ചൈനയിൽ വൺപ്ലസ് ഏയ്സ് 6 എത്തി; വിലയും സവിശേഷതകളും അറിയാം
Photo Credit: OnePlus
വൺപ്ലസ് ഏസ് 5 ന്റെ പിൻഗാമിയാണ് വൺപ്ലസ് ഏസ് 6 (ചിത്രത്തിൽ)
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏയ്സ് 5-ൻ്റെ പിൻഗാമിയായി ചൈനയിൽ പുതിയ ഏയ്സ് 6 പുറത്തിറക്കി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ്. വൺപ്ലസ് 15 എന്ന പ്രീമിയം സ്മാർട്ട്ഫോണിനൊപ്പം ലോഞ്ച് ചെയ്യപ്പെട്ട ഈ ഫോൺ വൺപ്ലസ് 15R എന്ന പേരിലാകും ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. മുൻഗാമിയിൽ നിന്ന് വ്യത്യസ്തമായി, വൺപ്ലസിൻ്റെ പുതിയ മോഡൽ പെർഫോമൻസിലും ബിൽഡ് ക്വാളിറ്റിയിലുമാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഈ ഫോണിനു കരുത്തു നൽകുന്നത്. വൺപ്ലസ് 13-ന് കരുത്ത് നൽകിയ ഈ ചിപ്പ് ഫ്ലാഗ്ഷിപ്പ് ലെവൽ വേഗതയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നതാണ്. ഫോണിന് 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. മെറ്റൽ ഫ്രെയിമായി വരുന്ന ഫോണിന് ഏകദേശം 213 ഗ്രാം ഭാരമുണ്ടാകും. വൺപ്ലസ് 15 എന്ന പ്രീമിയം ഫോണിനൊപ്പം എത്തിയ വൺപ്ലസ് എയ്സ് 6 പെർഫോമൻസിൻ്റെയും സവിശേഷതകളുടെയും കാര്യത്തിൽ ഒട്ടും മോശക്കാരനല്ല എന്നർത്ഥം.
12GB റാമും 256GB സ്റ്റോറേജും ഉൾപ്പെടുന്ന അടിസ്ഥാന വൺപ്ലസ് എയ്സ് 6-ൻ്റെ അടിസ്ഥാന മോഡലിന് CNY 2,599 (ഏകദേശം 32,300 രൂപ) മുതൽ വില ആരംഭിക്കുന്നു. 16GB + 256GB പതിപ്പിന് CNY 2,899 (ഏകദേശം 36,000 രൂപ), 12GB + 512GB മോഡലിന് CNY 3,099 (ഏകദേശം 38,800 രൂപ) ആണ് വില. CNY 3,399 (ഏകദേശം 42,200 രൂപ) വിലയുള്ള 16GB + 512GB വേരിയന്റും ലഭ്യമാണ്. 16GB റാമും 1TB സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ടോപ് എൻഡ് മോഡലിൻ്റെ വില CNY 3,899 (ഏകദേശം 48,400 രൂപ) ആണ്.
ക്വിക്ക്‌സിൽവർ, ഫ്ലാഷ് വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകും. ഒക്ടോബർ 30 മുതൽ ഓപ്പോയുടെ ഇ-ഷോപ്പ്, ജെഡി മാൾ, ചൈനയിലെ മറ്റ് ഔദ്യോഗിക വൺപ്ലസ് ഓൺലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്നും ഈ ഫോൺ വാങ്ങാൻ ലഭ്യമാകും.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം (നാനോ + നാനോ) സ്മാർട്ട്‌ഫോണാണ് വൺപ്ലസ് ഏയ്സ് 6. 1.5K (1,272 x 2,800 പിക്‌സൽ) റെസല്യൂഷനോടു കൂടിയ 6.83 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ, 165Hz വരെ റിഫ്രഷ് റേറ്റ്, 5,000nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിന്റെ സവിശേഷതയാണ്. ഇൻ-ഡിസ്‌പ്ലേ 3D ഫിംഗർപ്രിന്റ് സെൻസറുള്ള ഫോൺ ഐ പ്രൊട്ടക്ഷൻ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
16GB വരെയുള്ള LPDDR5X അൾട്രാ റാമും 512GB വരെ UFS 4.1 സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഗ്രാഫിക്‌സ്-ഹെവി ഗെയിമിംഗ് സെഷനുകളിലെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന് G2 ഗെയിമിംഗ് ചിപ്പും ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ യൂണറ്റാണ് വൺപ്ലസ് ഏയ്സ് 6-ലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിലുൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
മെറ്റൽ ഫ്രെയിമുള്ള ഈ ഫോണിന് പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66, IP68, IP69, IP69K റേറ്റിംഗുകൾ ഉണ്ട്. ഇതിന്റെ ഭാരം 213 ഗ്രാം ആണ്. റിംഗ് മോഡുകൾ മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്രത്യേക "പ്ലസ്" കീയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറ തുറക്കുന്നതിനും, സ്ക്രീനിലെ വാചകം വിവർത്തനം ചെയ്യുന്നതിനും, ഫ്ലാഷ്‌ലൈറ്റ് ഓണാക്കുന്നതിനും, AI പ്ലസ് മൈൻഡ് സ്‌പെയ്‌സ് തുറക്കുന്നതിനും ഈ കീ കസ്റ്റമൈസ് ചെയ്യാനാകും.
120W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 7,800mAh ബാറ്ററിയാണ് വൺപ്ലസ് ഏയ്സ് 6-ൽ ഉള്ളത്. ഇത് 120W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എന്നാൽ വൺപ്ലസ് 15-ൽ നിന്ന് വ്യത്യസ്തമായി, ഇത് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നില്ല.
പരസ്യം
പരസ്യം