ഇന്ത്യൻ ബ്രാൻഡിൻ്റെ സ്മാർട്ട്ഫോണായ വോബിൾ വൺ ലോഞ്ച് ചെയ്തു; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: Wobble
Wobble One സ്മാർട്ട്ഫോൺ ₹22,000-ന് എത്തി; Dimensity 7400 SoC പ്രധാന സവിശേഷത.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മറ്റൊരു ഇന്ത്യൻ ബ്രാൻഡ് കൂടിയെത്തുന്നു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇൻഡ്കൽ ടെക്നോളജീസിന്റെ പുതിയ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട്ഫോണായ വോബിൾ വൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഡിസംബർ 12 മുതൽ ആമസോണിലൂടെ ഇത് വാങ്ങാൻ ലഭ്യമാകും. AI-യിൽ പ്രവർത്തിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഈ ഫോണിൻ്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. മുൻവശത്ത്, സെൽഫി ക്യാമറ ഒരു ഹോൾ-പഞ്ച് സ്റ്റൈൽ കട്ടൗട്ടിനുള്ളിലാണു സജ്ജീകരിച്ചിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്ഫോൺ ജാക്ക് എന്നിവയെല്ലാം ഈ ഫോണിലുണ്ട്. ഓഡിയോ, വീഡിയോ ക്വാളിറ്റിക്കായി, ഫോൺ ഡോൾബി അറ്റ്മോസും ഡോൾബി വിഷനും വാഗ്ദാനം ചെയ്യുന്നു, ഇത് മികച്ച മൾട്ടിമീഡിയ എക്സ്പീരിയൻസ് നൽകും. വോബിൾ വണ്ണിന് കരുത്തു നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി ചിപ്സെറ്റാണ്. മറ്റുള്ള ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡുകളെ പോലെത്തന്നെ താങ്ങാവുന്ന വിലയ്ക്ക് മികച്ച സ്മാർട്ട്ഫോണുകൾ നൽകുന്ന ഒരു ബ്രാൻഡായി ഇതും മാറുമെന്നാണ് ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷിക്കുന്നത്.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വോബിൾ വൺ ഫോണിൻ്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 22,000 രൂപയാണ് വില. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയൻ്റുകളിലും ഈ ഫോൺ ലഭ്യമാകും, എന്നാൽ ഈ മോഡലുകളുടെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഡിസംബർ 12 ന് ആമസോൺ വഴി ഹാൻഡ്സെറ്റ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. മിത്തിക് വൈറ്റ്, എക്ലിപ്സ് ബ്ലാക്ക്, ഒഡീസി ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് വോബിൾ വൺ വാങ്ങാം.
വോബിൾ വൺ ആൻഡ്രോയിഡ് 15 പിന്തുണയോടെയാണ് വരുന്നത്, കൂടാതെ ചില ഗൂഗിൾ എഐ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇതു സംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. 120Hz റിഫ്രഷ് റേറ്റും ഡോൾബി വിഷനും പിന്തുണയ്ക്കുന്ന 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 4nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റ് ഇതിന് കരുത്ത് പകരുന്നു, കൂടാതെ ഇതിനു 2.6GHz പീക്ക് വേഗതയിൽ എത്താനും കഴിയും. 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഈ ഫോൺ മെച്ചപ്പെട്ട ഗെയിമിംഗ് പെർഫോമൻസിനായി കമ്പനിയുടെ എപ്പിക് ഹൈപ്പർഎഞ്ചിൻ ഗെയിമിംഗ് ടെക്നോളജിയും ഉപയോഗിക്കുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, വോബിൾ വണ്ണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ സോണി LYT-600 സെൻസറാണ് മെയിൻ ക്യാമറ. ഇതോടൊപ്പം, 8 മെഗാപിക്സൽ അൾട്രാവൈഡ്+ബൊക്കെ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിലുണ്ട്. മെച്ചപ്പെടുത്തിയ ക്യാമറ ഫീച്ചറുകൾക്കായി ഫോൺ വോബിൾ മോഡിനെ പിന്തുണയ്ക്കുന്നു. മുൻവശത്ത്, ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 50 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
ഗ്ലാസ് ബാക്ക് പാനലും അലുമിനിയം അലോയ് ഫ്രെയിമും വോബിൾ വണ്ണിന് പ്രീമിയം ഡിസൈൻ നൽകുന്നു. ഫോണിന് 7.8mm കനമുണ്ട്. കൃത്യമായ ബാറ്ററി കപ്പാസിറ്റി കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇൻ്റേണൽ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഫോണിന് 47 മണിക്കൂർ വരെ കോളിംഗ്, 24 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 22 ദിവസത്തെ സ്റ്റാൻഡ്ബൈ ടൈം എന്നിവ വാഗ്ദാനം ചെയ്യാൻ കഴിയും
പരസ്യം
പരസ്യം
Xbox Partner Preview Announcements: Raji: Kaliyuga, 007 First Light, Tides of Annihilation and More
YouTube Begins Testing Built-In Chat and Video Sharing Feature on Mobile App