ലോഞ്ചിങ്ങിനു മുൻപേ വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ വില വിവരങ്ങൾ പുറത്ത്
Photo Credit: OnePlus
വൺപ്ലസ് 15 പുതിയ 'സാൻഡ് ഡ്യൂൺ' ഷേഡ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു (ചിത്രം)
വൺപ്ലസിൻ്റെ പുതിയ മോഡൽ ഫോണുകൾക്കു വേണ്ടി കാത്തിരിക്കുന്ന ആരാധകരെ സന്തോഷത്തിലാക്കി ഇന്നു രണ്ടു ഫോണുകളാണ് കമ്പനി ലോഞ്ച് ചെയ്യാൻ പോകുന്നത്. ഒക്ടോബർ 27-ന് വൺപ്ലസ് 15 എന്ന പ്രീമിയം ഫോണും വൺപ്ലസ് ഏയ്സ് 6 എന്ന അൽപ്പം വില കുറഞ്ഞ വേരിയൻ്റും ചൈനയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ലോഞ്ച് ഇവന്റിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വരാനിരിക്കുന്ന രണ്ട് സ്മാർട്ട്‌ഫോണുകളുടെയും പ്രതീക്ഷിക്കുന്ന വിലകൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്. കമ്പനി പുറത്തിറക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 15, റാമും സ്റ്റോറേജും അടിസ്ഥാനമാക്കി നാല് വ്യത്യസ്ത വേരിയൻ്റുകളിൽ വരുമെന്ന് പറയപ്പെടുന്നു. ഇതിൻ്റെ ടോപ് വേരിയൻ്റിൽ 16 ജിബി റാമും 1 ടിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. മറുവശത്ത്, അൽപ്പം കുറഞ്ഞ വിലയിൽ ലോഞ്ച് ചെയ്യുമെന്ന പ്രതീക്ഷിക്കുന്ന വൺപ്ലസ് എയ്സ് 6 മോഡലിൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. രണ്ടു ഫോണുകളും നവംബറിൽ ഇന്ത്യയിൽ എത്തിയേക്കും.
ഗിസ്‌മോചിനയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന വൺപ്ലസ് 15, വൺപ്ലസ് എയ്‌സ് 6 എന്നിവയുടെ വിലകൾ ജനപ്രിയ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെയാണു ലീക്കായി പുറത്തു വന്നത്. രണ്ട് സ്മാർട്ട്‌ഫോണുകളും ഇന്ന് വൈകുന്നേരം ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനിരിക്കുകയാണ്.
ലീക്കുകൾ പ്രകാരം, 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 15 മോഡലിന് CNY 4,299 (ഏകദേശം 53,100 രൂപ) മുതൽ വില ആരംഭിക്കും. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള അടുത്ത വേരിയന്റിന് CNY 4,899 (ഏകദേശം 60,600 രൂപ) വിലയുണ്ടാകുമെന്ന് പറയപ്പെടുന്നു. 16 ജിബി റാമും 1 ടിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു ടോപ്പ്-എൻഡ് പതിപ്പും ഈ ഫോണിനുണ്ട്. ഇതിന് CNY 5,399 (ഏകദേശം 66,700 രൂപ) വിലവരും.
അതേസമയം, വൺപ്ലസ് എയ്‌സ് 6 അൽപ്പം കുറഞ്ഞ വിലയിൽ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് CNY 3,099 (ഏകദേശം 38,300 രൂപ) വില വരും. അതേസമയം 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് CNY 3,399 (ഏകദേശം 42,000 രൂപ) വില വരാം.
ഈ മോഡലുകൾക്കു പുറമെ വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നീ ഫോണുകൾ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻ്റും പുറത്തിറക്കും എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ മോഡലുകളുടെ വിലയെ കുറിച്ച് യാതൊരു സൂചനയും നൽകിയിട്ടില്ല.
പുതിയ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വൺപ്ലസ് 15-ന്റെ വില നേരത്തെ പുറത്തു വന്ന ലീക്കുകൾ സൂചിപ്പിച്ചതിനേക്കാൾ വളരെ കുറവാണ്. മുമ്പ്, ടിപ്‌സ്റ്ററായ ആഴ്‌സീൻ ലുപിൻ (@MysteryLupin) പറഞ്ഞത് വൺപ്ലസ് 15-ന്റെ 16 ജിബി + 512 ജിബി പതിപ്പിന് GBP 949 (ഏകദേശം 1,11,000 രൂപ) വില വരുമെന്നാണ്. അതേസമയം, വൺപ്ലസ് 15-ന്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 70,000 മുതൽ 75,000 രൂപ വരെ വില വരുമെന്ന് മറ്റൊരു റിപ്പോർട്ടും അവകാശപ്പെടുന്നു.
വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നീ ഫോണുകൾ ഇന്ന്, ഒക്ടോബർ 27-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യയിൽ വൈകുന്നേരം 4:30-ന്) ചൈനയിൽ ലോഞ്ച് ചെയ്യും. ലോഞ്ച് ഇവൻ്റിൽ ഫോണിൻ്റെ ഔദ്യോഗിക വിലയും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തും.
പരസ്യം
പരസ്യം
Cat Adventure Game Stray is Reportedly Coming to PS Plus Essential in November