രണ്ടു കിടിലൻ ഫോണുകൾ കൂടി വിവോ അംഗത്തിറക്കുന്നു; വിവോ S50, S50 പ്രോ മിനി എന്നിവ നവംബറിൽ ലോഞ്ച് ചെയ്യും

വിവോ S50 സീരീസ് ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; പ്രധാന സവിശേഷതകൾ പുറത്ത്

രണ്ടു കിടിലൻ ഫോണുകൾ കൂടി വിവോ അംഗത്തിറക്കുന്നു; വിവോ S50, S50 പ്രോ മിനി എന്നിവ നവംബറിൽ ലോഞ്ച് ചെയ്യും

Photo Credit: Vivo

ഈ മാസം ആദ്യം പുറത്തിറങ്ങിയ വിവോ എക്സ് 300 സീരീസ്

ഹൈലൈറ്റ്സ്
  • ഈ മാസത്തിൻ്റെ തുടക്കത്തിലാണ് വിവോ X300 സീരീസ് ലോഞ്ച് ചെയ്തത്
  • വ്യത്യസ്ത വലിപ്പത്തിലുള്ള ഡിസ്പ്ലേകളാണ് ഈ സീരീസിലെ ഫോണുകളിലുണ്ടാവുക
  • വിവോ S50 പ്രോ മിനിയിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്
പരസ്യം

സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ വിവോ ഈ മാസത്തിൻ്റെ തുടക്കത്തിലാണ് വിവോ X300 സീരീസ് പുറത്തിറക്കിയത്. ഒരു മാസം പിന്നിടുമ്പോഴേക്കും തങ്ങളുടെ അടുത്ത സ്മാർട്ട്‌ഫോൺ ലൈനപ്പായ വിവോ S50 സീരീസ് അവതരിപ്പിക്കാൻ വിവോ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പുറത്തു വന്ന വിവരങ്ങൾ പ്രകാരം നവംബർ മാസത്തിൽ, ചൈനയിൽ പുതിയ എസ് സീരീസ് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, വരാനിരിക്കുന്ന വിവോ S50, S50 പ്രോ മിനി എന്നീ മോഡലുകളെക്കുറിച്ച് പ്രശസ്ത ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ചില പ്രധാന വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഡിസൈനിന്റെയും സവിശേഷതകളുടെയും കാര്യത്തിൽ ഈ ഫോണുകളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ കഴിയുമെന്ന സൂചന ഈ ലീക്കുകൾ നൽകുന്നു. പെർഫോമൻസ്, ക്യാമറ ക്വാളിറ്റി, ഡിസ്‌പ്ലേ ടെക്നോളജി എന്നിവയിൽ മെച്ചപ്പെടുത്തലുകൾ വരുത്തുന്ന വിവോ S50 സീരീസ് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് തീയതി അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും.

വിവോ S50 സീരീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലീക്കായി പുറത്തു വന്നു:

ജനപ്രിയ ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനാണ് വിവോ S50 സീരീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പുറഞ്ഞു വിട്ടിരിക്കുന്നത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളായ വിവോ S50, വിവോ S50 പ്രോ മിനി എന്നിവയുടെ പ്രധാന സവിശേഷതകൾ അദ്ദേഹം പങ്കുവച്ചു. എന്നിരുന്നാലും, ടിപ്‌സ്റ്റർ തന്റെ പോസ്റ്റിൽ ഈ മോഡലുകളുടെ പേരുകൾ വ്യക്തമായി പരാമർശിച്ചിട്ടില്ല.

നിലവിൽ, പുതിയ S50 സീരീസിന്റെ ഔദ്യോഗിക ലോഞ്ച് തീയതി വിവോ വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മാസം എപ്പോഴെങ്കിലും കമ്പനി ഈ ഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് ശരിയാണെങ്കിൽ, വിവോ ഉടൻ തന്നെ ലോഞ്ച് വിശദാംശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

S50 ലൈനപ്പ് മുൻ എസ് സീരീസ് മോഡലുകളെ അപേക്ഷിച്ച് നിരവധി ഡിസൈൻ, പെർഫോമൻസ് അപ്‌ഗ്രേഡുകൾ കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ പുതിയ ലീക്കുകൾ സ്മാർട്ട്‌ഫോൺ പ്രേമികളിൽ വലിയ ആവശം സൃഷ്ടിച്ചിട്ടുണ്ട്.

വിവോ S50 സീരീസിൽ എന്തൊക്കെ പ്രതീക്ഷിക്കാം:

വരാനിരിക്കുന്ന വിവോ S50 സീരീസിൽ വിവോ S50, വിവോ S50 പ്രോ മിനി എന്നിങ്ങനെ രണ്ട് മോഡലുകളെങ്കിലും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ രണ്ടിലും 1.5K റെസല്യൂഷനുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേകൾ, വ്യത്യസ്ത വലിപ്പത്തിൽ ഉണ്ടാകും. ലീക്കുകൾ പ്രകാരം, സ്റ്റാൻഡേർഡ് വിവോ S50-ന് 6.59 ഇഞ്ച് സ്‌ക്രീൻ, ഒരു മെറ്റൽ മിഡിൽ ഫ്രെയിം, ഇടത്തരം വലിപ്പമുള്ള, ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് സെൻസറുള്ള ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉണ്ടായിരിക്കും.

അതേസമയം, വിവോ S50 പ്രോ മിനി 6.31 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയുള്ള കൂടുതൽ ഒതുക്കമുള്ള മോഡലായിരിക്കും. ടോപ്പ്-ടയർ ഹാർഡ്‌വെയറും AnTuTu ബെഞ്ച്‌മാർക്കിൽ 3 ദശലക്ഷം പോയിന്റുകൾ നേടാൻ കഴിയുന്ന ഒരു ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. നേരത്തെയുള്ള ചോർച്ചകൾ പ്രകാരം, വിവോ X200 സീരീസിൽ ഉണ്ടായിരുന്ന ഡൈമെൻസിറ്റി 9400 പ്രോസസർ ഈ ഫോണിനു കരുത്തു നൽകിയേക്കാം. പ്രോ മിനിയിൽ പെരിസ്‌കോപ്പ് ലെൻസുള്ള ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും സുരക്ഷയ്ക്കായി അൾട്രാസോണിക് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകാം.

രണ്ട് മോഡലുകളും 50 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമായി വരാൻ സാധ്യതയുണ്ട്. വിവോ S50 സീരീസ് വരാനിരിക്കുന്ന ഓപ്പോ റെനോ 15 ലൈനപ്പിനോടും ഹോണർ 500 സീരീസിനോടും മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇവ രണ്ടും നവംബറിൽ തന്നെ ചൈനയിൽ ലോഞ്ച് ചെയ്യും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. രണ്ടു കിടിലൻ ഫോണുകൾ കൂടി വിവോ അംഗത്തിറക്കുന്നു; വിവോ S50, S50 പ്രോ മിനി എന്നിവ നവംബറിൽ ലോഞ്ച് ചെയ്യും
  2. സ്മാർട്ട് ഔട്ട്ഫിറ്റുകളുമായി എച്ച്എംഡി ഫ്യൂഷൻ 2 വരുന്നു; ലീക്കായി പുറത്തു വന്ന സവിശേഷതകൾ അറിയാം
  3. ഡൈനാമിക് ഗ്ലോ ഇൻ്റർഫേസുമായി ഐക്യൂ 15 എത്തുന്നു; ഇന്ത്യയിൽ നവംബറിൽ ലോഞ്ച് ചെയ്യും
  4. വിപണി കീഴടക്കാൻ നത്തിങ്ങ് ഫോൺ 3a നവംബറിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  5. വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ വിലയറിയാം; ലോഞ്ചിങ്ങിനു മുൻപേ വിവരങ്ങൾ പുറത്ത്
  6. മാജിക്കൽ ഫീച്ചറുകളുമായി ഹോണർ മാജിക് 8 ലൈറ്റ് എത്തുന്നു; പ്രധാന സവിശേഷതകൾ പുറത്തു വന്നു
  7. വമ്പൻ ഫീച്ചറുകളുമായി രണ്ടു കിടിലൻ ഫോണുകൾ; റെഡ്മി K90 പ്രോ മാക്സ്, റെഡ്മി K90 എന്നിവ വിപണിയിൽ
  8. വിവോയുടെ പുതിയ അവതാരങ്ങൾ ഇന്ത്യയിലെത്താൻ വൈകില്ല; X300, X300 പ്രോ ലോഞ്ച് ടൈംലൈൻ പുറത്ത്
  9. ഇനി ചാറ്റുകളിൽ നിന്നു തന്നെ വാട്സ്ആപ്പ് സ്റ്റോറേജ് കൈകാര്യം ചെയ്യാനാവും; പുതിയ ഫീച്ചർ പരീക്ഷണം ആരംഭിച്ചു
  10. 24 ദിവസത്തിലധികം ബാറ്ററി ലൈഫുമായി റെഡ്മി വാച്ച് 6 എത്തി; വിലയും സവിശേഷതകളും അറിയും
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »