ഐക്യൂ 15 ഇന്ത്യയിൽ പ്രീ ബുക്കിംഗ് ആരംഭിച്ചു; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: iQOO
iQOO 15 പ്രീ-ബുക്കിംഗ് Amazon ഇന്ത്യ വഴി ആരംഭിച്ചു; Snapdragon 8 Elite Gen 5 പ്രധാന സവിശേഷത
മികച്ച പെർഫോമൻസ് നൽകുന്ന ഫോണുകൾ പുറത്തിറക്കുന്നതിൻ്റെ പേരിലും മികച്ച സർവീസ് നെറ്റ്വർക്കുകൾ ഉള്ളതിനാലും ഇന്ത്യയിലുള്ളവരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഐക്യൂ. കമ്പനി പുതിയതായി ഇന്ത്യയിൽ പുറത്തിറക്കുന്ന ഐക്യൂ 15-ൻ്റെ പ്രീ-ബുക്കിംഗ് ഇന്നു മുതൽ ആരംഭിച്ചു. നവംബർ 26-ന് ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വരവ് ഇതോടെ ഔദ്യോഗികമായി അടയാളപ്പെടുത്തുന്നു. ഗാഡ്ജെറ്റ്സ് 360 സ്ഥിരീകരിക്കുന്നതു പ്രകാരം, ലോഞ്ച് ഓഫറുകൾ ഉൾപ്പെടെ ഐക്യൂ 15-ന് 65,000 മുതൽ 70,000 രൂപ വരെയാണു വിലവരുന്നത്. നിരവധി അപ്ഗ്രേഡുകളുമായാണ് ഐക്യൂ 15 വരുന്നത്. സാംസങ്ങിന്റെ ഏറ്റവും പുതിയ 2K M14 LEAD OLED ഡിസ്പ്ലേ ഇതിൽ ഉൾപ്പെടുന്നു. പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റാണ് ഇതിനു കരുത്തു നൽകുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിനസ്ഒഎസ് 6-ൽ ഇത് പ്രവർത്തിക്കും. 7,000mAh ബാറ്ററിയും 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ട്.
ആമസോണിലൂടെയും ഐക്യൂ ഇന്ത്യ ഇ-സ്റ്റോറിലൂടെയും ഇന്ന്, നവംബർ 20 ഉച്ചയ്ക്ക് 12 മണി മുതൽ ഐക്യൂ 15-ന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചു. ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു പ്രയോറിറ്റി പാസ് ലഭിക്കും. അതിലൂടെ സൗജന്യമായി ഒരു ജോഡി ഐക്യൂ TWS 1e ഇയർബഡുകളും 12 മാസത്തെ അധിക വാറണ്ടിയും സ്വന്തമാക്കാം. ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ലോഞ്ച് നവംബർ 26-നാണെന്നു നിശ്ചയിച്ചിട്ടുണ്ട്.
ഗാഡ്ജെറ്റ്സ് 360 സ്ഥിരീകരിക്കുന്നതു പ്രകാരം, ഐക്യൂ 15-ന്റെ വില 65,000 മുതൽ 70,000 രൂപ വരെയാണ്, ലോഞ്ച് ഓഫറുകളും ഇതിൽ ഉൾപ്പെടുന്നു. ആൽഫ (ബ്ലാക്ക്) ലെജൻഡ് (വൈറ്റ്) എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.
ഐക്യൂ 15 സാംസങ്ങിന്റെ 2K M14 LEAD OLED ഡിസ്പ്ലേയുമായാണ് വരുന്നത്. ഈ സ്ക്രീനിന് 2,600nits വരെ പീക്ക് ബ്രൈറ്റ്നസ് എത്താൻ കഴിയും, കൂടാതെ മികച്ച നിറങ്ങൾക്കും കോൺട്രാസ്റ്റിനും വേണ്ടി ഡോൾബി വിഷനെയും പിന്തുണയ്ക്കുന്നു. വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങളിൽ ഡിസ്പ്ലേക്ക് കൃത്യമായി ബ്രൈറ്റ്നസ് ക്രമീകരിക്കാൻ സഹായിക്കുന്ന ട്രിപ്പിൾ ആംബിയന്റ് ലൈറ്റ് സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു. ഗെയിമിംഗ് നടത്തുമ്പോഴോ ഫോൺ സാധാരണ ഉപയോഗിക്കുമ്പോഴോ ഹാപ്റ്റിക് ഫീഡ്ബാക്ക് നൽകുന്ന ഒരു ഡ്യുവൽ-ആക്സിസ് വൈബ്രേഷൻ മോട്ടോറും ഫോണിലുണ്ട്.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. വേഗതയേറിയ പ്രകടനത്തിനായി ഇത് LPDDR5x അൾട്രാ റാമും UFS 4.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. കാര്യക്ഷമതയും ഗെയിമിംഗ് പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി ഐക്യൂ അതിന്റെ സൂപ്പർ കമ്പ്യൂട്ടിംഗ് ചിപ്പ് Q3 കൂടി ഇതിൽ ചേർത്തിട്ടുണ്ട്. ചൂട് കൺട്രോൾ ചെയ്യുന്നതിനായി, ഫോണിൽ 8,000 ചതുരശ്ര മില്ലീമീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ സിംഗിൾ-ലെയർ വേപ്പർ ചേമ്പർ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐക്യൂ ഫോൺ കൂടിയായിരിക്കും ഐക്യൂ 15. ഇതിന് അഞ്ച് വർഷത്തെ ഒഎസ് അപ്ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. ഇതിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 921 മെയിൻ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമോടു കൂടിയ 50 മെഗാപിക്സൽ ഐഎംഎക്സ് 882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, 32 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
എക്സ്ട്രാ ഹാർഡ്വെയർ ആവശ്യമില്ലാതെ തന്നെ ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ഗെയിംപ്ലേ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഗെയിം ലൈവ് സ്ട്രീമിംഗ് അസിസ്റ്റന്റ് ടൂളും ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 7,000mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്, ഇതു 100W വയർഡ് ചാർജിംഗിനെയും 40W വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു
പരസ്യം
പരസ്യം
Xbox Partner Preview Announcements: Raji: Kaliyuga, 007 First Light, Tides of Annihilation and More