വിവോ X300 പ്രോ, വിവോ X300 എന്നിവയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് ടൈംലൈൻ പുറത്ത്.
Photo Credit: Vivo
അതെ — vivo X300 സീരീസ് (X300 / X300 Pro) ഇന്ത്യയില്‍ ഡിസംബര്‍ 5-15, 2025 ഇടയില്‍ ഇറങ്ങേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ X300 പ്രോ, X300 എന്നീ സ്മാർട്ട്‌ഫോണുകൾ അടുത്തിടെ ചൈനയിൽ ലോഞ്ച് ചെയ്തതിനു പിന്നാലെ അതിൻ്റെ ഇന്ത്യയിലേക്കുള്ള വരവിനായി സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇ-യുടെ TDRA സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഈ ഫോണുകൾ കണ്ടതിൽ നിന്നും വിവോ ഉടനെ തന്നെ ആഗോളതലത്തിൽ ഇവ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് സൂചനയാണു ലഭിക്കുന്നത്. കൂടാതെ, രണ്ട് മോഡലുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും, ഇന്ത്യയിൽ ഉടൻ തന്നെ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ ഈ ഫോണുകൾ ലോഞ്ച് ചെയ്യുന്ന തീയ്യതി വിവോ ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും ഒരു പ്രമുഖ ടിപ്‌സ്റ്റർ ഈ ഫോണുകളുടെ സാധ്യമായ ലോഞ്ച് ടൈംലൈനിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. X300 പ്രോ, X300 എന്നിവയുടെ ഇന്ത്യൻ വേരിയൻ്റുകൾ ചൈനയിൽ പുറത്തിറക്കിയ മോഡലുകളുടെ അതേ സവിശേഷതകളുമായി എത്തുമെന്നു പ്രതീക്ഷിക്കുന്നു. ലോഞ്ച് തീയ്യതിയും വില, ലഭ്യത എന്നിവയെയും കുറിച്ചുള്ള വിശദാംശങ്ങൾക്കായി വിവോ ആരാധകർ കാത്തിരിക്കുകയാണ്.
ടിപ്‌സ്റ്റർ യോഗേഷ് ബ്രാറിനെ (@heyitsyogesh) അധികരിച്ച് സ്മാർട്ട്‌പ്രിക്‌സ് റിപ്പോർട്ട് ചെയ്തതു പ്രകാരം, വിവോ X300, വിവോ X300 പ്രോ എന്നീ ഫോണുകൾ ഉൾപ്പെടുന്ന വിവോ X300 സീരീസ് ഡിസംബർ ആദ്യ വാരത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കമ്പനി കൃത്യമായ ലോഞ്ച് തീയതി പ്രഖ്യാപിച്ചേക്കാം.
ഇന്ത്യയിൽ X300 സീരീസ് ലോഞ്ച് ചെയ്യുന്നത് വിവോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഫോണുകളുടെ സമീപകാല BIS ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത് ഇവ ഉടനെ തന്നെ രാജ്യത്ത് പുറത്തിറങ്ങും എന്നാണ്.
വിവോ X300 സീരീസ് ഇന്ത്യൻ വേരിയൻ്റുകൾക്ക് ചൈനയിൽ പുറത്തിറങ്ങിയ മോഡലുകളുടെ അതേ സ്പെസിഫിക്കേഷനുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബാറ്ററി കപ്പാസിറ്റി പോലുള്ള ചില ഫീച്ചറുകളിൽ കമ്പനി ചെറിയ മാറ്റങ്ങൾ വരുത്തിയേക്കാം.
വിവോ X300 പ്രോയിലുള്ള 6.78 ഇഞ്ച് 1.5K BOE Q10+ LTPO OLED ഡിസ്‌പ്ലേക്ക് 120Hz റിഫ്രഷ് റേറ്റും സർക്കുലർ പോളറൈസേഷൻ 2.0 ടെക്‌നോളജിയും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസർ കരുത്തു നൽകുന്ന ഇതിൽ LPDDR5x റാമും UFS 4.1 സ്റ്റോറേജും ഉൾപ്പെടുന്നു. ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഫോണിൽ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, പൊടി, ജല പ്രതിരോധത്തിനായി IP68 റേറ്റിംഗ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്.
സീസ്-ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണു X300 പ്രോയിൽ ഉണ്ടാവുക. ഇതിൽ OIS ഉള്ള 50MP സോണി LYT-828 മെയിൻ സെൻസർ, 50MP സാംസങ് JN1 അൾട്രാ-വൈഡ് ലെൻസ്, OIS ഉള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മികച്ച ഫോട്ടോ പ്രോസസ്സിംഗിനായി V3+, Vs1 ഇമേജിംഗ് ചിപ്പുകളും ഇതിലുണ്ട്.
സ്റ്റാൻഡേർഡ് വിവോ X300-ലും അതേ പ്രോസസ്സറും സോഫ്റ്റ്‌വെയറുമാണ് ഉപയോഗിക്കുന്നത്. പക്ഷേ, 6.31 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയുമായാണു വിവോ X300 വരുന്നു. അതിന്റെ ക്യാമറ സെറ്റപ്പിൽ 200MP സാംസങ് HPB മെയിൻ സെൻസർ, 50MP അൾട്രാ-വൈഡ് ലെൻസ്, 50MP സോണി LYT-602 പെരിസ്‌കോപ്പ് ലെൻസ് എന്നിവ ഉൾപ്പെടുന്നു. രണ്ട് ഫോണുകളിലും 50MP ഫ്രണ്ട് ക്യാമറയുണ്ട്.
വിവോ X300 പ്രോയിൽ 6,510mAh ബാറ്ററിയും സാധാരണ വിവോ X300-ൽ 6,040mAh ബാറ്ററിയുമാണു വരുന്നത്. രണ്ട് ഫോണുകളും 90W വയർഡ്, 40W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം