വിവോ V70, വിവോ T5x 5G എന്നിവ ഉടനെ ഇന്ത്യയിലേക്ക്; ബിഐഎസ് ലിസ്റ്റിങ്ങിൽ ഫോണുകൾ കണ്ടെത്തി
വിവോ V60 യുടെ അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 36,999 രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്.
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ ഓഗസ്റ്റിൽ പുറത്തിറക്കിയ വിവോ V60-ന് ശേഷമുള്ള അടുത്ത മോഡലായി വിവോ V70 വികസിപ്പിച്ചു വരികയാണെന്നു റിപ്പോർട്ടുണ്ട്. ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലെ പുതിയ ലിസ്റ്റിംഗ് ഈ ഫോണിനെക്കുറിച്ചുള്ള സൂചനകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിംഗ് വിവോ V70 ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നും, കമ്പനി ഉടൻ തന്നെ ഫോൺ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു. അതേ സർട്ടിഫിക്കേഷൻ സൈറ്റിൽ, മറ്റൊരു വിവോ ഫോണും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഫോൺ വരാനിരിക്കുന്ന വിവോ T5x 5G ആയിരിക്കാമെന്ന് അറിയപ്പെടുന്ന ടിപ്‌സ്റ്റർ അവകാശപ്പെട്ടു. ലിസ്റ്റിംഗ് ഈ ഫോണിൻ്റെ പൂർണ്ണമായ സവിശേഷതകൾ കാണിക്കുന്നില്ല, പക്ഷേ രണ്ട് ഫോണുകളും നെറ്റ്‌വർക്കിനും സുരക്ഷാ മാനദണ്ഡങ്ങൾക്കുമായി ടെസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഇതിലൂടെ സ്ഥിരീകരിക്കുന്നു. മെച്ചപ്പെട്ട ക്യാമറകൾ, വേഗതയേറിയ പ്രോസസ്സറുകൾ, പുതുക്കിയ ഡിസൈനുകൾ എന്നിവ ഉപയോഗിച്ച് വിവോ സാധാരണയായി അതിന്റെ മിഡ്-റേഞ്ച് ലൈനപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ ഈ രണ്ട് മോഡലുകളും ഒരുമിച്ചു ലിസ്റ്റ് ചെയ്യപ്പെട്ടത് സ്മാർട്ട്‌ഫോൺ ആരാധകരിൽ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
ബിഐഎസ് സർട്ടിഫിക്കേഷൻ ലിസ്റ്റിങ്ങിൽ വിവോ V70:
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) വെബ്‌സൈറ്റിൽ ഒരു പുതിയ വിവോ സ്മാർട്ട്‌ഫോൺ കണ്ടെത്തിയെന്ന് ടിപ്‌സ്റ്റർ @ZionsAnvin ആണ് വെളിപ്പെടുത്തിയത്. V2538 എന്ന മോഡൽ നമ്പറിലാണ് ഉപകരണം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ നമ്പർ വരാനിരിക്കുന്ന വിവോ V70-ന്റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഡിസംബർ 8-നാണ് ഫോൺ ലിസ്റ്റ് ചെയ്യപ്പെട്ടത്. BIS പേജിൽ സവിശേഷതകളോ ഹാർഡ്‌വെയർ വിശദാംശങ്ങളോ ഒന്നും കാണിക്കുന്നില്ലെങ്കിലും, വിവോ V60-ന് ശേഷമുള്ള അടുത്ത മോഡലായി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
വിവോ V70-ന്റെ കൃത്യമായ സവിശേഷതകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഡിസംബർ 15-ന് ചൈനയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന വിവോ S50-ന്റെ റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കാം ഫോൺ എന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ അവകാശപ്പെട്ടു. അതിനാൽ സമാനമായ ഡിസൈനും സവിശേഷതകളും പ്രതീക്ഷിക്കാം.
വിവോ V70 അടുത്തിടെ ഗീക്ക്ബെഞ്ചിലും കണ്ടെത്തിയിരുന്നു. ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നതെന്ന് ഈ ബെഞ്ച്മാർക്ക് ലിസ്റ്റിംഗ് കാണിച്ചു. 2.80GHz-ൽ പ്രവർത്തിക്കുന്ന ഒരു പ്രൈം കോർ, 2.40GHz-ൽ നാല് പെർഫോമൻസ് കോറുകൾ, 1.84GHz-ൽ നാല് എഫിഷ്യൻസി കോറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലിസ്റ്റിംഗിൽ പരാമർശിച്ചിരിക്കുന്ന GPU അഡ്രിനോ 722 ആണ്, ഇത് സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറിൽ മാത്രമേ ലഭ്യമാകൂ. ഇതിൽ നിന്നും ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്പ് ഏതാണെന്നു വ്യക്തമാണ്.
വിവോ T5x 5G ഫോണും ബിഐഎസ് സർട്ടിഫിക്കേഷൻ ലിസ്റ്റിങ്ങിൽ:
വിവോ V70 എന്നു പ്രതീക്ഷിക്കുന്ന ഫോണിനൊപ്പം, മറ്റൊരു വിവോ ഫോണും ബിഐഎസ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഫോണിൻ്റെ മോഡൽ നമ്പർ V2545 ആണ്. ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, വിവോ T5x 5G ആയിരിക്കാം ഈ മോഡൽ. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ T4x 5G-യ്ക് ശേഷമുള്ള പതിപ്പായിരിക്കും ഈ ഫോൺ എന്ന് പ്രതീക്ഷിക്കുന്നു. വിവോ T5x 5G-യുടെ പൂർണ്ണമായ സവിശേഷതകളെക്കുറിച്ച് യാതൊരു സൂചനയുമില്ല. പക്ഷേ നിലവിലെ വിവോ T4x 5G-യെ അപേക്ഷിച്ച് മെച്ചപ്പെട്ട സവിശേഷതകൾ ഇതു വാഗ്ദാനം ചെയ്തേക്കും.
13,499 രൂപ വിലയുള്ള വിവോ T4x 5G, 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.72 ഇഞ്ച് ഫുൾ HD+ LCD സ്‌ക്രീനുമായി വരുന്നു. ഇത് മീഡിയാടെക് ഡൈമൻസിറ്റി 7300 പ്രോസസറിൽ പ്രവർത്തിക്കുന്നു, കൂടാതെ 8GB വരെ റാമും 256GB UFS 3.1 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിൻ്റെ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഉണ്ടാകും. 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയും ഇതിലുണ്ട്.
പരസ്യം
പരസ്യം
Neutrino Detectors May Unlock the Search for Light Dark Matter, Physicists Say
Uranus and Neptune May Be Rocky Worlds Not Ice Giants, New Research Shows
Steal OTT Release Date: When and Where to Watch Sophie Turner Starrer Movie Online?
Murder Report (2025): A Dark Korean Crime Thriller Now Streaming on Prime Video