റിയൽമിയുടെ പുതിയ ഫോൺ ഗീക്ബെഞ്ചിൽ കണ്ടെത്തി; വിവരങ്ങൾ അറിയാം
Photo Credit: Realme
ഗീക്ബെഞ്ചിൽ പുതിയ റിയൽമി മോഡൽ കണ്ടെത്തി; ഇത് P സീരീസ് ആണെന്നു അഭ്യൂഹം
ഇന്ത്യൻ വിപണിയിലേക്ക് റിയൽമി ഒരു പുതിയ സ്മാർട്ട്ഫോൺ സീരീസുമായി എത്താൻ പോവുകയാണ്. റിയൽമി P സീരീസിലെ പുതിയ ഫോണുകൾ അവതരിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നത്. ഈ ഫോണിൻ്റെ പ്രൊമോ പുറത്തു വന്നതിൽ "X" എന്ന വലിയം ചിഹ്നം കാണിക്കുന്നുണ്ട്. എന്നാൽ ഫോണിനെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തുന്നില്ല. അതേസമയം, RMX5108 എന്ന നമ്പറുള്ള ഒരു റിയൽമി മോഡൽ കഴിഞ്ഞ ദിവസം ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടിട്ടത് ചില വ്യക്തമായ സൂചനകൾ നൽകുന്നു. ബെഞ്ച്മാർക്ക് ലിസ്റ്റിംഗ് അനുസരിച്ച്, ഈ ഫോൺ ആൻഡ്രോയിഡ് 15-ൽ ആണു പ്രവർത്തിക്കുക, കൂടാതെ 8 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് ഇതിനു കരുത്തു നൽകുന്നത്. RMX5108 എന്ന മോഡൽ നമ്പർ റിയൽമി അടുത്തതായി അവതരിപ്പിക്കാൻ പോകുന്ന ഫോണായ P4X 5G ഫോണിൻ്റെയോ അല്ലെങ്കിൽ സമാനമായ മറ്റൊരു മോഡലിൻ്റെയോ ആയിരിക്കാം. പെർഫോമൻസിനു കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു മിഡ്-റേഞ്ച് അല്ലെങ്കിൽ ബജറ്റ് കാറ്റഗറി ഫോൺ ആയിരിക്കാമിത്.
ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ RMX5108 എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ റിയൽമി സ്മാർട്ട്‌ഫോൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്‌ക്രീൻഷോട്ട് ഫോണിൻ്റെ ചിപ്‌സെറ്റിന്റെ പേര് വ്യക്തമായി പരാമർശിക്കുന്നില്ലെന്ന് കാണിക്കുന്നു. എന്നിരുന്നാലും, ബെഞ്ച്മാർക്കിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഫോണിന് മീഡിയടെക് പ്രോസസർ കരുത്തു നൽകും എന്നാണ്. ഇതിന് ആകെ എട്ട് കോറുകളുണ്ട്, നാല് കോറുകൾ 2.60GHz-ലും നാല് കോറുകൾ 2.00GHz-ലും പ്രവർത്തിക്കുന്നു. ഫോണിന് മാലി-G615 MC2 ഗ്രാഫിക്‌സ് ഉണ്ടെന്നും ലിസ്റ്റിംഗ് കാണിക്കുന്നു. ഈ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് കരുത്തു നൽകുകയെന്ന് തോന്നുന്നു.
8GB റാമുമായി റിയൽമി RMX5108 വരുമെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. ഇത് ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കും. വിപണിയിൽ ലോഞ്ച് ചെയ്യുമ്പോൾ റിയൽമി ഈ ഫോണിന് എന്തു പേരു നൽകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒരു സൂചനയുമില്ല.
മുൻപ് പുറത്തിറങ്ങിയ റിയൽമി P4 സീരീസിൽ റിയൽമി P4, റിയൽമി P4 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്‌ഫോണുകളുണ്ട്. രണ്ട് മോഡലുകളും കഴിഞ്ഞ ഓഗസ്റ്റിലാണ് ലോഞ്ച് ചെയ്തത്. റിയൽമി P4 ഫോണിന്റെ വില 14,999 രൂപയായിരുന്നു, അതേസമയം റിയൽമി P4 പ്രോയ്ക്ക് 19,999 രൂപയാണു വില വന്നത്. P സീരീസിലെ പുതിയ മോഡൽ ഫോണുകൾ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
റിയൽമി ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പുതിയ P സീരീസ് ഫോൺ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, റിയൽമിയുടെ സമീപകാല റിലീസുകളെ പോലെത്തന്നെ ഫ്ലിപ്കാർട്ടിലൂടെ ഇത് വാങ്ങാൻ ലഭ്യമാകും. ബജറ്റ് ഫോണുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു സീരീസ് ആണു റിയൽമി വികസിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നാണു സൂചനകൾ.
വരാനിരിക്കുന്ന P സീരീസ് ഫോൺ ഗീക്ക്ബെഞ്ചിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട RMX5108 മോഡൽ നമ്പറുള്ള റിയൽമി ഫോണുമായി ലിങ്ക് ചെയ്യപ്പെടുമോ എന്നതിനെക്കുറിച്ചും ആകാംക്ഷ നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, ഈ ഘട്ടത്തിൽ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. നിലവിൽ ലഭ്യമായ വിവരങ്ങളിൽ RMX5108 അതേ ഫോണാണോ അതോ തികച്ചും വ്യത്യസ്തമായ മറ്റൊരു മോഡലാണോ എന്ന് വ്യക്തമായി കാണിക്കുന്നില്ല. കൂടുതൽ വിശദാംശങ്ങൾ ഭാവിയിലെ അപ്‌ഡേറ്റുകളിൽ പ്രതീക്ഷിക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം
MasterChef India Season 9 Streams This Week on Sony LIV: Vikas Khanna, Ranveer Brar, and Kunal Kapur Return
13,000-Year-Old Cosmic Airburst Triggered ‘Impact Winter’ and Mass Extinction, Research Suggests
NOAA Issues G2 Solar Storm Watch; May Spark Auroras but Threaten Satellite Signals
Freedom at Midnight Season 2 Streams on Sony LIV From January 9: What to Know About Nikkhil Advani’s Historical Drama