വൺപ്ലസ് 15R ഇന്ത്യയിലെ ലോഞ്ചിങ്ങ് ഉടനെ; കളർ ഓപ്ഷനുകളും പുറത്ത്
Photo Credit: OnePlus
കറുപ്പ്, വൈറ്റ് നിറങ്ങൾ; 1.5K AMOLED, Snapdragon Elite, 7800mAh, 120W ഫാസ്റ്റ് ചാർജ്
വൺപ്ലസ് 15 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനൊപ്പം ആ സീരീസിലെ താരതമ്യേനെ വില കുറഞ്ഞ മോഡലായ വൺപ്ലസ് 15R പുറത്തിറങ്ങുമെന്ന് സ്മാർട്ട്‌ഫോൺ പ്രേമികൾ പ്രതീക്ഷിച്ചിരുന്നു. പ്രധാന ഫ്ലാഗ്ഷിപ്പ് ഫോണിനൊപ്പം ഈ മോഡൽ എത്തിയില്ലെങ്കിലും, ആരാധകർക്കു നിരാശ തോന്നേണ്ട കാര്യമില്ല. വൺപ്ലസ് 15R ഇന്ത്യൻ വിപണിയിലേക്ക് വളരെ വേഗത്തിൽ തന്നെ എത്തുമെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ലഭ്യമായ വിവരങ്ങളിൽ നിന്ന്, വൺപ്ലസ് 15R ആ സീരീസിലെ ഏറ്റവും വിലകുറഞ്ഞ ഓപ്ഷനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയിൽ മാത്രം നിലവിൽ ലഭ്യമായ വൺപ്ലസ് എയ്‌സ് 6 അല്ലെങ്കിൽ വരാനിരിക്കുന്ന എയ്‌സ് 6T എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കാം ഈ ഫോൺ നിർമിച്ചിരിക്കുന്നത്. രണ്ട് നിറങ്ങളിൽ ഈ ഹാൻഡ്സെറ്റ് ലഭ്യമാകും. കൂടാതെ ചതുരാകൃതിയിലുള്ള റിയർ ക്യാമറ ലേഔട്ടിൽ രണ്ടു ക്യാമറ ലെൻസുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയിൽ വളരെ ആരാധകരുള്ള വൺപ്ലസ് പുതിയ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലോഞ്ചിങ്ങ് അടുക്കുമ്പോൾ പുറത്തുവിടും എന്നാണു പ്രതീക്ഷിക്കുന്നത്.
വൺപ്ലസ് 15R ഉടനെ ലോഞ്ച് ചെയ്യുമെന്നു സ്ഥിരീകരിച്ച് പുതിയ പേജ് വൺപ്ലസ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വൺപ്ലസ് 15-ൽ കണ്ട അതേ ടാഗ്‌ലൈൻ ആയ "പവർ ഓൺ. ലിമിറ്റ്സ് ഓഫ്" തന്നെയാണ് കമ്പനി ഇതിനും ഉപയോഗിക്കുന്നത്. കമ്പനി ഇതുവരെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഫോൺ "ഉടൻ വരുന്നു" എന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ടീസറിൽ വൺപ്ലസ് 15R കറുപ്പ്, പച്ച എന്നീ രണ്ട് നിറങ്ങളിൽ കാണിക്കുന്നു. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഇതിന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ ഡിസൈൻ വൺപ്ലസ് 15 ഫ്ലാഗ്ഷിപ്പ് മോഡലിനു സമാനമാണ്.
ഇതിൻ്റെ മുൻഗാമിയായ വൺപ്ലസ് 13R ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമായാണ് വന്നത്. എന്നാൽ പുതിയ മോഡലിൽ ഒരു ക്യാമറ കുറവായിരിക്കും. പവർ, വോളിയം ബട്ടണുകൾ ഫോണിന്റെ വലതുവശത്തായി സ്ഥിതി ചെയ്യുന്നതായി തോന്നുന്നു. ഇടതുവശത്ത് പ്ലസ് കീ ഉൾപ്പെടാൻ സാധ്യതയുണ്ട്, ഇത് വൺപ്ലസ് 13 സീരീസിലും വൺപ്ലസ് 15-ലും അവതരിപ്പിച്ച ഒരു പുതിയ ബട്ടണാണ്. എട്ട് വ്യത്യസ്ത പ്രവർത്തനങ്ങൾ വരെ ചെയ്യാൻ ഈ കീ കസ്റ്റമൈസ് ചെയ്തു വെക്കാം.
വൺപ്ലസ് 15R, കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്ത ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് ഏയ്സ് 6-ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കുമെന്ന് ആളുകൾ നേരത്തെ കരുതിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 15R ലോഞ്ച് ചെയ്യാനിരിക്കുന്ന വൺപ്ലസ് ഏയ്സ് 6T-യെ അടിസ്ഥാനമാക്കിയുള്ള മോഡൽ ആയിരിക്കുമെന്നാണ്.
1.5K റെസല്യൂഷനും 165Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്ന 6.7 ഇഞ്ച് OLED ഡിസ്‌പ്ലേയുമായി ഈ ഫോൺ വരുമെന്ന് അഭ്യൂഹമുണ്ട്. ഇതുവരെ പ്രഖ്യാപനം കഴിഞ്ഞിട്ടില്ലാത്ത പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5-ൽ ഇത് പ്രവർത്തിച്ചേക്കാം. 16GB വരെ LPDDR5X അൾട്രാ റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ക്യാമറകളെ സംബന്ധിച്ചിടത്തോളം, വൺപ്ലസ് 15R-ൽ ഡ്യുവൽ റിയർ സെറ്റപ്പ് ഉണ്ടായിരിക്കാം. ഇതിൽ OIS പിന്തുണയുള്ള 50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെട്ടേക്കാം. 100W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു വലിയ 8,000mAh ബാറ്ററിയും ഫോണിൽ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്.
പരസ്യം
പരസ്യം