പാനസോണിക്ക് ഈ വർഷത്തെ റെസിഡൻഷ്യൽ എസി ലൈനപ്പ് അവതരിപ്പിച്ചു; വിശദമായി അറിയാം
Photo Credit: Panasonic
1.0, 1.5, 2.0-ടൺ മോഡലുകളിൽ പാനസോണിക് മാറ്റർ-എനേബിൾഡ് ആർഎസികൾ ലഭ്യമാണ്.
2026-ലെ റെസിഡൻഷ്യൽ എയർ കണ്ടീഷണറുകളുടെ ലൈനപ്പ് ഇന്ത്യയിൽ പുറത്തിറക്കി പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ. ഇന്ത്യയിലെ കടുത്ത വേനൽക്കാലത്ത് മികച്ച തണുപ്പ് നൽകുന്നതിനാണ് എയർ കണ്ടീഷണറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണമായ ഉയർന്ന താപനില, പൊടി, ഈർപ്പം, വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഈ എസികൾക്കു കഴിയുമെന്ന് കമ്പനി പറയുന്നു. ഈ ലോഞ്ചിലൂടെ ഈട്, പവർ എഫിഷ്യൻസി, സ്മാർട്ട് കണക്റ്റിവിറ്റി എന്നിവയിൽ പാനസോണിക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2026-ലെ ലൈനപ്പിൽ വ്യത്യസ്ത വില വിഭാഗങ്ങളിലായി 57 മോഡലുകൾ ഉൾപ്പെടുന്നു, ഇത് വാങ്ങുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. പുതിയ മോഡലുകൾ അപ്‌ഡേറ്റ് ചെയ്ത ഡിസൈനും മെച്ചപ്പെട്ട പെർഫോമൻസ് സവിശേഷതകളും ഉൾക്കൊള്ളുന്നു. പുതിയ ലൈനപ്പിലെ എസികളിലെ ഒരു പ്രധാന ആകർഷണം പാനസോണിക്കിന്റെ ഡസ്റ്റ്ബസ്റ്റർ സാങ്കേതികവിദ്യയാണ്. ഔട്ട്ഡോർ യൂണിറ്റിലെ പൊടി അടിഞ്ഞുകൂടൽ കുറച്ച് ദീർഘകാല പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ സവിശേഷത രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്മാർട്ട് ഇക്കോസിസ്റ്റവും കൂളിംഗ് ടെക്നോള്ജിയും കമ്പനി ശക്തിപ്പെടുത്തിയിട്ടുണ്ട്.
പാനസോണിക്കിന്റെ പുതിയ 2026 റെസിഡൻഷ്യൽ എസി ലൈനപ്പ് ഇന്ത്യയിലുടനീളം ലഭ്യമാണ്. പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ഒഫീഷ്യൽ പാനസോണിക് ബ്രാൻഡ് സ്റ്റോറുകൾ എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ മോഡലുകൾ വാങ്ങാം. പുതിയ ലൈനപ്പിലെ എസികളുടെ വില ആരംഭിക്കുന്നത് 32,490 രൂപയിലാണ്. മോഡലിന്റെ സ്റ്റാർ റേറ്റിംഗ്, കപ്പാസിറ്റി, സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കി വില വ്യത്യാസപ്പെടുന്നു.
2026 എസി ലൈനപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടിച്ചേർക്കലുകളിൽ ഒന്നാണ് പാനസോണിക് ഡസ്റ്റ്ബസ്റ്റർ ടെക്നോളജി. ഇത് ഔട്ട്ഡോർ യൂണിറ്റിൽ ഒരു ഓട്ടോ റിവേഴ്സ്-ഫ്ലോ ഫാൻ മെക്കാനിസം ഉപയോഗിക്കുന്നു. യൂണിറ്റിനുള്ളിൽ സാധാരണയായി അടിഞ്ഞുകൂടുന്ന പൊടിപടലങ്ങളെ ഈ സിസ്റ്റം യാന്ത്രികമായി പുറന്തള്ളും. പൊടി നീക്കം ചെയ്യുന്നതിലൂടെ, എസിക്ക് സ്ഥിരതയുള്ള കൂളിംഗും ഊർജ്ജക്ഷമതയും നിലനിർത്താൻ കഴിയും. പുതിയ ലൈനപ്പിൽ 3-സ്റ്റാർ, 4-സ്റ്റാർ, 5-സ്റ്റാർ ഇൻവെർട്ടർ എസി മോഡലുകൾ ഉൾപ്പെടുന്നു. ക്രോം ആക്സന്റുകളുള്ള ഡാർക്ക് ഗ്രേ നിറത്തിലുള്ള പ്രീമിയം അമേസ് ഫേഷ്യ ഡിസൈൻ 5-സ്റ്റാർ സീരീസിൽ ഉൾപ്പെടുന്നു.
എസികൾ മിർഎഐഇ സ്മാർട്ട് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നു. ഇതിലൂടെ ഒരു സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എസി വിദൂരമായി നിയന്ത്രിക്കാം. AI ബേസ്ഡ് അഡാപ്റ്റീവ് കൂളിംഗ്, കസ്റ്റമൈസ്ഡ് സ്ലീപ്പ് പ്രൊഫൈലുകൾ, എനർജി യൂസേജ് ട്രാക്കിംഗ്, ഫിൽട്ടർ-ക്ലീൻ അലേർട്ടുകൾ, സ്മാർട്ട് ഡയഗ്നോസിസ്, വാറന്റി മാനേജ്മെന്റ്, വൺ-ടച്ച് സർവീസ് സപ്പോർട്ട് എന്നീ സവിശേഷതകളുമുണ്ട്. എല്ലാ വൈ-ഫൈ മോഡലുകളും മാറ്ററിനെ പിന്തുണയ്ക്കുന്നു, അതിനാൽ മറ്റ് സ്മാർട്ട് ഹോം ഉപകരണങ്ങളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാം. വായുവിന്റെ ഗുണനിലവാരത്തിനും മുറിക്കുള്ളിലെ മലിനീകരണവും ദുർഗന്ധവും കുറയ്ക്കാനും നാനോ ടെക്നോളജിയും എസികളിലുണ്ട്.
ഈടിൻ്റെ കാര്യത്തിൽ, പാനസോണിക് ഹീറ്റ് എക്സ്ചേഞ്ചറുകളിൽ ഷീൽഡ് ബ്ലൂ+ ആന്റി-കൊറോഷൻ കോട്ടിംഗും വേഗത്തിലുള്ള ഹീറ്റ് ട്രാൻസ്ഫറിനായി 100 ശതമാനം കോപ്പർ കോയിലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ യൂണിറ്റും 425-ലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമായതാണ്. ഔട്ട്ഡോർ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇക്കോ ടഫ് ഡിസൈൻ സഹായിക്കുന്നു. വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നതിന് ഈ മോഡലുകൾ സ്റ്റെബിലൈസർ ഫ്രീ ഓപ്പറേഷനെയും പിന്തുണയ്ക്കുന്നു.
മുറിയുടെ ആവശ്യതിനനുസരിച്ച് കൂളിംഗ് ശേഷി 40 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിൽ കൂടുതൽ ക്രമീകരിക്കാൻ കൺവെർട്ടി8 ടെക്നോളജി ഉപയോക്താക്കളെ അനുവദിക്കുന്നു. ഇൻഡോർ, ഔട്ട്ഡോർ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ടെംപറേച്ചർ, മോഡ്, ഫാൻ വേഗത എന്നിവ AI-പവർഡ് അഡാപ്റ്റീവ് തെർമൽ കംഫർട്ട് സ്വയമേവ ക്രമീകരിക്കുന്നു. ക്രിസ്റ്റൽ ക്ലീൻ ഫീച്ചർ ഇൻഡോർ കോയിൽ സ്വയമേവ വൃത്തിയാക്കാനും സഹായിക്കുന്നു.
കൂളിംഗ് പവറിന്റെ കാര്യത്തിൽ, എസികൾക്ക് 55 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ പ്രവർത്തിക്കാനും, ടെസ്റ്റിങ്ങ് സാഹചര്യങ്ങളിൽ 48 ഡിഗ്രി സെൽഷ്യസിൽ ഫുൾ കൂളിംഗ് കപ്പാസിറ്റി നിലനിർത്താനും കഴിയും. വലിയ എയർ ഇൻടേക്ക്, ഹൈ പെർഫോമൻസ് ഫാൻ, 4-വേ സ്വിംഗ് തുടങ്ങിയ സവിശേഷതകൾ മുറിയിലുടനീളം തണുപ്പിക്കൽ ഉറപ്പാക്കുന്നു.
പരസ്യം
പരസ്യം
Sony Could Reportedly Delay PS6 to as Late as 2029 Due to RAM Shortage