വിവോ X300, വിവോ X300 പ്രോ ഫോണുകളുടെ വില, സ്റ്റോറേജ് വിവരങ്ങൾ പുറത്ത്; വിശദമായി അറിയാം
Photo Credit: Vivo
വിവോ X300 ₹75,999-82,999; X300 Pro ₹1,09,999; 12GB+512GB
ഇന്ത്യൻ വിപണിയിലെ മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായ വിവോ, ഡിസംബർ 2-ന് ഇന്ത്യയിൽ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസം ചൈനയിലാണ് ഈ ലൈനപ്പ് ആദ്യമായി അവതരിപ്പിച്ചത്. ഇത് ഇന്ത്യയിലേക്ക് എത്തുമ്പോൾ വിവോ X300, വിവോ X300 പ്രോ എന്നിങ്ങനെ രണ്ടു മോഡലുകൾ ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, രണ്ട് ഫോണുകളുടെയും വിലവിവരങ്ങൾ ഒരു ടിപ്‌സ്റ്റർ ലീക്ക് ചെയ്ത പുറത്തു വിട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പ്രകാരം, സാധാരണ വിവോ X300 ഫോണിന് വൺപ്ലസ് 15, ഓപ്പോ ഫൈൻഡ് X9 എന്നിവ പോലുള്ള, വരാനിരിക്കുന്ന മറ്റ് പ്രീമിയം ഫോണുകൾക്കു സമാനമായ വിലയുണ്ടാകാൻ സാധ്യതയുണ്ട്. ഉയർന്ന നിലവാരമുള്ള വിവോ X300 പ്രോ മോഡലിന് ഓപ്പോ ഫൈൻഡ് X9 പ്രോക്ക് സമാനമായ വിലയും ആയിരിക്കാം. ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സീരീസിൻ്റെ കൂടുതൽ വിവരങ്ങൾ ലോഞ്ചിങ്ങ് തീയ്യതി അടുത്തു വരുന്നതിനനുസരിച്ചു പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
ടിപ്സ്റ്ററായ അഭിഷേക് യാദവിന്റെ എക്സിലെ ഏറ്റവും പുതിയ പോസ്റ്റ് അനുസരിച്ച്, 12GB റാമും 256GB സ്റ്റോറേജുമുള്ള വിവോ X300 ഫോണിന്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 75,999 രൂപയിൽ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലീക്കായ ഈ വിവരം ശരിയാണെങ്കിൽ വൺപ്ലസ് 15, ഓപ്പോ ഫൈൻഡ് X9 പോലുള്ള വരാനിരിക്കുന്ന മറ്റ് പ്രീമിയം ഫോണുകളേക്കാൾ വിലയേറിയതായിരിക്കും വിവോ X300.
വിവോ X300 മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാകുമെന്നും ടിപ്സ്റ്റർ അവകാശപ്പെടുന്നു. 12GB + 512GB മോഡലിന് 81,999 രൂപ വിലവരും, 16GB + 512GB പതിപ്പിന് 85,999 രൂപയാണു പ്രതീക്ഷിക്കുന്നത്. ലീക്കായി പുറത്തു വന്ന ഈ വിലകൾ സൂചിപ്പിക്കുന്നത് വിവേ X300 ഇന്ത്യൻ വിപണിയിലെത്തുന്ന ഒരു ഹൈ-എൻഡ് ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും എന്നാണ്.
അതേസമയം, വിവോ X300 പ്രോ കൂടുതൽ പ്രീമിയം ലെവൽ ഫോണായിരിക്കും. 1,09,999 രൂപ വില പ്രതീക്ഷിക്കുന്ന പ്രോ മോഡൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ കോൺഫിഗറേഷനിൽ മാത്രമേ വരൂ എന്ന് റിപ്പോർട്ടുണ്ട്. ഫൈൻഡ് X9 പ്രോയിൽ പോക്കോ ചെയ്തതിന് സമാനമാണ് ഈ തന്ത്രം. 1,09,999 രൂപയ്ക്ക് ഒരൊറ്റ ഹൈ-എൻഡ് വേരിയൻ്റ് മാത്രമാണ് പോക്കോ അവതരിപ്പിച്ചത്.
ഈ വിലകൾ ടിപ്‌സ്റ്ററായ സഞ്ജു ചൗധരി മുൻപു പങ്കുവെച്ച വിവരങ്ങളിൽനിന്ന് അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ആ റിപ്പോർട്ടിൽ, വിവോ X300-ന്റെ അടിസ്ഥാന മോഡലിന് 74,999 രൂപ ആയിരിക്കുമെന്നാണു പറഞ്ഞിരുന്നത്. കൃത്യമായ വില അറിയാൻ ഒഫീഷ്യൽ ലോഞ്ച് വരെ കാത്തിരിക്കേണ്ടി വരും.
X300 സീരീസിനായി ഇന്ത്യയിൽ ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റ് പുറത്തിറക്കുമെന്ന് വിവോ ഇതിനകം സ്ഥിരീകരിച്ചതാണ്. ടിപ്സ്റ്റർ പറയുന്നതനുസരിച്ച്, ഈ ആക്സസറിയുടെ വില 20,999 രൂപയായിരിക്കാം. താരതമ്യത്തിന്, ഓപ്പോ അതിന്റെ ഹാസൽബ്ലാഡ് ടെലികൺവെർട്ടർ കിറ്റ് 29,999 രൂപയ്ക്കാണ് വിൽക്കുന്നത്. അതിനാൽ വിവോയുടെ കൂടുതൽ താങ്ങാനാവുന്ന ഓപ്ഷൻ നൽകുന്നു.
വിവോ ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റ് സീസ് 2.35x ടെലികൺവെർട്ടർ ലെൻസുകൾക്കൊപ്പമാണ് വരുന്നത്, ഇത് ഹൈ ഒപ്റ്റിക്കൽ സൂം ലഭിക്കാൻ സഹായിക്കുകയും ഫോട്ടോ ക്വാളിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫോണിന്റെ ക്യാമറ ആപ്പിനുള്ളിലെ ഒരു പ്രത്യേക ടെലികൺവെർട്ടർ മോഡിലാണ് ഈ കിറ്റ് പ്രവർത്തിക്കുന്നത്. ഇത് NFC-യെ പിന്തുണയ്ക്കുന്നതിനാൽ ഫോണിനു പെട്ടെന്നു ലെൻസ് കണ്ടെത്താനും ആക്സസറി ഘടിപ്പിക്കുമ്പോൾ ഓട്ടോമാറ്റിക്കായി ശരിയായ മോഡിലേക്ക് മാറാനും കഴിയും.
പരസ്യം
പരസ്യം
Xbox Partner Preview Announcements: Raji: Kaliyuga, 007 First Light, Tides of Annihilation and More