പോക്കോയുടെ പുതിയ അവതാരപ്പിറവി; പോക്കോ X8 പ്രോയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് അടുത്തതായി സൂചനകൾ

ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകി പോക്കോ X8 പ്രോ ബിഐഎസ് വെബ്സൈറ്റിൽ

പോക്കോയുടെ പുതിയ അവതാരപ്പിറവി; പോക്കോ X8 പ്രോയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് അടുത്തതായി സൂചനകൾ

Poco X7 Pro യുടെ പിൻഗാമിയായി Poco X8 Pro എത്തുന്നു

ഹൈലൈറ്റ്സ്
  • റെഡ്മി ടർബോ 5 പ്രോയുടെ റീബ്രാൻഡഡ് വേർഷനായാണ് പോക്കോ X8 എത്തുന്നത്
  • പോക്കോ X8 പ്രോക്ക് 30,000 രൂപയിൽ കൂടുതൽ വില വന്നേക്കാം
  • പോക്കോ X8 പ്രോയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് പ്രതീക്ഷിക്കുന്നത്
പരസ്യം

റെഡ്മിയുടെ സബ് ബ്രാൻഡായ പോക്കോയുടെ പുതിയ മോഡൽ ഫോണായ പോക്കോ X8 പ്രോ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യത. കമ്പനി ഇതുവരെ ഔദ്യോഗികമായി ലോഞ്ച് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്തിടെ, പോക്കോ X8 പ്രോയുടെ ഇന്ത്യൻ വേർഷൻ ആണെന്നു കരുതപ്പെടുന്ന ഒരു ഫോൺ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഫോണിൻ്റെ ലോഞ്ച് അടുത്തുവരുന്നതിൻ്റെ സൂചനകൾ നൽകുന്നു. ആദ്യകാല റിപ്പോർട്ടുകൾ പ്രകാരം, ഈ ഫോണിന് മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8500 പ്രോസസർ കരുത്ത് നൽകാം, ഇത് ഗെയിമിംഗിനും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമാണ്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP68 റേറ്റിംഗും ഉണ്ടെന്ന് പറയപ്പെടുന്നു. പോക്കോ X8 പ്രോയിൽ 6.5 ഇഞ്ച് ഡിസ്പ്ലേയാകും ഉണ്ടാവുക. മറ്റൊരു കിംവദന്തി ഈ ഫോൺ 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കും എന്നതാണ്. റെഡ്മി ടർബോ 5-ന്റെ റീബ്രാൻഡഡ് വേർഷനായിരിക്കും പോക്കോ X8 പ്രോ എന്നു പ്രതീക്ഷിക്കുന്നു.

ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട് പോക്കോ X8 പ്രോ:

ഡിസംബർ 8-ന് ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഒരു പുതിയ പോക്കോ സ്മാർട്ട്‌ഫോൺ പ്രത്യക്ഷപ്പെട്ടു. 2511FPC34I എന്ന മോഡൽ നമ്പറിലും R-91005720 എന്ന രജിസ്ട്രേഷൻ നമ്പറിലുമാണ് ഇതിൽ ലിസ്റ്റ് ചെയ്തിരുന്നത്. വരാനിരിക്കുന്ന പോക്കോ X8 പ്രോയുടേതായിരിക്കും ഈ മോഡൽ നമ്പർ എന്ന് പ്രതീക്ഷിക്കുന്നു. ടിപ്‌സ്റ്റർ സുധാൻഷു അംബോർ (@Sudhanshu1414) ഈ ലിസ്റ്റിംഗ് ശ്രദ്ധിക്കുകയും അദ്ദേഹം വിവരങ്ങൾ ഓൺലൈനിൽ പങ്കിടുകയും ചെയ്തു. ബിഐഎസ് ലിസ്റ്റിങ്ങൾ ഫോണിന്റെ സവിശേഷതകൾ കാണിക്കുന്നില്ലെങ്കിലും പോക്കോ ഈ മോഡൽ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

പോക്കോ X8 പ്രോയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

ചൈനീസ് വിപണിക്കു മാത്രമായി പുറത്തിറങ്ങിയ റെഡ്മി ടർബോ 5-ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും പോക്കോ X8 പ്രോ എന്നാണു പ്രതീക്ഷിക്കുന്നത്. ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 ചിപ്‌സെറ്റ് ഉപയോഗിച്ചേക്കാമെന്ന് ആദ്യകാല ലീക്കുകൾ സൂചിപ്പിക്കുന്നു. 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.67 ഇഞ്ച് AMOLED LTPS ഡിസ്‌പ്ലേയും പോക്കോ X8 പ്രോയിൽ ഉൾപ്പെടുമെന്ന് അഭ്യൂഹമുണ്ട്. ഫോണിൽ ഒരു മെറ്റൽ ഫ്രെയിമും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിംഗും ഉണ്ടെന്ന് പറയപ്പെടുന്നു. ഈ ഫോണിൻ്റെ മറ്റൊരു പ്രധാന ഹൈലൈറ്റ് 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 8,000mAh ബാറ്ററിയും ആയിരിക്കാം.

പോക്കോയുടെ ഈ പുതിയ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉൾപ്പെട്ടേക്കാം. ഒപ്റ്റിക്കൽ സെൻസറുകളെ അപേക്ഷിച്ച് കൃത്യതയുള്ള അൺലോക്കിംഗ് എക്സ്പീരിയൻസ് പ്രദാനം ചെയ്യുന്ന അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിൽ വന്നേക്കാം. യഥാർത്ഥ റെഡ്മി ടർബോ 5 അടുത്ത വർഷം ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിനു പിന്നാലെ പോക്കോ X8 സീരീസിന്റെ ഗ്ലോബൽ ലോഞ്ച് നടന്നേക്കാം.

ഇന്ത്യയിൽ, പോക്കോ X8 പ്രോയുടെ വില 30,000 രൂപയിൽ കൂടുതലായിരിക്കുമെന്ന് അഭ്യൂഹമുണ്ട്. താരതമ്യത്തിന്, ഈ വർഷം ആദ്യം ഇന്ത്യയിൽ പുറത്തിറക്കിയ പോക്കോ X7 പ്രോ 5G-യുടെ 8GB + 256GB മോഡലിന് 27,999 രൂപ ആയിരുന്നു വില. ആ ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.73 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുണ്ട്, അതു മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്പിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 90W ഫാസ്റ്റ് ചാർജിംഗുള്ള 6,550mAh ബാറ്ററി എന്നിവ ഉൾപ്പെടുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. റിയൽമി 16 പ്രോ+ 5G പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയുമായി എത്തും; ഫോണിൻ്റെ ബാറ്ററി, ചിപ്പ് വിവരങ്ങളും പുറത്ത്
  2. സ്മാർട്ട് റിംഗുകളിലെ പുതിയ പുലിക്കുട്ടി; ഡീസൽ അൾട്രാഹ്യുമൻ റിംഗ് ഇന്ത്യൻ വിപണിയിലെത്തി
  3. റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും; ഡിസ്പ്ലേ, ബാറ്ററി സവിശേഷതകൾ പുറത്ത്
  4. ഫോണിൻ്റെ വില വർദ്ധിപ്പിക്കാനാവില്ല; സാംസങ്ങ് ഗാലക്സി S26-ൻ്റെ ക്യാമറയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായേക്കില്ല
  5. ലോഞ്ചിങ്ങിനൊരുങ്ങി ഓപ്പോ റെനോ 15C; ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകളും പുറത്ത്
  6. വിവോയുടെ രണ്ടു ഫോണുകൾ ഇന്ത്യയിലേക്ക്; വിവോ V70, വിവോ T5x 5G എന്നിവയുടെ ലോഞ്ചിങ്ങ് ഉടനെയുണ്ടായേക്കും
  7. ടാറ്റ പ്ലേ ബിഞ്ചിൽ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ കൂടി; ഇനി മുതൽ അൾട്രാ പ്ലേയും അൾട്രാ ജക്കാസും ലഭ്യമാകും
  8. പോക്കോയുടെ പുതിയ അവതാരപ്പിറവി; പോക്കോ X8 പ്രോയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് അടുത്തതായി സൂചനകൾ
  9. 7,000mAh ബാറ്ററിയും 200 മെഗാപിക്സൽ ക്യാമറയും; റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിലേക്ക് മാസ് എൻട്രി നടത്താനൊരുങ്ങുന്നു
  10. ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഓപ്പൺ എഐ; വിശദമായ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »