ചാറ്റ്ജിപിടി ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്; 2026 ഫെബ്രുവരിയിൽ 100 മില്ല്യൺ കവിഞ്ഞുവെന്ന് സാം ആൾട്ട്മാൻ

ഇന്ത്യയിൽ ചാറ്റ്ജിപിടിക്ക് വമ്പൻ വളർച്ച; കണക്കുകൾ വെളിപ്പെടുത്തി കമ്പനി സിഇഒ

ചാറ്റ്ജിപിടി ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്; 2026 ഫെബ്രുവരിയിൽ 100 മില്ല്യൺ കവിഞ്ഞുവെന്ന് സാം ആൾട്ട്മാൻ

Photo Credit: Reuters

OpenAI-യുടെ ChatGPT-യുടെ രണ്ടാമത്തെ വലിയ ഉപയോക്തൃ അടിത്തറ ഇന്ത്യയ്ക്കാണ്.

ഹൈലൈറ്റ്സ്
  • ഓപ്പൺഎഐ ഡെൽഹിയിലെ പുതിയ ഓഫീസിലേക്ക് പുതിയ സ്റ്റാഫിനെ നിയമിക്കാൻ ആരംഭിച്ചു
  • ഇന്ത്യയിൽ നടക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ ആൾട്ട്മാൻ പങ്കെടുക്കും
  • ഇന്ത്യയിൽ ഡാറ്റ സെൻ്ററുകൾ തുറക്കാനും ഓപ്പൺഎഐ പദ്ധതിയിടുന്നു
പരസ്യം

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അഞ്ച് ദിവസത്തെ പരിപാടിയായ AI ഇംപാക്ട് സമ്മിറ്റ് 2026-ന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്.

ഇന്ന് ഡെൽഹിയിൽ ആരംഭിച്ച ഉച്ചകോടി ആഗോളതലത്തിലുള്ള ടെക്നോളജി ലീഡേഴ്സ്, പോളിസി മേക്കേഴ്സ്, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, പ്രദർശനങ്ങൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവയെല്ലാം ഈ പരിപാടിയിൽ ഉൾപ്പെടും.

ആഗോള AI ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ വളരുന്ന പങ്ക് എടുത്തുകാണിക്കുന്ന പരിപാടി ഇന്ത്യയിലെ ആദ്യത്തെ Al കോൺഫറൻസ് കൂടിയാണ്. പരിപാടിക്ക് ഒരു ദിവസം മുമ്പ്, ഓപ്പൺഎഐ സിഇഒ ആയ സാം ആൾട്ട്മാൻ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ചാറ്റ്ജിപിടിയുടെ വളർച്ചയെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്ത്യ ഇപ്പോൾ ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നായി മാറിയിരിക്കുന്നു. ആഗോള ടെക് കമ്പനികൾ ഇന്ത്യയുടെ വലിയ ഇന്റർനെറ്റ് യൂസർ ബേയ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്.

ഇന്ത്യയിൽ ചാറ്റ്ജിപിടി ഉപയോക്താക്കളുടെ എണ്ണം 100 മില്യൺ കവിഞ്ഞു:

ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ചാറ്റ്ജിപിടിക്ക് ഇന്ത്യയിൽ ഇപ്പോൾ 100 ദശലക്ഷം പ്രതിവാര സജീവ ഉപയോക്താക്കളുണ്ടെന്ന് ദി ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സാം ആൾട്ട്മാൻ വെളിപ്പെടുത്തി. ഇത് അമേരിക്കയ്ക്ക് ശേഷം ചാറ്റ്ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യയെ മാറ്റുന്നു. ഇന്ത്യ സ്ഥിരതയോടെ ശക്തമായ വളർച്ച കാണിച്ച് നിരവധി മാസങ്ങളായി ഈ സ്ഥാനം നിലനിർത്തുന്നുണ്ട്.

ഇന്ത്യയിലെ കുതിപ്പ് വ്യക്തമാണെന്ന് ആൾട്ട്മാൻ പറഞ്ഞു. വിദ്യാർത്ഥികളാണ് ലോകത്ത് ഏറ്റവും കൂടുതൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യത്തെ യുവാക്കൾ വേഗത്തിൽ പഠിക്കാനും, പരീക്ഷകൾക്ക് തയ്യാറെടുക്കാനും, കഴിവുകൾ മെച്ചപ്പെടുത്താനും, പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും AI ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വിദ്യാർത്ഥികൾ അവരുടെ കരിയറിൽ മുന്നേറാൻ സഹായിക്കുന്ന ഒരു ഉപകരണമായി AI-യെ കാണുന്നു.

ശാസ്ത്ര ഗവേഷണത്തിനും സഹകരണത്തിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഓപ്പൺഎഐയുടെ പുതിയ സൗജന്യ AI ടൂളായ പ്രിസത്തിന്റെ ഉപയോഗത്തിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് എന്നും അദ്ദേഹം പരാമർശിച്ചു.

ഇന്ത്യയിലെ ഗവേഷകർ, ഡെവലപ്പർമാർ, പ്രൊഫഷണലുകൾ എന്നിവർ നവീകരണത്തിനും ടീം വർക്കിനുമായി പുതിയ AI ടൂളുകൾ സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

2026-ലെ AI ഇംപാക്ട് ഉച്ചകോടിയിൽ ആൾട്ട്മാൻ പങ്കെടുക്കും. AI-യുടെ ഭാവി, ഉത്തരവാദിത്ത വികസനം, സർക്കാരുകളും സ്വകാര്യ കമ്പനികളും തമ്മിലുള്ള സഹകരണം എന്നിവയെക്കുറിച്ച് അതിൽ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ നിരവധി പ്രധാന സെഷനുകളും പ്രദർശനങ്ങളും ഉണ്ടായിരിക്കും. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാൻ ഓപ്പൺഎഐ:

ഓപ്പൺഎഐ രാജ്യത്ത് നിക്ഷേപവും സാന്നിധ്യവും വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഇന്ത്യയിൽ ചാറ്റ്ജിപിടിയുടെ ദ്രുതഗതിയിലുള്ള വളർച്ച. 2025 ഓഗസ്റ്റിലാണ്, കമ്പനി ഇന്ത്യയിൽ ചാറ്റ്ജിപിടി ഗോ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ആരംഭിച്ചത്.

ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന ഓപ്ഷനായാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. പിന്നീട്, കൂടുതൽ ആളുകൾക്ക് വിപുലമായ എഐ സവിശേഷതകൾ ആക്‌സസ് ചെയ്യാൻ സഹായിച്ചുകൊണ്ട് കമ്പനി ഈ പ്ലാൻ സൗജന്യമായി വാഗ്ദാനം ചെയ്യാൻ തുടങ്ങി.

ഇന്ത്യയിൽ ശക്തമായ ഒരു ഭൗതിക സാന്നിധ്യം സ്ഥാപിക്കുന്നതിനുള്ള നടപടികളും ഓപ്പൺഎഐ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യത്തെ ഓഫീസ് വരുന്ന വിവരം കമ്പനി പ്രഖ്യാപിച്ചു. ന്യൂഡെൽഹിയിൽ ആയിരിക്കും പുതിയ ഓഫീസ്. ഡിജിറ്റൽ നേറ്റീവ്‌സ്, ലാർജ് എന്റർപ്രൈസസ്, സ്ട്രാറ്റജിക്‌സ് എന്നിവയ്ക്കുള്ള അക്കൗണ്ട് ഡയറക്ടർ പൊസിഷനുകൾ ഉൾപ്പെടെ ലീഡർഷിപ്പ് റോളുകൾക്കായി നിരവധി തൊഴിലവസരങ്ങളും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ബിസിനസുകളുമായും വലിയ സ്ഥാപനങ്ങളുമായും അടുത്ത് പ്രവർത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നുവെന്ന് ഇതു കാണിക്കുന്നു.

കൂടാതെ, ഇന്ത്യയിൽ ഒന്നിലധികം ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനും

ഓപ്പൺഎഐ പദ്ധതിയിടുന്നു. സേവനങ്ങളുടെ വേഗത, ഡാറ്റ കൈകാര്യം ചെയ്യൽ, പ്രാദേശിക നിയന്ത്രണങ്ങൾ പാലിക്കൽ എന്നിവ മെച്ചപ്പെടുത്താൻ ഈ നീക്കത്തിന് കഴിയും. വലിയ രാജ്യവും ഡിജിറ്റൽ മേഖല ഉപയോഗിക്കുന്ന യുവാക്കൾ ഒരുപാട് ഉള്ളതിനാലും ഇന്ത്യ എഐ വളർച്ചയ്ക്കുള്ള ഒരു പ്രധാന വിപണിയെ പ്രതിനിധീകരിക്കുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഗൂഗിൾ പിക്സൽ 11 സീരീസ് വിപണിയിൽ: 'HiLight' ഫീച്ചറും ടെൻസർ G6 പ്രൊസസറുമായി 3 പുതിയ മോഡലുകൾ!
  2. ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും പ്രധാന സവിശേഷതകളും അറിയാം
  3. ഹെൽത്ത് ഗാർഡിയൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് 5 എത്തി; അറിയേണ്ടതെല്ലാം
  4. ആപ്പിൾ എയർടാഗിന് ബദലായി ഗൂഗിൾ പിക്സൽ ടാഗ്: അറിയേണ്ടതെല്ലാം
  5. ആകർഷകമായ ലോഞ്ച് ഓഫറുകളോടെ ഗൂഗിൾ പിക്സൽ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു
  6. ഐഫോൺ 17-നെ വെല്ലാൻ പിക്‌സൽ 11-ൽ ഗൂഗിൾ കൊണ്ടുവന്ന ആരും പറയാത്ത ആ മാറ്റം!
  7. വിപണിയെ ഞെട്ടിച്ച് വിവോ! Vivo X300 FE-യുടെ വില കുത്തനെ കൂട്ടി
  8. ആമസോൺ സെയിലിന് ഇന്ന് രാത്രിയോടെ തിരശ്ശീല വീഴും: പ്രീമിയം ഫോണുകൾക്ക് മികച്ച വിലക്കുറവ്
  9. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026: പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്
  10. ഇനി യൂട്യൂബിൽ നിന്ന് പണം ഉണ്ടാക്കാൻ ഇത് നിർബന്ധം! 2018-ന് ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങൾ
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »