ലോകത്തിലെ ആദ്യത്തെ 2nm ചിപ്പുമായി സാംസങ്ങ്; എക്സിനോസ് 2600-ൻ്റെ വിശേഷങ്ങൾ അറിയാം
Photo Credit: Samsung
സാംസങ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ 2nm ചിപ്പ് എക്സിനോസ് 2600 വിശദമായി അറിയാം
കമ്പനിയുടെ സ്വന്തം ചിപ്പ് ടെക്നോളജി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സാംസങ് ഫൗണ്ടറി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മൊബൈൽ പ്രോസസറായ എക്‌സിനോസ് 2600 ഔദ്യോഗികമായി പുറത്തിറക്കി. വെള്ളിയാഴ്ച കമ്പനി പുതിയ ചിപ്പ്സെറ്റ് പ്രഖ്യാപിക്കുകയും 2nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ മൊബൈൽ പ്രോസസർ ആണിതെന്നു എടുത്തു പറയുകയും ചെയ്തു. പഴയ പ്രോസസുകളെ അപേക്ഷിച്ച് എനർജി കാര്യക്ഷമതയും പെർഫോമൻസും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നൂതനമായ ഗേറ്റ്-ഓൾ-എറൗണ്ട് (GAA) ട്രാൻസിസ്റ്റർ ടെക്നോളജി ഉപയോഗിച്ചാണ് ഈ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്. എക്സിനോസ് 2600 സിപിയു, ജിപിയു, എൻപിയു എന്നിവയെ ഒതുക്കമുള്ള ഒരു ചിപ്‌സെറ്റിലേക്ക് സംയോജിപ്പിക്കുന്നു. സുഗമമായ ഗെയിമിംഗ് പെർഫോമൻസും ശക്തമായ ഓൺ-ഡിവൈസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളും നൽകാൻ ഈ ഡിസൈൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകളും മറ്റ് പ്രീമിയം ഉപകരണങ്ങളും ലക്ഷ്യമിട്ടാണ് പ്രോസസർ നിർമ്മിച്ചിരിക്കുന്നതെന്നും സാംസങ്ങ് വ്യക്തമാക്കുന്നു. നിലവിലെ വിവരങ്ങൾ അനുസരിച്ച്, എക്‌സിനോസ് 2600 അടുത്ത വർഷം ആദ്യം വാണിജ്യാടിസ്ഥാനത്തിൽ അരങ്ങേറ്റം കുറിച്ചേക്കും.
തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ മൊബൈൽ പ്രോസസർ എക്‌സിനോസ് 2600 ആണെന്ന് സാംസങ്ങ് പറയുന്നു, ഇത് എക്‌സിനോസ് 2500-ന് മുകളിൽ നിൽക്കുന്നതും ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമാണ്. സാംസങ്ങ് ഫൗണ്ടറിയുടെ അഡ്വാൻസ്ഡ് 2nm ഗേറ്റ്-ഓൾ-അറൗണ്ട് (GAA) പ്രോസസ്സ് ഉപയോഗിച്ചാണ് ചിപ്‌സെറ്റ് നിർമ്മിച്ചിരിക്കുന്നത്. ആകെ എട്ട് കോറുകളുള്ള ഒരു കസ്റ്റം-ബിൽറ്റ് സിപിയുവിൽ ഇത് വരുന്നത്. സിപിയു സെറ്റപ്പിൽ 3.8GHz-ൽ പ്രവർത്തിക്കുന്ന ഒരു C1-അൾട്രാ കോർ, 3.25GHz-ൽ ക്ലോക്ക് ചെയ്യുന്ന മൂന്ന് C1-പ്രോ കോറുകൾ, 2.75GHz വരെ വേഗതയുള്ള ആറ് C1-പ്രോ കോറുകൾ എന്നിവ ഉൾപ്പെടുന്നു.
ഈ ചിപ്പുമായി വരുന്ന ഗാലക്‌സി സ്മാർട്ട്‌ഫോണുകൾ LPDDR5x റാമും UFS 4.1 സ്റ്റോറേജും പിന്തുണയ്ക്കും. ഗ്രാഫിക്‌സിനായി, എക്‌സിനോസ് 2600 സാംസങ്ങ് എക്‌സ്‌ക്ലിപ്‌സ് 960 GPU ഉപയോഗിക്കുന്നു, ഇതിന് പത്ത് കോറുകളാണുള്ളത്, ഇത് ARMv9.3 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിപ്‌സെറ്റിൽ 32K MAC NPU ഉള്ള ഒരു AI എഞ്ചിനും ഉൾപ്പെടുന്നു. എല്ലാം ഒരൊറ്റ ചിപ്പിൽ സംയോജിപ്പിച്ചിരിക്കുന്നു.
ARM-ന്റെ സ്കേലബിൾ മാട്രിക്സ് എക്സ്റ്റൻഷൻ 2 (SME 2)-നെ ഈ പ്രോസസർ പിന്തുണയ്ക്കുന്നു, ഇത് AI, മെഷീൻ ലേണിംഗ് ജോലികൾ, പ്രത്യേകിച്ച് മാട്രിക്സ് അധിഷ്ഠിത പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇത് CPU പ്രകടനം 39 ശതമാനം വരെ മെച്ചപ്പെടുത്തുന്നതിനൊപ്പം പവർ കാര്യക്ഷമതയും വർദ്ധിപ്പിക്കുമെന്ന് സാംസങ്ങ് അവകാശപ്പെടുന്നു. എക്സിനോസ് 2500-നെ അപേക്ഷിച്ച്, പുതിയ ചിപ്പ് 113 ശതമാനം വരെ മികച്ച ജനറേറ്റീവ് AI പെർഫോമൻസും 50 ശതമാനം വരെ മെച്ചപ്പെട്ട റേ-ട്രേസിംഗ് പെർഫോമൻസും നൽകുന്നു. ഗെയിമിംഗ് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന് AI-അധിഷ്ഠിത റെസല്യൂഷൻ അപ്‌സ്കെയിലിംഗും ഫ്രെയിം ജനറേഷനും ഉപയോഗിക്കുന്ന എക്സിനോസ് ന്യൂറൽ സൂപ്പർ സാംപ്ലിംഗ് (ENSS) ഇതിൽ ഉൾപ്പെടുന്നു.
എക്സിനോസ് പ്രോസസറുകളുമായി ബന്ധപ്പെട്ട ഹീറ്റിങ്ങ് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്, സാംസങ്ങ് പുതിയ ചിപ്പിൽ ഹീറ്റ് പാസ് ബ്ലോക്ക് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ചിപ്പിനുള്ളിൽ താപം നീങ്ങുന്ന പാത മെച്ചപ്പെടുത്തുന്നതിനാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് കൂടുതൽ കാര്യക്ഷമമായി ചൂട് പുറത്തുവിടാൻ സഹായിക്കുന്നു. ഇതൊരു ഹീറ്റ് സിങ്ക് പോലെ പ്രവർത്തിക്കുന്നുമെന്നും താപനില 16 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നും സാംസങ്ങ് അവകാശപ്പെടുന്നു.
എക്‌സിനോസ് 2600 4K അല്ലെങ്കിൽ WQUXGA വരെ റെസല്യൂഷനും 120Hz വരെ റിഫ്രഷ് റേറ്റും ഉള്ള ഓൺ-ഡിവൈസ് ഡിസ്‌പ്ലേകളെ പിന്തുണയ്ക്കുന്നു. സാംസങ്ങിന്റെ അഭിപ്രായത്തിൽ, ഈ ചിപ്‌സെറ്റുള്ള ഗാലക്‌സി സ്മാർട്ട്‌ഫോണുകൾക്ക് 320 മെഗാപിക്‌സൽ വരെ ഉയർന്ന റെസല്യൂഷനുള്ള സിംഗിൾ ക്യാമറ സെൻസറുകളെ പിന്തുണയ്ക്കാൻ കഴിയും. 64 മെഗാപിക്‌സലും 32 മെഗാപിക്‌സലും കോമ്പിനേഷനുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണങ്ങളെയും ഇത് പിന്തുണയ്ക്കുന്നു. വീഡിയോയ്‌ക്കായി, സെക്കൻഡിൽ 30 ഫ്രെയിമുകളിൽ 108 മെഗാപിക്‌സൽ റെസല്യൂഷനിൽ സിംഗിൾ-ക്യാമറ റെക്കോർഡിംഗ് ചിപ്പ് അനുവദിക്കുന്നു. 30fps-ൽ 8K വീഡിയോ എൻകോഡിംഗും ഡീകോഡിംഗും കൈകാര്യം ചെയ്യാൻ ഇതിന് കഴിയും.
സുരക്ഷയുടെ കാര്യത്തിൽ, എക്‌സിനോസ് 2600-ൽ ഹാർഡ്‌വെയർ പിന്തുണയുള്ള ഹൈബ്രിഡ് പോസ്റ്റ്-ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി (PQC) ഉൾപ്പെടുന്നുവെന്ന് സാംസങ്ങ് പറയുന്നു. ഈ സവിശേഷത റോം-റൂട്ട്ഡ് പരിരക്ഷ നൽകുന്നു. കൂടാതെ വലിയ ഭീഷണികളെ പ്രതിരോധിക്കുന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരസ്യം
പരസ്യം