പോക്കോ F8 പ്രോ, പോക്കോ F8 അൾട്ര എന്നിവ നവംബർ 26-ന് ലോഞ്ച് ചെയ്യും
Photo Credit: Poco
Snapdragon Elite, 2K OLED, 50MP ട്രിപ്പിൾ ക്യാമറ, വലിയ ബാറ്ററി, 100W ഫാസ്റ്റ് ചാർജ്
സ്മാർട്ട്‌ഫോൺ വിപണിയിലെ ഓരോ ബ്രാൻഡും തങ്ങളുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഉപയോക്താക്കൾ ആഗ്രഹിക്കുന്ന പുതിയ സവിശേഷതകൾ നൽകുന്നതിനുള്ള പ്രയത്നങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. മത്സരം മുമ്പത്തേക്കാൾ കഠിനമായ മിഡ്-പ്രീമിയം വിഭാഗത്തിലാണ് ഇതു പ്രത്യേകിച്ചും കാണാൻ കഴിയുന്നത്. ബ്രാൻഡുകൾ ഇപ്പോൾ പ്രത്യേക സവിശേഷതകളെക്കാൾ മൊത്തത്തിൽ മികച്ച അനുഭവം നൽകുന്നതിലാണു കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിപണിയിൽ നടന്നു കൊണ്ടിരിക്കുന്ന ഈ മത്സരത്തിൻ്റെ മുന്നിൽ നിൽക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ബ്രാൻഡായ പോക്കോ. പോക്കോ F8 അൾട്രാ, പോക്കോ F8 പ്രോ എന്നിവ ഉൾപ്പെടുന്ന പോക്കോ F8 സീരീസ് പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചിത്രങ്ങൾ ഇതിനകം ആഗോള ടെക് സമൂഹത്തിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിക്കുകയുണ്ടായി. നവംബർ അവസാനത്തോടെ ഇന്തോനേഷ്യയിൽ നടക്കുന്ന ഒരു പരിപാടിയിൽ പോക്കോ F8 സീരീസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പോക്കോ F8 പ്രോ, പോക്കോ F8 അൾട്രാ എന്നീ ഫോണുകൾ ഈ സീരീസിൻ്റെ ഭാഗമായി അവതരിപ്പിക്കും.
പോക്കോ F8 സീരീസ് ആഗോളതലത്തിൽ 2025 നവംബർ 26-ന് ബാലിയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശക്തമായ പെർഫോമൻസ്, പ്രീമിയം ബിൽഡ് ക്വാളിറ്റി, മികച്ച സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷൻ എന്നിവ ഈ സീരീസ് ഫോണുകൾ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു.
ചൈനയിലെ ഹൈ-എൻഡ് മോഡലായ റെഡ്മി കെ സീരീസിന്റെ ശക്തമായ ഹാർഡ്‌വെയർ ആഗോള ഉപയോക്താക്കളിലേക്ക് എത്തിക്കാൻ പോക്കോ ആഗ്രഹിക്കുന്നു. ഹൈപ്പർഒഎസ് ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തലുകൾ ഇതിലുണ്ടാകും. ഇത് മൾട്ടിമീഡിയ പ്രകടനം മികച്ചതാക്കുകയും മൊത്തം സിസ്റ്റത്തെ സ്ഥിരതയുള്ളതാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പോക്കോ F8 പ്രോയിൽ 120Hz റിഫ്രഷ് റേറ്റും 3500nits വരെ ബ്രൈറ്റ്‌നസുമുള്ള 6.59 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. അഡ്രിനോ 830 GPU ഉള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്‌സെറ്റും 12GB LPDDR5x റാമും 512GB വരെ UFS 4.0 സ്റ്റോറേജും ഇതിൽ ഉൾപ്പെടുത്തിയേക്കാം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഹൈപ്പർ OS 3-യിൽ ഫോൺ പ്രവർത്തിച്ചേക്കും.
ക്യാമറകളുടെ കാര്യത്തിൽ, OIS, EIS എന്നിവയുള്ള 50MP മെയിൻ സെൻസർ, 8MP അൾട്രാ-വൈഡ് ലെൻസ്, 50MP 2.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ടാകും. 8K വീഡിയോ റെക്കോർഡിംഗിനെ ഫോൺ സപ്പോർട്ട് ചെയ്തേക്കാം. ഫ്രണ്ട് ക്യാമറ 20MP ആയിരിക്കാം.
3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IR ബ്ലാസ്റ്റർ, IP68 റേറ്റിംഗ്, ബോസ് ട്യൂണിംഗ് ഉള്ള സ്റ്റീരിയോ സ്പീക്കറുകൾ, USB ടൈപ്പ്-സി ഓഡിയോ, NFC, Wi-Fi 7, ബ്ലൂടൂത്ത് 5.4 എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകൾ. 100W ഫാസ്റ്റ് ചാർജിംഗും 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗും ഉള്ള 6210mAh ബാറ്ററിയാണ് ഈ ഫോണിൽ ഉണ്ടാവുക.
പോക്കോ F8 അൾട്രയിൽ 120Hz റിഫ്രഷ് റേറ്റ്, 2560Hz ടച്ച് സാംപ്ലിംഗ്, HDR10+, ഡോൾബി വിഷൻ, 3500nits വരെ ബ്രൈറ്റ്‌നസ് എന്നിവയുള്ള വലിയ 6.9 ഇഞ്ച് 2K 12-ബിറ്റ് AMOLED ഡിസ്‌പ്ലേ ആയിരിക്കും. ഇത് അഡ്രിനോ 840 GPU ഉള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5, 3nm ചിപ്‌സെറ്റിൽ പ്രവർത്തിക്കും. 12GB അല്ലെങ്കിൽ 16GB LPDDR5x റാമും 512GB വരെ UFS 4.1 സ്റ്റോറേജും ഫോണിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഹൈപ്പർ OS 3-യിൽ ഫോൺ പ്രവർത്തിച്ചേക്കും.
F8 അൾട്രയിൽ 50MP മെയിൻ സെൻസർ, 50MP അൾട്രാ-വൈഡ് ലെൻസ്, ടെലി-മാക്രോ സപ്പോർട്ടുള്ള 50MP 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ക്യാമറ യൂണിറ്റാണ് ഉണ്ടാവുക. ഇത് 8K വീഡിയോ റെക്കോർഡിംഗിനെയും പിന്തുണയ്ക്കും. 4K വീഡിയോ സപ്പോർട്ടുള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ടായേക്കാം.
3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 റേറ്റിംഗ്, USB-C ഓഡിയോ, ഹൈ-റെസ് സൗണ്ട്, ബോസ് ട്യൂൺ ചെയ്ത 2.1-ചാനൽ സ്പീക്കറുകൾ, NFC, Wi-Fi 7, ബ്ലൂടൂത്ത് 5.4, USB-C 3.2 Gen 1 എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. 100W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററിയാണ് ഈ ഫോണിൽ ഉണ്ടാകുക.
പരസ്യം
പരസ്യം