വിപണി കീഴടക്കാൻ നത്തിങ്ങ് ഫോൺ 3a നവംബറിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം

നവംബർ മാസത്തിൽ നത്തിങ്ങ് ഫോൺ 3a ലൈറ്റ് ലോഞ്ച് ചെയ്യാൻ സാധ്യത

വിപണി കീഴടക്കാൻ നത്തിങ്ങ് ഫോൺ 3a നവംബറിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം

കറുപ്പും വെളുപ്പും എന്ന രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് റിപ്പോർട്ട്.

ഹൈലൈറ്റ്സ്
  • നവംബർ തുടക്കത്തിൽ നത്തിങ്ങ് ഫോൺ 3a ലോഞ്ച് ചെയ്തേക്കും
  • ഈ ഫോണിൻ്റെ വില സംബന്ധിച്ച സൂചനകൾ പുറത്തു വന്നിട്ടുണ്ട്
  • രണ്ടു കളർ ഓപ്ഷനിലാകും ഈ ഫോൺ ലഭ്യമാവുക
പരസ്യം

വ്യത്യസ്തമായ ഡിസൈനും മികച്ച സവിശേഷതകളും കൊണ്ട് ശ്രദ്ധേയമായ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്ങ് തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണിന്റെ ആഗോള ലോഞ്ചിനായി തയ്യാറെടുക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി വിപണികളിൽ നത്തിംഗ് ഫോൺ 3a ലൈറ്റ് ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ, ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ ഈ ഫോൺ പ്രത്യക്ഷപ്പെട്ടിരുന്നു. പെർഫോമൻസ്, ഹാർഡ്‌വെയർ എന്നിവ സംബന്ധിച്ചുള്ള ചില വിവരങ്ങളും അതിലൂടെ പുറത്തു വന്നു. ഇപ്പോൾ, ഈ ഫോണിൻ്റെ വിലയും ലോഞ്ച് തീയതിയും സംബന്ധിച്ചുള്ള വിവരങ്ങൾ ലീക്കായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നത്തിംഗ് ഫോൺ 3a ലൈറ്റ് രണ്ട് കളർ ഓപ്ഷനുകളിൽ പുറത്തിറങ്ങും. ഈ സ്മാർട്ട്‌ഫോൺ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ലീക്കുകളും ലിസ്റ്റിംഗുകളും ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത്, ഫോണിൻ്റെ ലോഞ്ച് വളരെ വേഗം നടക്കുമെന്ന സൂചനയാണു നൽകുന്നത്. ഇതിനു പുറമെ, തങ്ങളുടെ സ്മാർട്ട്ഫോൺ ലൈനപ്പിൽ താങ്ങാനാവുന്ന വിലയുള്ള ഫോണുകളിൽ ഒന്നായാകും ഇതിനെ നത്തിങ്ങ് അവതരിപ്പിക്കുക.

നത്തിങ്ങ് ഫോൺ 3a ലൈറ്റിൻ്റെ വില, ലോഞ്ച് ടൈംലൈൻ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ:

ഫ്രഞ്ച് വെബ്‌സൈറ്റായ ഡീലാബ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, നത്തിംഗ് ഫോൺ 3a ലൈറ്റ് 2025 നവംബർ ആദ്യം യൂറോപ്പിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2025 നവംബർ 4 മുതൽ യൂറോപ്പിൽ ഫോൺ വിൽപ്പനയ്‌ക്കെത്തുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഫ്രാൻസിൽ സ്മാർട്ട്‌ഫോണിൻ്റെ പ്രാരംഭ വില 249.99 യൂറോ ആയിരിക്കുമെന്നും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിൽ 239.99 യൂറോയിൽ കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാകും നത്തിംഗ് ഫോൺ 3a ലൈറ്റ് എത്തുക. ഇത് കറുപ്പ്, വെളുപ്പ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമായേക്കാം.

നത്തിംഗ് ഫോൺ 3a ലൈറ്റ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അപ്‌ഡേറ്റുകൾക്കായി സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കണം.

നത്തിങ്ങ് ഫോൺ 3a ലൈറ്റിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

അടുത്തിടെ പുറത്തിറങ്ങിയ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, നത്തിംഗ് ഫോൺ 3a ലൈറ്റിൻ്റെ മോഡൽ നമ്പർ A001T ആണ്. ലിസ്റ്റിംഗ് കാണിക്കുന്നത് ഫോണിൽ ഒക്ടാ-കോർ പ്രോസസർ ആയിരിക്കും എന്നാണ്. ഇതു മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റായിരിക്കും എന്നു പ്രതീക്ഷിക്കുന്നു. ഗ്രാഫിക്സ് ജോലികൾ കൈകാര്യം ചെയ്യുന്നതിന് ഈ പ്രോസസർ മാലി-G615 MC2 ജിപിയുവുമായി സംയോജിച്ച് പ്രവർത്തിക്കും.

8 ജിബി റാമുമായി ഈ ഫോൺ വരുമെന്നും ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിക്കുമെന്നും ഗീക്ക്ബെഞ്ച് റിപ്പോർട്ട് പരാമർശിക്കുന്നു. പെർഫോമൻസിൻ്റെ കാര്യം എടുത്തു നോക്കിയാൽ, സിംഗിൾ-കോർ ടെസ്റ്റിൽ നത്തിംഗ് ഫോൺ 3a ലൈറ്റിന് 1,003 പോയിന്റുകളും ഗീക്ക്ബെഞ്ചിലെ മൾട്ടി-കോർ ടെസ്റ്റിൽ 2,925 പോയിന്റുകളുമാണുള്ളത്. ഫോൺ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുമെന്ന് ഈ സ്കോറുകൾ ഉറപ്പു നൽകുന്നു.

കൂടാതെ, ലിസ്റ്റിംഗിലൂടെ ഉപകരണത്തിന്റെ ജിപിയു പെർഫോമൻസും പുറത്തു വന്നിരുന്നു. ഗ്രാഫിക്സ് പെർഫോമൻസ്' അളക്കുന്ന ഓപ്പൺസിഎൽ ബെഞ്ച്മാർക്കിൽ ഫോൺ 2,467 പോയിന്റുകൾ നേടിയതായി റിപ്പോർട്ടുണ്ട്. മൊത്തത്തിൽ, ഈ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് നത്തിംഗ് ഫോൺ 3a ലൈറ്റ് മികച്ച ചിപ്‌സെറ്റും കാര്യക്ഷമമായ ഗ്രാഫിക്‌സ് സപ്പോർട്ടും നൽകുമെന്നും, ഗംഭീര പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്നുമാണ്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. രണ്ടു കിടിലൻ ഫോണുകൾ കൂടി വിവോ അംഗത്തിറക്കുന്നു; വിവോ S50, S50 പ്രോ മിനി എന്നിവ നവംബറിൽ ലോഞ്ച് ചെയ്യും
  2. സ്മാർട്ട് ഔട്ട്ഫിറ്റുകളുമായി എച്ച്എംഡി ഫ്യൂഷൻ 2 വരുന്നു; ലീക്കായി പുറത്തു വന്ന സവിശേഷതകൾ അറിയാം
  3. ഡൈനാമിക് ഗ്ലോ ഇൻ്റർഫേസുമായി ഐക്യൂ 15 എത്തുന്നു; ഇന്ത്യയിൽ നവംബറിൽ ലോഞ്ച് ചെയ്യും
  4. വിപണി കീഴടക്കാൻ നത്തിങ്ങ് ഫോൺ 3a നവംബറിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  5. വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ വിലയറിയാം; ലോഞ്ചിങ്ങിനു മുൻപേ വിവരങ്ങൾ പുറത്ത്
  6. മാജിക്കൽ ഫീച്ചറുകളുമായി ഹോണർ മാജിക് 8 ലൈറ്റ് എത്തുന്നു; പ്രധാന സവിശേഷതകൾ പുറത്തു വന്നു
  7. വമ്പൻ ഫീച്ചറുകളുമായി രണ്ടു കിടിലൻ ഫോണുകൾ; റെഡ്മി K90 പ്രോ മാക്സ്, റെഡ്മി K90 എന്നിവ വിപണിയിൽ
  8. വിവോയുടെ പുതിയ അവതാരങ്ങൾ ഇന്ത്യയിലെത്താൻ വൈകില്ല; X300, X300 പ്രോ ലോഞ്ച് ടൈംലൈൻ പുറത്ത്
  9. ഇനി ചാറ്റുകളിൽ നിന്നു തന്നെ വാട്സ്ആപ്പ് സ്റ്റോറേജ് കൈകാര്യം ചെയ്യാനാവും; പുതിയ ഫീച്ചർ പരീക്ഷണം ആരംഭിച്ചു
  10. 24 ദിവസത്തിലധികം ബാറ്ററി ലൈഫുമായി റെഡ്മി വാച്ച് 6 എത്തി; വിലയും സവിശേഷതകളും അറിയും
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »