ഇന്ത്യയിൽ റിയൽമി 16 പ്രോ സീരീസിൻ്റെ ലോഞ്ച് ഉടനെയുണ്ടാകും; പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം
റിയൽമി 16 പ്രോ സീരീസിൽ ഒരു പ്രോയും ഒരു പ്രോ+ വേരിയന്റും ഉൾപ്പെടാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ ഇറക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന പ്രധാന ബ്രാൻഡുകളിൽ ഒന്നായ റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ റിയൽമി 16 പ്രോ സീരീസ് ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് റിയൽമി ഈ അപ്‌ഡേറ്റ് പങ്കിട്ടത്. ഈ സീരീസിൻ്റെ കൃത്യമായ ലോഞ്ച് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ വരും ദിവസങ്ങളിലോ ആഴ്ചകളിലോ വെളിപ്പെടുത്തുമെന്ന സൂചനയും കമ്പനി നൽകി. ഈ പരമ്പരയിൽ റിയൽമി 16 പ്രോ, റിയൽമി 16 പ്രോ+ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഫോണുകളും ഇതിനകം തന്നെ ഒന്നിലധികം സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്, ഇതു ലോഞ്ചിങ്ങ് അടുത്തതിൻ്റെ സൂചന നൽകുന്നു. റിയൽമി 15 പ്രോ 5G-യുടെ പിൻഗാമിയായിരിക്കും റിയൽമി 16 പ്രോ. ജൂലൈയിൽ സാധാരണ റിയൽമി 15 5G-ക്കൊപ്പം അരങ്ങേറ്റം കുറിച്ച മോഡലാണ് റിയൽമി 15 പ്രോ 5G. റിയൽമി 16 പ്രോ+ വരാനിരിക്കുന്ന സീരീസിലെ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കും.
ഇന്ത്യയിൽ റിയൽമി 16 പ്രോ സീരീസിൻ്റെ ലോഞ്ചിങ്ങ് ഉടനെയുണ്ടാകുമെന്നു കമ്പനി:
റിയൽമി പുറത്തു വിട്ട ടീസർ ചിത്രത്തിൽ, ഒരു സ്ലിം ബോഡിയും, ഗോൾഡൻ കളറിലുള്ള മിഡിൽ ഫ്രെയിമും, ചെറുതായി പുറത്തേക്ക് തള്ളിനിൽക്കുന്ന റിയർ ക്യാമറ മൊഡ്യൂളുമുള്ള ഒരു ഫോണാണ് കാണിക്കുന്നത്. വരാനിരിക്കുന്ന റിയൽമി 16 പ്രോ സീരീസിലെ ഒരു മോഡൽ ഫോണായിരിക്കും ഇത്. എത്ര ഫോണുകൾ ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അടുത്ത കുറച്ച് ദിവസങ്ങളിൽ വെളിപ്പെടുത്തുകയും അവയുടെ പേരുകൾ സ്ഥിരീകരിക്കുകയും ചെയ്യും.
റിയൽമി 16 പ്രോ ആണെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന, RMX5121 എന്ന മോഡൽ നമ്പറുള്ള ഒരു റിയൽമി ഫോൺ അടുത്തിടെ ചൈനയുടെ TENAA, MIIT സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ കണ്ടെത്തി. ലിസ്റ്റിംഗിൽ ഫോണിന്റെ ചിത്രങ്ങൾ കാണിക്കുന്നുണ്ട്. മുൻവശത്ത് ഫ്ലാറ്റ് ഡിസ്‌പ്ലേയും പിന്നിൽ റൗണ്ടഡ് എഡ്ജുകളുള്ള സ്ക്വയർ ഷേപ്പിലുള്ള ക്യാമറ ഐലൻഡും റിയർ പാനലിന്റെ മുകളിൽ ഇടത് മൂലയിലായി സ്ഥാപിച്ചിരിക്കുന്നു.
റിയൽമി 16 പ്രോ സീരീസിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:
144Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന 6.78 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയാണ് റിയൽമി 16 പ്രോയിൽ വരുന്നത്. ഈ ഫോൺ 2.5GHz പ്രോസസറിൽ പ്രവർത്തിക്കുമെന്നും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ റിയൽമി Ul 7 ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫോട്ടോഗ്രാഫിക്കായി, ഫോണിൽ 200 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെട്ടേക്കാം.
വരാനിരിക്കുന്ന റിയൽമി 16 പ്രോയിൽ 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 7,000mAh ബാറ്ററിയും ഉണ്ടായിരിക്കാം. അൺലോക്കിംഗിനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ടിവി അല്ലെങ്കിൽ എയർ കണ്ടീഷണർ പോലുള്ള ഉപകരണങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന ഒരു IR ബ്ലാസ്റ്ററും ഫോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകൾ അനുസരിച്ച്, ഹാൻഡ്‌സെറ്റിന് ഏകദേശം 7.75mm കനവും ഏകദേശം 192 ഗ്രാം ഭാരവുമുണ്ട്. 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ടാകാമെന്നും ഗ്രേ, ഗോൾഡ്, പർപ്പിൾ നിറങ്ങളിൽ ഇത് ലഭ്യമാകുമെന്നും മുൻപു ലീക്കായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നു.
ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി 14 പ്രോ+ 5G മോഡലിൻ്റെ പിൻഗാമിയായി എത്തുമെന്നു പ്രതീക്ഷിക്കുന്ന റിയൽമി 16 പ്രോ+ ഫോണിലും സമാനമായ സവിശേഷതകൾ ഉണ്ടായേക്കും. RMX5131 എന്ന മോഡൽ നമ്പറിലുള്ളതെന്നു പറയപ്പെടുന്ന ഈ ടോപ് വേരിയന്റ്, കാമെലിയ പിങ്ക്, മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ എന്നീ നിറങ്ങളിൽ വിൽപ്പനയ്ക്ക് വന്നേക്കാം. ലോഞ്ച് തീയതി അടുക്കുന്തോറും, വരാനിരിക്കുന്ന രണ്ട് സ്മാർട്ട്‌ഫോണുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ റിയൽമി പങ്കിടാൻ സാധ്യതയുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24