ഇന്ത്യയിൽ പുതിയ കവറേജ് പ്ലാനുകൾ പ്രഖ്യാപിച്ച് ആപ്പിൾകെയർ പ്ലസ്; കൂടുതൽ വിവരങ്ങൾ അറിയാം
Photo Credit: Apple
ആപ്പിൾകെയർ പ്ലസ് മോഷണം, നഷ്ടം, അബദ്ധനാശം ഉൾപ്പെടെ സമഗ്ര പരിരക്ഷയും സേവനങ്ങളും നൽകുന്നു
ചൊവ്വാഴ്ച ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയ ആപ്പിൾകെയർ+ പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ ബ്രാൻഡായ ആപ്പിൾ. തങ്ങളുടെ ആപ്പിൾ ഡിവൈസുകൾ സംരക്ഷിക്കുന്നതിന് ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച മാർഗങ്ങൾ ഈ പ്ലാനുകളിലൂടെ നൽകുന്നു. ആപ്പിൾകെയർ പ്ലസിൻ്റെ ഈ പുതിയ ഓപ്ഷനുകളിൽ വാർഷിക, പ്രതിമാസ പ്ലാനുകൾ ഉൾപ്പെടുന്നു. അതുകൊണ്ടു തന്നെ ഉപയോക്താക്കൾക്ക് അവരുടെ ബജറ്റിന് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാൻ കഴിയും. പ്രധാനപ്പെട്ട ഓപ്ഷനുകളിൽ ഒന്ന് ഐഫോണിനായുള്ള ആപ്പിൾകെയർ+ വിത്ത് തെഫ്റ്റ് ആൻഡ് ലോസ് പ്ലാൻ ആണ്. ഇതിലൂടെ ഓരോ വർഷവും രണ്ട് മോഷണത്തിനും നഷ്ടത്തിനുമുള്ള കവറേജ് ലഭിക്കും. പുതിയ പ്ലാനുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് സാധാരണ ലഭിക്കുന്ന എല്ലാ ആപ്പിൾകെയർ+ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കുകയും ചെയ്യും. ഇതിൽ പ്രയോറിറ്റി സപ്പോർട്ട്, ബാറ്ററി മാറ്റിസ്ഥാപിക്കൽ, കേടുപാടുകൾ ഉണ്ടായാൽ അൺലിമിറ്റഡായ റിപ്പയറിങ്ങ് എന്നിവയെല്ലാം ഉൾപ്പെടുന്നു. തങ്ങളുടെ ഐഫോണിനും കയ്യിലുള്ള മറ്റ് ആപ്പിൾ പ്രൊഡക്റ്റുകൾക്കും മികച്ച പിന്തുണയും കവറേജും ആഗ്രഹിക്കുന്ന ആളുകൾക്ക് അതിനുള്ള ഏറ്റവും മികച്ച മാർഗമാണ് ആപ്പിൾകെയർ+ നൽകുന്ന ഈ പ്ലാനുകൾ.
ഒരു പുതിയ ഐഫോൺ വാങ്ങുമ്പോൾ ആപ്പിൾ ഒരു വർഷത്തെ ലിമിറ്റഡ് വാറണ്ടി നൽകുന്നുണ്ട്. ഇതിൽ ഒരു വർഷത്തെ ഹാർഡ്‌വെയർ റിപ്പയർ കവറേജും 90 ദിവസം വരെയുള്ള ഫ്രീ ടെക്നിക്കൽ സപ്പോർട്ടും ഉൾപ്പെടുന്നു. ഉപഭോക്താക്കൾ അവരുടെ ഐഫോണിനായി ആപ്പിൾകെയർ+ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വാങ്ങുമ്പോൾ, പ്ലാൻ വാങ്ങിയ തീയതി മുതൽ രണ്ട് വർഷത്തേക്ക് ഈ കവറേജ് നീട്ടപ്പെടും. ആപ്പിൾകെയർ+ അൺലിമിറ്റഡ് ആക്സിഡൻ്റൽ ഡാമേജ് പ്രൊട്ടക്ഷനും ഇതിനൊപ്പം ചേർക്കുന്നു. എന്നിരുന്നാലും, കേടുപാടുകൾ ഉണ്ടാകുമ്പോൾ ഉപയോക്താക്കൾ ഒരു സർവീസ് ഫീസ് നൽകേണ്ടതുണ്ട്. കമ്പനി പറഞ്ഞതു പ്രകാരം, സ്‌ക്രീൻ അല്ലെങ്കിൽ ബാക്ക് ഗ്ലാസ് കേടുപാടുകൾക്ക് 2,500 രൂപയും മറ്റേതെങ്കിലും ആകസ്‌മികമായ നാശനഷ്ടങ്ങൾക്ക് 8,900 രൂപയുമാണ് സർവീസ് ഫീസ്.
നേരത്തെ, ഇന്ത്യയിൽ വാർഷിക ആപ്പിൾകെയർ+ പ്ലാനുകൾ മാത്രമേ കമ്പനി വാഗ്ദാനം ചെയ്തിരുന്നുള്ളൂ. ഇപ്പോൾ, ആപ്പിൾ സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷനുകൾ അപ്‌ഡേറ്റ് ചെയ്‌തതിനാൽ ഉപഭോക്താക്കൾക്ക് വാർഷിക, പ്രതിമാസ പ്ലാനുകളിൽ നിന്നും താൽപര്യമുള്ളതു തിരഞ്ഞെടുക്കാൻ കഴിയും. പുതിയ പ്ലാനുകൾ പ്രതിമാസം 799 രൂപയിലാണ് ആരംഭിക്കുന്നത്. ആപ്പിളിന്റെ വേൾഡ്‌വൈഡ് ഐഫോൺ പ്രൊഡക്റ്റ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് കൈയാൻ ഡ്രാൻസിന്റെ പ്രസ്താവന പ്രകാരം, ഇന്ത്യൻ ഉപയോക്താക്കൾക്ക് അവരുടെ ഐഫോണുകളെ പൂർണ്ണമായും പരിരക്ഷിക്കാനുള്ള മാർഗം ആക്‌സസ് ചെയ്യുന്നത് വളരെ ലളിതമാക്കാൻ കമ്പനി ആഗ്രഹിക്കുന്നു.
പുതിയ ഐഫോൺ വാങ്ങുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് ആപ്പിൾകെയർ+ വാങ്ങാം. അതിനു കഴിഞ്ഞില്ലെങ്കിൽ, കവറേജ് ചേർക്കാൻ വാങ്ങിയ തീയതി മുതൽ 60 ദിവസം വരെ സമയമുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ നിലവിലെ പ്ലാൻ പരിശോധിക്കാനും ലഭ്യമായ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യാനും അവരുടെ ഐഫോൺ, ഐപാഡ് അല്ലെങ്കിൽ മാക് എന്നിവയിലെ സെറ്റിങ്ങ്സ് ആപ്പിൽ നിന്ന് നേരിട്ട് കവറേജ് വാങ്ങാനും കഴിയും.
നിങ്ങൾ ആപ്പിൾകെയർ+ കവറേജ് വാങ്ങുമ്പോൾ, നിങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ആവശ്യമെങ്കിൽ സൗജന്യ ബാറ്ററി മാറ്റിസ്ഥാപിക്കൽ, 24/7 പ്രയോറിറ്റി സപ്പോർട്ട്, ആകസ്മികമായ കേടുപാടുകൾക്ക് അൺലിമിറ്റഡ് റിപ്പയറിങ്ങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ അറ്റകുറ്റപ്പണികളും ആപ്പിൾ സ്റ്റോറുകളിലോ ആപ്പിൾ ഓതറൈസ്ഡ് സർവീസ് പ്രൊവൈഡേഴ്സിലോ ലഭ്യമാകുന്ന ആപ്പിളിൻ്റെ യഥാർത്ഥ ഭാഗങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത്.
ആക്സിഡൻ്റൽ ഡാമേജ് പ്രൊട്ടക്ഷനിൽ ലിക്വിഡ് ഡാമേജും ഉൾപ്പെടുന്നുണ്ട്. അതായത് നിങ്ങളുടെ ഐഫോൺ നനഞ്ഞാലും ഏതെങ്കിലും തരത്തിലുള്ള ദ്രാവകത്തിൽ വീണ്ടു കേടുവന്നാലും അധിക ചെലവില്ലാതെ അത് നന്നാക്കാൻ കഴിയും. നിങ്ങളുടെ ഐഫോണിന്റെ ബാറ്ററി ഹെൽത്ത് 80 ശതമാനത്തിൽ താഴെയാണെങ്കിൽ, ആപ്പിൾ അതും സൗജന്യമായി ബാറ്ററി മാറ്റിസ്ഥാപിക്കും. പുതിയ പ്ലാനുകൾ എക്സ്റ്റെൻഡഡ് വാറന്റി സപ്പോർട്ടും നൽകുന്നു, അതിനാൽ നിങ്ങളുടെ ഐഫോണിലെ ഹാർഡ്‌വെയർ പ്രശ്നങ്ങൾക്കും പരിരക്ഷയുണ്ടാകും.
പരസ്യം
പരസ്യം
Single Papa OTT Release Date: When and Where to Watch Kunal Khemu’s Upcoming Comedy Drama Series?
Diesel Set for OTT Release Date: When and Where to Harish Kalyan's Action Thriller Online?