ് ഇവന്റുകൾ വളരെ മുൻകൂട്ടി പ്രൊമോട്ട് ചെയ്യാൻ തുടങ്ങും. അതിനാൽ ടീസറുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉടൻ ദൃശ്യമാകുമെന്നു പ്രതീക്ഷിക്കാം.
ലീക്കായ ലോഞ്ച് തീയതിയ്‌ക്കൊപ്പം, ഗാലക്‌സി S26 സീരീസിന്റെ പ്രതീക്ഷിക്കുന്ന പ്രീ-ഓർഡർ, സെയിൽ ഷെഡ്യൂളിനെ കുറിച്ചുള്ള വിശദാംശങ്ങളും റിപ്പോർട്ടുകൾ പങ്കുവച്ചിട്ടുണ്ട്. മുമ്പത്തെ വിവരങ്ങൾ അനുസരിച്ച്, ഔദ്യോഗിക ലോഞ്ച് പൂർത്തിയാകുന്നതിൻ്റെ അടുത്ത ദിവസമായ ഫെബ്രുവരി 26 മുതൽ തന്നെ ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നിവയുടെ പ്രീ-ഓർഡറുകൾ ആരംഭിച്ചേക്കാം.
മാർച്ച് 4 വരെ പ്രീ-ഓർഡർ കാലയളവ് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ ഉപഭോക്താക്കൾക്ക് ഫോണുകൾ റിസർവ് ചെയ്യാൻ ഏകദേശം ഒരു ആഴ്ചയോളം സമയം ലഭിക്കും. അതിനുശേഷം, പ്രീ-സെയിൽ ഘട്ടം മാർച്ച് 5 മുതൽ ആരംഭിച്ച് മാർച്ച് 10 വരെ തുടരാം. ഈ കാലയളവിൽ, മുൻ ഗാലക്‌സി എസ് ലോഞ്ചുകൾക്ക് സമാനമായ സ്റ്റോറേജ് അപ്‌ഗ്രേഡുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ അല്ലെങ്കിൽ ബാങ്ക് ഓഫറുകൾ പോലുള്ള ആനുകൂല്യങ്ങളും സാംസങ്ങ് വാഗ്ദാനം ചെയ്തേക്കാം.
ഗാലക്‌സി S26 സീരീസിന്റെ പൊതുവായ ലഭ്യത മാർച്ച് 11-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 25 ലോഞ്ച് തീയതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ‘100% ശരിയാണെന്നു' പ്രസ്താവിച്ച് പ്രശസ്ത ടിപ്‌സ്റ്റർ ഇവാൻ ബ്ലാസും ഈ ടൈംലൈനിനെ പിന്തുണച്ചിട്ടുണ്ട്. കൂടാതെ, ലീക്കായ ഗാലക്‌സി അൺപാക്ക്ഡ് ഇൻവിറ്റേഷൻ ഊഹാപോഹങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി.
സാംസങ്ങ് ഇതുവരെ ഔദ്യോഗികമായി ഈ വിശദാംശങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ തുടർച്ചയായ ലീക്കുകൾ സൂചിപ്പിക്കുന്നത് ഗാലക്സി S26 ലോഞ്ച് ഇപ്പോൾ ഏതാനും ആഴ്ചകൾ മാത്രം അകലെയാണെന്നാണ്.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999