ഫോണിനൊപ്പം ലെൻസ് അറ്റാച്ച്മെൻ്റുമുണ്ടാകും; വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക സീസ് ടെലിഫോട്ടോ എക്സ്റ്റൻ്റർ കിറ്റുമായി

വിവോ X300 സീരീസ് ഇന്ത്യയിലെത്തുക സീസ് ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റുമായി

ഫോണിനൊപ്പം ലെൻസ് അറ്റാച്ച്മെൻ്റുമുണ്ടാകും; വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക സീസ് ടെലിഫോട്ടോ എക്സ്റ്റൻ്റർ കിറ്റുമായി

Photo Credit: Vivo

వివో X300 సిరీస్ ఫోన్లు జైస్-బ్యాక్డ్ 2.35 టెలికాన్వర్టర్ లెన్స్‌లకు మద్దతుతో వస్తాయి.

ഹൈലൈറ്റ്സ്
  • 50 മെഗാപിക്സൽ സോണി LYT-828 പ്രൈമറി സെൻസറാണ് വിവോ X300 പ്രോയിൽ ഉണ്ടാവുക
  • 200 മെഗാപിക്സൽ സാംസങ്ങ് HPB മെയിൻ സെൻസറുമായി വിവോ X300 എത്തും
  • ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻഒഎസ് 6 ആണ് ഇതിലുണ്ടാവുക
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ X300 സീരീസ് ഉടനെ തന്നെ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ മാസം ആദ്യം ചൈനയിൽ ലോഞ്ച് ചെയ്ത വിവോ X300 പ്രോ, വിവോ X300 എന്നീ ഫോണുകൾ ഇപ്പോൾ ഇന്ത്യയുടെ BIS സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ മോഡലുകളുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് അടുത്തിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഈ ഫോണുകൾ അവയുടെ ക്യാമറ സിസ്റ്റത്തിൻ്റെ പേരിൽ, പ്രത്യേകിച്ച് സൂം ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്ന എക്സ്റ്റേണൽ 2.35x ടെലികൺവെർട്ടർ ലെൻസിനു സപ്പോർട്ട് നൽകുന്നതിനാൽ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചൈനീസ് മോഡലുകളുടെ അതേ സവിശേഷതകൾ ഇന്ത്യൻ വേരിയൻ്റുകളും വാഗ്ദാനം ചെയ്യുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂം ഷോട്ടുകൾ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക്, അതിനുള്ള പിന്തുണ നൽകുന്ന ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റ് ഇന്ത്യയിൽ ഇറങ്ങുന്ന ഈ ഫോണിൽ വിവോ ഉൾപ്പെടുത്തുമെന്നും പുതിയ ലീക്കുകൾ സൂചന നൽകുന്നു. അതുകൊണ്ടു തന്നെ ക്യാമറ പ്രേമികൾ വളരെ ആകാംഷയോടെയാണ് ഈ ഫോണിനായി കാത്തിരിക്കുന്നത്.

വിവോ X300 സീരീസ് എത്തുക സീസ് ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റുമായി:

ടിപ്‌സ്റ്റർ യോഗേഷ് ബ്രാറിനെ (@heyitsyogesh) ഉദ്ദരിച്ചുള്ള സ്മാർട്ട്പ്രിക്‌സിന്റെ റിപ്പോർട്ട് പ്രകാരം, വിവോ X300, വിവോ X300 പ്രോ എന്നിവയുടെ ഇന്ത്യൻ പതിപ്പുകൾ സീസ് ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റിനെ പിന്തുണയ്ക്കുന്നതാണ്. ഇതിലൂടെ ഈ നൂതന ക്യാമറ ആക്‌സസറി ലഭിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും. രണ്ട് സ്മാർട്ട്‌ഫോണുകളും സീസ് 2.35x ടെലികൺവെർട്ടർ ലെൻസുകളെ പിന്തുണയ്ക്കുന്നു. ഇത് ഇമേജ് ക്വാളിറ്റി വ്യക്തമായി നിലനിർത്തുന്നതിനൊപ്പം ദൈർഘ്യമേറിയ ഒപ്റ്റിക്കൽ സൂം നേടാനും സഹായിക്കുന്നു.

വിവോ X300 പ്രോയ്ക്ക് 8.8x ഒപ്റ്റിക്കൽ സൂം വരെ വാഗ്ദാനം ചെയ്യാൻ കഴിയും, കൂടാതെ സാധാരണ X300-ന് ഏകദേശം 7x സൂമിൽ എത്താനും കഴിയും. ടെലികൺവെർട്ടർ ഘടിപ്പിച്ചിരിക്കുമ്പോൾ, പ്രോ മോഡലിൽ ഫോക്കൽ ലെങ്ത് 200mm, സ്റ്റാൻഡേർഡ് മോഡലിൽ 165mm എന്നിങ്ങനെയായി വർദ്ധിക്കുന്നു. ക്യാമറ ആപ്പിൽ ഒരു ടെലികൺവെർട്ടർ മോഡും വിവോ ചേർത്തിട്ടുണ്ട്. ഇതിൽ ക്വിക്ക് ലെൻസ് ഡിറ്റക്ഷൻ, ഓട്ടോമാറ്റിക് മോഡ് സ്വിച്ചിംഗ് എന്നിവയ്‌ക്കായി NFC സപ്പോർട്ട് ഉൾക്കൊള്ളുന്നു.

X300 പ്രോയിൽ സീസ്-ഒപ്റ്റിമൈസ് ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. OIS ഉള്ള 50MP സോണി LYT-828 മെയിൻ സെൻസർ, 50MP സാംസങ് JN1 അൾട്രാ-വൈഡ് ലെൻസ്, OIS ഉള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിലുൾപ്പെടുന്നു. മികച്ച ഫോട്ടോഗ്രാഫിക്കായി ഇതിൽ വിവോയുടെ V3+, Vs1 ഇമേജിംഗ് ചിപ്പുകളാണുണ്ടാവുക.

വിവോ X300-ൽ 200MP സാംസങ് HPB മെയിൻ സെൻസർ, 50MP അൾട്രാ-വൈഡ് ക്യാമറ, 50MP സോണി LYT-602 പെരിസ്‌കോപ്പ് ലെൻസ് എന്നിവയുണ്ട്. രണ്ട് മോഡലുകളിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയാണുള്ളത്.

വിവോ X300 സീരീസിൻ്റെ മറ്റു സവിശേഷതകൾ:

വിവോ X300, X300 പ്രോ എന്നിവ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റുമായാണ് വരുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6-ൽ ഈ ഫോണുകൾ പ്രവർത്തിക്കുന്നു. X300 പ്രോയ്ക്ക് 6,510mAh ബാറ്ററിയുള്ളപ്പോൾ സ്റ്റാൻഡേർഡ് X300-ൽ 6,040mAh ബാറ്ററിയാണുള്ളത്. രണ്ട് ഫോണുകളും 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 40W വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.

ഡിസംബർ ആദ്യ വാരത്തിൽ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി ശേഷി, മറ്റു ചെറിയ സ്പെസിഫിക്കേഷനുകൾ എന്നിവയിലുള്ള വ്യത്യാസങ്ങൾ പോലുള്ള ചെറിയ മാറ്റങ്ങൾ ഇന്ത്യൻ വേരിയൻ്റുകളിൽ പ്രതീക്ഷിക്കാം. എന്നാൽ ചൈനീസ് മോഡലുകളുടെ അതേ സവിശേഷതകൾ ഇന്ത്യൻ പതിപ്പുകളിലും ഉണ്ടാകുമെന്നാണു കരുതുന്നത്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വൺപ്ലസ് വിപണി കീഴടക്കാനുപ്പിച്ചു തന്നെ; ചൈനയിൽ വൺപ്ലസ് എയ്സ് 6 ലോഞ്ച് ചെയ്തു
  2. ഫോണിനൊപ്പം ലെൻസ് അറ്റാച്ച്മെൻ്റുമുണ്ടാകും; വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക സീസ് ടെലിഫോട്ടോ എക്സ്റ്റൻ്റർ കിറ്റുമായി
  3. മോട്ടറോളയുടെ മെലിഞ്ഞ സുന്ദരി ഇന്ത്യയിലേക്ക്; മോട്ടോ X70 എയറിൻ്റെ വിവരങ്ങൾ അറിയാം
  4. അതിഗംഭീര ക്യാമറ സെറ്റപ്പുമായി ഷവോമി 17 അൾട്രായെത്തും; വിശദമായ വിവരങ്ങൾ അറിയാം
  5. ഐഫോൺ 17-നു വെല്ലുവിളിയുമായി വൺപ്ലസ് 15 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
  6. രണ്ടു കിടിലൻ ഫോണുകൾ കൂടി വിവോ അംഗത്തിറക്കുന്നു; വിവോ S50, S50 പ്രോ മിനി എന്നിവ നവംബറിൽ ലോഞ്ച് ചെയ്യും
  7. സ്മാർട്ട് ഔട്ട്ഫിറ്റുകളുമായി എച്ച്എംഡി ഫ്യൂഷൻ 2 വരുന്നു; ലീക്കായി പുറത്തു വന്ന സവിശേഷതകൾ അറിയാം
  8. ഡൈനാമിക് ഗ്ലോ ഇൻ്റർഫേസുമായി ഐക്യൂ 15 എത്തുന്നു; ഇന്ത്യയിൽ നവംബറിൽ ലോഞ്ച് ചെയ്യും
  9. വിപണി കീഴടക്കാൻ നത്തിങ്ങ് ഫോൺ 3a നവംബറിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  10. വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ വിലയറിയാം; ലോഞ്ചിങ്ങിനു മുൻപേ വിവരങ്ങൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »