ഐക്യൂ 15-ൻ്റെ ഇന്ത്യയിലെ ലോഞ്ചിങ്ങ് തീയ്യതി സംബന്ധിച്ച സൂചനകൾ പുറത്ത്
Photo Credit: iQOO
ഐക്യുഒ 15 ഇന്ത്യയിൽ നാല് നിറങ്ങളിൽ ലഭ്യമായേക്കാം.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഐക്യൂവിന് മികച്ച ഫാൻബേസ് ഉള്ളതിനാൽ തന്നെ ആഗോളവിപണിയിൽ അവരുടെ പുതിയ ഫോൺ ഇറങ്ങുമ്പോൾ അത് ഇന്ത്യയിലേക്കു വരാൻ നിരവധി പേർ കാത്തിരിക്കും. സമീപകാലത്തു ലോഞ്ച് ചെയ്ത കമ്പനിയുടെ പുതിയ ഫോണായ ഐക്യൂ 15 ഇന്ത്യൻ വിപണിയിലേക്ക് ഉടനെ എത്തുമെന്ന് ഒരു ഉദ്യോഗസ്ഥൻ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ചൈനയിൽ ലോഞ്ച് ചെയ്ത ഈ ഫോൺ ഇന്ത്യൻ വിപണിയിൽ ഐക്യൂ 13-ൻ്റെ പിൻഗാമിയായി എത്തും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, സസ്‌പെൻഡഡ് ഡെക്കോ ഡിസൈൻ, 7,000mAh ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് ഇതെത്തുന്നത്. ഫോണിനൊപ്പം, കമ്പനി ഏറ്റവും പുതിയ സോഫ്റ്റ്‌വെയറായ ഒറിജിനസ്ഒഎസ് 6-ന്റെ കാഴ്ചയും നൽകി. യൂസർ ഇന്റർഫേസിന്റെ (യുഐ) ഈ പുതിയ പതിപ്പ് ഡൈനാമിക് ഗ്ലോ എന്ന പുതിയ ഡിസൈൻ ലാങ്വേജുമായി വരുന്നു. ഇത് മികച്ച വിഷ്വൽ ഇഫക്റ്റുകൾ, സോഫ്റ്റ് ലൈറ്റിംഗ് ആനിമേഷനുകൾ, സിസ്റ്റത്തിന് കൂടുതൽ ആധുനികമായ രൂപം എന്നിവ നൽകുന്നു.
എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലൂടെ, ഐക്യൂ 15 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയതി ഊഹിക്കാൻ കമ്പനി സിഇഒ നിപുൺ മരിയ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റിൽ, വ്യത്യസ്ത തീയതികളുമായി ഒരു സ്പിൻ വീൽ കാണിച്ചിരിക്കുന്നതിലെ മാസം '11' ആണ്. ഇതിനർത്ഥം ഫോൺ നവംബറിൽ ലോഞ്ച് ചെയ്യുമെന്നാണ്. നവംബർ 27-ലെത്തുമ്പോൾ സ്പിൻ വീൽ ഒന്നു നിൽക്കുന്നതിനാൽ ഇതായിരിക്കും ഫോണിൻ്റെ ലോഞ്ച് തീയ്യതി എന്നു പ്രതീക്ഷിക്കുന്നു.
മറ്റൊരു പോസ്റ്റിൽ, ഈ ഫോണിന് കരുത്തു പകരുന്ന, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള, പുതിയ ഒറിജിൻഒഎസ് 6-നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിപുൺ മരിയ പങ്കുവച്ചു. ഹോം പേജ്, ലോക്ക് സ്‌ക്രീൻ, ആപ്പുകൾ എന്നിവയുടെ രൂപം മാറ്റുന്ന ഡൈനാമിക് ഗ്ലോ എന്ന പുതിയ ഡിസൈൻ ലാങ്വേജുമായാണ് ഇത് വരുന്നത്.
ചൈനയിൽ ഇതിനകമെത്തിയ ഈ യൂസർ ഇന്റർഫേസ് ആപ്പിളിന്റെ പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈനിനോട് സാമ്യമുള്ളതാണ്. ഇതിൽ വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകളും വൃത്താകൃതിയിൽ എഡ്ജുകളുള്ള വിഡ്ജറ്റുകളും ഉൾപ്പെടുന്നു. റിയൽ-ടൈം ബ്ലർ ഇഫക്റ്റുകൾ, പ്രോഗ്രസീവ് ബ്ലർ, സ്റ്റാക്ക്ഡ് നോട്ടിഫിക്കേഷനുകൾ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ടാകും.
ആപ്പിളിന്റെ ഡൈനാമിക് ഐലൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആറ്റോമിക് ഐലൻഡാണ് മറ്റൊരു പ്രധാന ഫീച്ചർ. ഇത് റിയൽ ടൈം അലേർട്ടുകൾ കാണിക്കുന്നതു കൂടാതെ സ്റ്റോപ്പ് വാച്ച് ആരംഭിക്കുകയോ നിർത്തുകയോ ചെയ്യുക, മ്യൂസിക് പ്ലേബാക്ക് കൈകാര്യം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ഉപയോഗിക്കാം.
ഐക്യൂ 15-ന്റെ ചൈനീസ് വേരിയൻ്റിൽ 2K റെസല്യൂഷൻ (1,440 × 3,168 പിക്‌സലുകൾ), 144Hz വരെ റിഫ്രഷ് റേറ്റ്, 508 പിക്‌സൽ പെർ ഇഞ്ച് എന്നിവയുള്ള 6.85 ഇഞ്ച് സാംസങ്ങ് M14 AMOLED സ്‌ക്രീൻ ഉണ്ട്. അഡ്രിനോ 840 GPU ഉള്ള 3nm സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 16GB വരെ LPDDR5X അൾട്രാ റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.
ഐക്യൂ 15-ൽ 50 മെഗാപിക്സൽ മെയിൻ ക്യാമറ, 100x ഡിജിറ്റൽ സൂമിങ്ങ് പിന്തുണയ്ക്കുന്ന 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയുമുണ്ട്.
100W വയർഡ് ഫാസ്റ്റ് ചാർജിംഗും 40W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. ഫോണിന് 163.65×76.80×8.10 മില്ലിമീറ്റർ വലിപ്പവും, 221 ഗ്രാം ഭാരവുമാണുള്ളത്.
പരസ്യം
പരസ്യം
Cat Adventure Game Stray is Reportedly Coming to PS Plus Essential in November