സ്ലിം ഫോണായ മോട്ടറോള X70 എയർ ഇന്ത്യയിലേക്ക്; വിവരങ്ങൾ അറിയാം
Photo Credit: Motorola
Moto X70 Air మందం 5.99mm
മെലിഞ്ഞ സ്മാർട്ട്ഫോണുകൾ ഇഷ്‌ടപ്പെടുന്നവർക്ക് ആവേശം നൽകി മോട്ടറോള ഇന്ത്യയിൽ പുതിയൊരു സ്ലിം സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. തിങ്കളാഴ്ച പങ്കുവെച്ച ടീസറിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ടീസറിൽ ഫോണിന്റെ സ്ലീക്ക് റിയർ ഡിസൈൻ എടുത്തു കാണിക്കുന്നുണ്ട്. ഈ ഫോൺ ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്നാണു സൂചനകൾ. മോട്ടറോള ഈ മോഡലിന് ഔദ്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത് ചൈനീസ് വിപണിയിൽ ഇതിനകം ലഭ്യമായ മോട്ടോ X70 എയർ ആണെന്നാണ്. സാംസങ്ങ് ഗാലക്‌സി S25 എഡ്ജ്, ഐഫോൺ എയർ എന്നിവയുമായി താരതമ്യം ചെയ്യുന്ന തരത്തിൽ അൾട്രാ- സ്ലിം ഡിസൈനിനു പേരുകേട്ടതാണ് മോട്ടോ X70 എയർ. സ്ലിം ഡിസൈൻ ആണെങ്കിലും, സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ് ഫോണിനു കരുത്തു നൽകുന്നത്. മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന ഫോണിൽ 68W ഫാസ്റ്റ് വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 4,800mAh ബാറ്ററിയുമുണ്ട്.
മോട്ടറോള ഇന്ത്യ എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റ് വഴിയാണ് പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. ടീസർ വീഡിയോയിൽ ഫോണിന്റെ പിൻഭാഗം കാണിക്കുന്നുണ്ട്. ക്യാമറ സെൻസറുകളും ഒരു LED ഫ്ലാഷും ഉൾപ്പെടുന്ന നാല് വൃത്താകൃതിയിലുള്ള കട്ടൗട്ടുകളുള്ള ക്യാമറ സെറ്റപ്പ് ടീസറിൽ എടുത്തു കാണിക്കുന്നു. ബാറ്ററി ലൈഫിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ സൂചിപ്പിക്കുന്ന, "ക്ലോക്കിനെ വെല്ലുന്ന ബാറ്ററിയുമായി ഉടൻ വരുന്നു" എന്ന അടിക്കുറിപ്പും പോസ്റ്റിലുണ്ട്.
മോട്ടറോള ഇതുവരെ കൃത്യമായ പേരോ ലോഞ്ച് തീയതിയോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് മോട്ടോ X70 എയർ ആയിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനകം ചൈനയിൽ ലഭ്യമായ മോഡലാണ് മോട്ടോ X70 എയർ. മോട്ടോറോള എഡ്ജ് 70 പോലെ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ നവംബർ 5-ന് ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോഡലിന്റെ നിരവധി സവിശേഷതകൾ കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
മോട്ടറോള എഡ്ജ് 70, മോട്ടോ X70 എയർ എന്നിവ നിറം, വില എന്നിവയുടെ കാര്യത്തിൽ വ്യത്യാസമുണ്ടാകാമെങ്കിലും, രണ്ട് ഫോണുകൾക്കും ഒരേ ഇൻ്റേണൽ ഫീച്ചറുകളും ഡിസൈനും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോൺ ആയതിനാൽ ഐഫോൺ എയർ, സാംസങ്ങ് ഗാലക്‌സി S25 എഡ്ജ് എന്നിവക്ക് മോട്ടോ X70 എയർ വെല്ലുവിളി ഉയർത്തിയേക്കാം.
മോട്ടോ X70 എയറിൻ്റെ 12GB RAM + 512GB സ്റ്റോറേജ് മോഡലിന് CNY 2,399 (ഏകദേശം 30,000 രൂപ) ആണ് വില വരുന്നത്. അതേസമയം 12GB RAM + 256GB സ്റ്റോറേജ് പതിപ്പിന് CNY 2,699 (ഏകദേശം 33,500 രൂപ) വില വരുന്നു. ഇന്ത്യൻ പതിപ്പിന്റെ വിലയും ഈ നിരക്കുകൾക്ക് അടുത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മോട്ടോ X70 എയർ ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്നു, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് pOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌നാപ്ഡ്രാഗൺ 7 Gen 4 പ്രോസസർ കരുത്തു നൽകുന്ന ഫോണിൽ 12GB വരെ റാമും 512GB സ്റ്റോറേജുമുണ്ട്.
ഫോണിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറയും 50 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50മെഗാപിക്സൽ ക്യാമറയുമുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP68, IP69 റേറ്റിംഗുകളാണ് ഈ ഫോണിനുള്ളത്.
മോട്ടോ X70 എയറിൽ 68W ഫാസ്റ്റ് വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 4,800mAh ബാറ്ററിയാണ് വരുന്നത്. 5.99 മില്ലിമീറ്റർ മാത്രം കനമുള്ള ഫോണിൻ്റെ ഭാരം 159 ഗ്രാമാണ്.
പരസ്യം
പരസ്യം