ഇന്ത്യയിൽ ഷവോമി 45W മിനി ഗാൻ ചാർജറെത്തി; പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം
Photo Credit: Xiaomi
കേബിളോടു കൂടിയ Xiaomi 45W മിനി-ഗാൻ ചാർജർ ഇന്ത്യയിൽ പുറത്തിറക്കി
ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി ഇന്ത്യയിൽ തങ്ങളുടെ ആക്സസറീസ് പോർട്ട്ഫോളിയോ വിപുലീകരിച്ച് കഴിഞ്ഞ ദിവസം 45W മിനി ഗാൻ ചാർജർ ലോഞ്ച് ചെയ്തു. ദൈനംദിന ഉപയോഗത്തിനും യാത്രയ്ക്കുമായി ഒതുക്കമുള്ള, എന്നാൽ ശക്തവുമായ ചാർജിംഗ് ഡിവൈസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ പവർ അഡാപ്റ്ററാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ, ചാർജറിൽ ഗാലിയം നൈട്രൈഡ് (GaN) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത സിലിക്കൺ അധിഷ്ഠിത ചാർജറുകളെ അപേക്ഷിച്ചു വലിപ്പം കുറയ്ക്കാനും അതിവേഗ ചാർജിംഗ് നൽകാനും ഇതിലൂടെ കഴിയും. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവ ഇപ്പോൾ സാധാരണമായതിനാൽ, പലപ്പോഴും ഒന്നിലധികം ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു മികച്ച അഡാപ്റ്റർ ഉപയോക്താക്കൾക്ക് ആവശ്യമാണ്. ഷവോമി പുതിയ 45W മിനി ഹാൻ ചാർജർ ഉപയോഗിച്ച് ഈ ആവശ്യം പരിഹരിക്കാൻ ലക്ഷ്യമിടുന്നു. ചാർജർ പോർട്ടബിളാക്കാനും കാര്യക്ഷമവും സുരക്ഷിതവുമാകാനും ഡിസൈൻ ചെയ്തതാണെന്ന് കമ്പനി പറയുന്നു. ഇത് ഒരു യുഎസ്ബി ടൈപ്പ്-സി കേബിളിനൊപ്പം വരുന്നു.
ഇന്ത്യയിൽ ഷവോമി 45W മിനി ഗാൻ ചാർജറിന് 1,799 രൂപയാണ് വില. വെള്ള നിറത്തിലുള്ള ഓപ്ഷനിലാണ് ഇത് വരുന്നത്. കേബിൾ ഇല്ലാതെ വിൽക്കുന്ന പല ചാർജറുകളിൽ നിന്നും വ്യത്യസ്തമായി, ഷവോമി ബോക്സിൽ USB-C ടു USB-C കേബിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചാർജർ ഇപ്പോൾ ഔദ്യോഗിക Mi വെബ്സൈറ്റിലൂടെയും ഇന്ത്യയിലുടനീളമുള്ള ഷവോമിയുടെ ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും വാങ്ങാൻ ലഭ്യമാണ്. പുതിയ 45W മിനി ഗാൻ ചാർജർ ഒന്നിലധികം ഉപകരണങ്ങൾക്ക് ഒരൊറ്റ ചാർജർ തിരയുന്ന ഉപയോക്താക്കൾക്ക് മികച്ചൊരു ഓപ്ഷനായി സ്ഥാനം പിടിച്ചിരിക്കുന്നു.
ഷവോമി 45W മിനി ഗാൻ ചാർജറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ഒതുക്കമുള്ള വലുപ്പമാണ്. മൂന്നാം തലമുറ ഗാൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച ഈചാർജർ സ്റ്റാൻഡേർഡ് 45W അഡാപ്റ്ററുകളെ അപേക്ഷിച്ച് വളരെ ചെറുതാണ്. ഇത് പോക്കറ്റിലോ ബാക്ക്പാക്കിലോ ചെറിയ ടെക് പൗച്ചിലോ കൊണ്ടുപോകാൻ കഴിയും. പതിവായി യാത്ര ചെയ്യുന്നവർക്കും വലിയ ചാർജറുകൾ കൊണ്ടുപോകാൻ ആഗ്രഹിക്കാത്തവർക്കും ഇത് ഉപയോഗപ്രദമാണ്.
വലുപ്പം ചെറുതാണെങ്കിലും ചാർജർ പരമാവധി 45W ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന വേഗതയിൽ സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യാൻ ഇത് അനുവദിക്കുന്നു. PD 3.0 (പവർ ഡെലിവറി), QC 3.0 (ക്വിക്ക് ചാർജ്), PPS (പ്രോഗ്രാമബിൾ പവർ സപ്ലൈ) പോലുള്ള ജനപ്രിയ ഫാസ്റ്റ് ചാർജിംഗ് പ്രോട്ടോക്കോളുകളെ ഇത് പിന്തുണയ്ക്കുന്നു. വ്യത്യസ്ത ബ്രാൻഡുകൾക്കും ഉപകരണങ്ങൾക്കും ചാർജർ അനുയോജ്യമാകുമെന്ന് ഉറപ്പാക്കുന്നത് ഈ പ്രോട്ടോക്കോളുകളാണ്.
ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്ഫോണുകളിൽ ഈ ചാർജർ പ്രവർത്തിക്കും. ഐഫോണുകൾ, സാംസങ്ങ് ഗാലക്സി ഫോണുകൾ എന്നിവയുൾപ്പെടെ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉപകരണങ്ങളുമായും ഇത് പൊരുത്തപ്പെടുന്നു. കൂടാതെ, ഐപാഡുകൾ, ഷവോമി പാഡുകൾ പോലുള്ള ടാബ്ലെറ്റുകളും ഇതിന് ചാർജ് ചെയ്യാൻ കഴിയും. മാക്ബുക്ക് എയർ പോലുള്ള ഭാരം കുറഞ്ഞ ലാപ്ടോപ്പുകൾക്കും 45W ഔട്ട്പുട്ട് മതിയാകും.
ഷവോമി സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഓവർ-വോൾട്ടേജ് പ്രൊട്ടക്ഷൻ, ഇൻപുട്ട് ഓവർ-കറന്റ് പ്രൊട്ടക്ഷൻ, ഷോർട്ട്-സർക്യൂട്ട് പ്രൊട്ടക്ഷൻ, ഓവർ-ടെമ്പറേച്ചർ പ്രൊട്ടക്ഷൻ തുടങ്ങിയ ഒന്നിലധികം സുരക്ഷാ സവിശേഷതകൾ ചാർജറിൽ ഉൾപ്പെടുന്നുണ്ട്. കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് ഇൻ്റർഫിയറൻസും ഇത് വാഗ്ദാനം ചെയ്യുന്നു. ഉപയോഗ സമയത്ത് ചാർജറിനെയും കണക്റ്റുചെയ്ത ഉപകരണങ്ങളെയും സംരക്ഷിക്കാൻ ഈ സവിശേഷതകൾ സഹായിക്കും.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹58,862
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,899
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Vivo X500 Pro Max vs Oppo Find X10 Pro Max vs iPhone 18 Pro Max: Price, Specifications Compared
Best AI Meeting Note-Taking Apps for Hindi and English Transcription