ഷവോമി 17 അൾട്രാ അണിയറയിൽ ഒരുങ്ങുന്നു; ക്യാമറ സവിശേഷതകൾ പുറത്ത്
Photo Credit: Xiaomi
ഈ വർഷത്തെ Xiaomi 15 Ultra -യിൽ Xiaomi 17 Ultra വിജയിച്ചേക്കാം (ചിത്രം)
ഷവോമി 17 സീരീസിൽ ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് എന്നിവ പുറമെ മറ്റൊരു പുതിയ മോഡൽ കൂടി ഉൾപ്പെടുമെന്നു സൂചന. ഷവോമി 17 അൾട്രാ എന്ന പേരിലുള്ള മറ്റൊരു ഫോൺ പുറത്തിറക്കുന്നതിനു വേണ്ടി കമ്പനി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരും മാസങ്ങളിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള ഫോണിന്റെ ക്യാമറ സെറ്റപ്പിനെ കുറിച്ചുള്ള വിവരങ്ങൾ വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഷവോമി 17 അൾട്രായുടെ ക്യാമറയെക്കുറിച്ചു ലീക്കായി പുറത്തു വന്ന വിവരങ്ങൾ മുൻ റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നതാണ്. ഫോട്ടോഗ്രഫിക്ക് മികച്ചൊരു ഓപ്ഷനായി പുതിയ ഫോൺ പുറത്തിറക്കുന്നതിലാണ് ഷവോമി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഇതിൽ നിന്നും മനസിലാക്കാം. ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് എന്നിവ പോലെ, വരാനിരിക്കുന്ന ഷവോമി 17 അൾട്രായും ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിൻ്റെ ക്യാമറ സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം.
പ്രമുഖ ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ, വരാനിരിക്കുന്ന ഒരു "അൾട്രാ" സ്മാർട്ട്‌ഫോണിന്റെ ക്യാമറ സെറ്റപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ ചൈനീസ് മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയിൽ അടുത്തിടെ ഷെയർ ചെയ്ത പോസ്റ്റിലൂടെ പങ്കു വെച്ചിരുന്നു. ഈ ഫോൺ ഷവോമി 17 അൾട്രാ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ലീക്കുകൾ പ്രകാരം, ഷവോമി 17 അൾട്രായിൽ മെച്ചപ്പെടുത്തിയ ISZ ടെക്നോളജിയെ പിന്തുണയ്ക്കുന്ന 50 മെഗാപിക്സൽ മെയിൻ ക്യാമറയാകും ഉണ്ടാവുക. ഈ ടെക്നോളജി ലോസ്‌ലെസ് ഫോക്കൽ ലെങ്ത് ഇന്റഗ്രേഷൻ അനുവദിക്കുമെന്ന് പറയപ്പെടുന്നു. അതായത്, ഉപയോക്താക്കൾക്ക് ഇമേജ് ക്വാളിറ്റി നഷ്ടപ്പെടാതെ സൂം ഇൻ അല്ലെങ്കിൽ സൂം ഔട്ട് ചെയ്യാൻ കഴിയും.
ഫോണിൽ 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉൾപ്പെട്ടേക്കാം. ഈ സെൻസറിന് 4x4 RMSC ടെക്നോളജിയെ പിന്തുണയ്ക്കാൻ കഴിയും. ഇത് മൾട്ടി-ഫോക്കൽ-ലെങ്ത് ലോസ്‌ലെങ്ത് സൂം നൽകാൻ സഹായിക്കുന്നു. കൂടാതെ, ദൂരെ നിന്ന് ക്ലോസ്-അപ്പ് ഫോട്ടോകൾ എടുക്കാൻ കഴിയുന്ന ടെലിഫോട്ടോ മാക്രോ ഷോട്ടുകൾ പോലും ഇത് അനുവദിക്കും.
ഷവോമി 17 അൾട്രാ മികച്ച സൂമിങ്ങ് പെർഫോമൻസ്, വൈഡായ ഫോക്കസ് റേഞ്ച്, വ്യത്യസ്തമായ ലൈറ്റിംഗ് സാഹചര്യങ്ങളിൽ വ്യക്തവും കൂടുതൽ വിശദവുമായ ഫോട്ടോകൾക്കായി മെച്ചപ്പെട്ട ഡൈനാമിക് റേഞ്ച് എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഷവോമി 17 അൾട്രയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ആ റിപ്പോർട്ടുമായി പൊരുത്തപ്പെടുന്നവയാണ്. മൂന്ന് 50 മെഗാപിക്സൽ ക്യാമറകളും പുതിയ ഒപ്റ്റിക്കൽ ടെക്നോളജി ഉപയോഗിക്കുന്ന ഒരു 200 മെഗാപിക്സൽ പെരിസ്കോപ്പ് ലെൻസുമാകും ഇതിലുണ്ടാവുക. ഇതു ശരിയാണെങ്കിൽ വമ്പൻ ക്യാമറ സെറ്റപ്പുമായി എത്തുന്ന ഫോണായിരിക്കും ഷവോമി 17 അൾട്രാ.
ഈ വർഷം പുറത്തിറങ്ങിയ ഷവോയി 15 അൾട്രായുടെ അടുത്ത പതിപ്പായി 2026-ൽ ഷവോമി 17 അൾട്രാ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന ഷവോയി 17 സീരീസിലെ അവസാന മോഡലും ഇതായിരിക്കാം.
ഷവോമി 15 അൾട്രായുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി മെച്ചപ്പെടുത്തലുകൾ പുതിയ ഫോണിലുണ്ടാകും. ഷവോമി 15 അൾട്രായിൽ 120Hz വരെ റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 3,200nits പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.73 ഇഞ്ച് ക്വാഡ്-കർവ്ഡ് LTPO AMOLED ഡിസ്പ്ലേയുണ്ട്. ഇത് ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിൽ പ്രവർത്തിക്കുന്നു, കൂടാതെ 16GB വരെ LPDDR5x റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ട്.
പരസ്യം
പരസ്യം