സാംസങ്ങ് വൈഡ് ഗാലക്സി Z ഫോൾഡിൻ്റെ ഡിസൈൻ ലീക്കായി; വിവരങ്ങൾ അറിയാം
സാംസങ്ങിന്റെ 'വൈഡ്' ഗാലക്‌സി ഇസഡ് ഫോൾഡ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 നൊപ്പം പുറത്തിറക്കാൻ സാധ്യതയുണ്ട്.
തങ്ങളുടെ പ്രീമിയം ലൈനപ്പ് വിപുലീകരിക്കുന്നതിനു വേണ്ടി ഈ വർഷം അവസാനത്തോടെ ഒരു പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ സാംസങ്ങ് പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഈ ഫോൺ “വൈഡ്” ഗാലക്‌സി Z ഫോൾഡ് എന്ന പേരിൽ അറിയപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 2026-ന്റെ രണ്ടാം പകുതിയിൽ സാധാരണ ഗാലക്‌സി Z ഫോൾഡ് 8-നൊപ്പം ഇത് ലോഞ്ച് ചെയ്‌തേക്കാം. വൺ യുഐ 9-നുള്ളിൽ കണ്ടെത്തിയ സമീപകാല ആനിമേഷനുകൾ ഈ ഫോണിന്റെ ഡിസൈനിനെയും ഫോം ഫാക്ടറിനെയും കുറിച്ചുള്ള ഒരു ആദ്യ കാഴ്ച വാഗ്ദാനം ചെയ്യുന്നു. മുൻപത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിശാലമായ ആസ്പക്റ്റ് റേഷ്യോ സാംസങ്ങ് പരീക്ഷിക്കുന്നുണ്ടെന്ന് ഈ ആനിമേഷനുകൾ സൂചിപ്പിക്കുന്നു. ഹാൻഡ്‌സെറ്റിൽ വലിയ 7.6 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും 5.4 ഇഞ്ച് കവർ സ്‌ക്രീനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 25W വയർലെസ് ചാർജിംഗിനുള്ള പിന്തുണയെക്കുറിച്ചും റിപ്പോർട്ടുകൾ സൂചന നൽകുന്നു. സാംസങ്ങിൻ്റെ പുതിയ ഫോൾഡബിൾ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ പുറത്തു വന്നേക്കാം.
ആൻഡ്രോയിഡ് അതോറിറ്റി, @wr3ckl3ss എന്ന ഐഡിയിലുള്ള ടെലിഗ്രാം ഉപയോക്താവ് എന്നിവർ നൽകിയ വൺ UI 9 APK ഫയലുകളിൽ കണ്ടെത്തിയ ആനിമേഷനുകൾ, സാംസങ്ങിന്റെ വരാനിരിക്കുന്ന വൈഡ് ഗാലക്‌സി Z ഫോൾഡിന്റെ ഡിസൈൻ വെളിപ്പെടുത്തുന്നതായി റിപ്പോർട്ടുണ്ട്. മുൻ ഫോൾഡ് മോഡലുകളെ അപേക്ഷിച്ച് ഉപകരണം എങ്ങനെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുവെന്ന് ഷോർട്ട് ക്ലിപ്പുകൾ കാണിക്കുന്നു. കൂടാതെ, അതിന്റെ വിശാലമായ ഡിസ്‌പ്ലേയും എടുത്തുകാണിക്കുന്നു. മൊത്തത്തിലുള്ള ഡിസൈൻ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7-ന് സമാനമാണ്, പ്രത്യേകിച്ചും ഔട്ടർ സ്‌ക്രീനുകളിലും ഇന്നർ സ്‌ക്രീനുകളിലും ദൃശ്യമാകുന്ന സെൽഫി ക്യാമറ കട്ടൗട്ടുകൾ.
ഇൻ്റേണൽ ഡിസ്‌പ്ലേ 7.6 ഇഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 4:3 ആസ്പക്റ്റ് റേഷ്യോയും ഉണ്ടായിരിക്കാം. വീഡിയോകൾ കാണുന്നതിനും ഡോക്യുമെന്റുകൾ വായിക്കുന്നതിനും മൾട്ടിടാസ്കിംഗ് ചെയ്യുന്നതിനും മികച്ച അനുഭവം നൽകാൻ ഈ വിശാലമായ ലേഔട്ടിനു കഴിയും. കവർ സ്‌ക്രീൻ 5.4 ഇഞ്ച് വലുപ്പമുള്ളതാണെന്ന് പറയപ്പെടുന്നു. ഇത് ഇൻ്റേണൽ ഡിസ്‌പ്ലേയേക്കാൾ ചെറുതാണെങ്കിലും, ഫോൺ തുറക്കാതെ തന്നെ അടിസ്ഥാന ജോലികൾ കൈകാര്യം ചെയ്യാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
ആനിമേഷനുകൾ "H8" എന്ന ആന്തരിക കോഡ്‌നാമവുമായും മോഡൽ നമ്പർ SM-F971U എന്ന മോഡൽ നമ്പറുമായും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഈ വിശദാംശങ്ങൾ ഉപകരണം ഇതിനകം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നു. സോഫ്റ്റ്‌വെയറിനുള്ളിൽ ലൈറ്റ്, ഡാർക്ക് തീമുകളിൽ ഫോൺ ദൃശ്യമാകുന്നത് സാംസങ്ങ് ഇത് സജീവമായി പരീക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. വൺ യുഐ 9-നുള്ളിലെ ഇതിന്റെ സാന്നിധ്യം, കമ്പനി സമീപഭാവിയിൽ തന്നെ ലോഞ്ച് ചെയ്തേക്കാമെന്ന സൂചനയും നൽകുന്നുണ്ട്.
2026 ജൂലൈയിലോ ഓഗസ്റ്റിലോ വൈഡ് ഗാലക്‌സി Z ഫോൾഡ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്ങ് ഗാലക്സി Z ഫോൾഡ് 8, ഗാലക്‌സി Z ഫ്ലിപ്പ് 8 എന്നിവയ്‌ക്കൊപ്പം കമ്പനിയുടെ പതിവ് സമ്മർ അൺപാക്ക്ഡ് ഇവന്റിൽ ഇത് ലോഞ്ച് ചെയ്‌തേക്കാം. പുതിയ ഫോൾഡബിളിന്റെ ഏകദേശം ഒരു ദശലക്ഷം യൂണിറ്റുകൾ നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് മുമ്പ് സാംസങ്ങ് വിപണിയിലെ പ്രതികരണം പരീക്ഷിച്ചേക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.
സെപ്റ്റംബറിൽ അരങ്ങേറുമെന്ന് അഭ്യൂഹമുള്ള ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണുമായി ഈ ഫോൺ നേരിട്ട് മത്സരിക്കാൻ സാധ്യതയുണ്ട്.
ആപ്പിൾ തങ്ങളുടെ ഉൽപ്പന്നം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇൻഡസ്ട്രി ലീക്കുകൾ സൂചിപ്പിക്കുന്നത് അവർ ഒരു ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ്. വൈഡ് ഗാലക്‌സി Z ഫോൾഡ് നേരത്തെ പുറത്തിറക്കുന്നതിലൂടെ, ഫോൾഡബിൾ വിഭാഗത്തിൽ സാംസങ്ങ് തങ്ങളുടെസ്ഥാനം ശക്തിപ്പെടുത്താനുള്ള ശ്രമം കൂടി നടത്തുന്നു.
സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ, ഹാൻഡ്‌സെറ്റ് ഒരു ഫോൾഡബിൾ OLED പാനൽ ഉപയോഗിക്കുകയും 25W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് ഹാർഡ്‌വെയർ വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണെങ്കിലും, ലോഞ്ച് തീയതി അടുക്കുമ്പോൾ കൂടുതൽ ലീക്കുകൾ പുറത്തു വരാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999