ഇന്ത്യൻ വിപണിയിൽ പ്രീമിയം ഫോണുകളുടെ കാര്യത്തിൽ ആപ്പിളിനോട് മത്സരിക്കുന്ന ബ്രാൻഡാണ് സാംസങ്ങ്. ഐ ഫോണുകളേക്കാൾ മികച്ച ഫീച്ചേഴ്സുള്ള സ്മാർട്ട്ഫോണുകൾ അതിനേക്കാൾ കുറഞ്ഞ വിലക്കു നൽകി സാംസങ്ങ് സ്മാർട്ട്ഫോൺ പ്രേമികളിൽ വലിയൊരു വിഭാഗത്തിൻ്റെ മനം കവരുന്നു. ഐ ഫോണുകളാണോ അതിനോടു കിടപിടിക്കുന്ന സാംസങ്ങിൻ്റെ മോഡലുകളാണോ ഏറ്റവും മികച്ചതെന്നെ ചർച്ചയും താരതമ്യങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലും മറ്റും സജീവമാണ്.
ഐ ഫോണിനോട് മത്സരിക്കാനും കൂടി വേണ്ടി സാംസങ്ങ് പുറത്തിറക്കുന്നതാണ് ഗാലക്സി S സീരീസ് സ്മാർട്ട് ഫോണുകൾ. സാംസങ്ങ് ഗാലക്സി S24 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് ഈ വർഷം ജനുവരിയിലായിരുന്നു. 6 മാസം പിന്നിട്ടിരിക്കെ, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈ ഹാൻഡ്സെറ്റിന് മികച്ചൊരു ഡിസ്കൗണ്ട് ഓഫർ സാംസങ്ങ് പ്രഖ്യാപിച്ചിട്ടുണ്ട്. 74999 രൂപ വിലയുണ്ടായിരുന്ന സാംസങ്ങ് ഗാലക്സി S24 62999 രൂപക്കു ലഭ്യമാകുമെന്നാണു കമ്പനി അറിയിച്ചത്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ഓഫറായതിനാൽ തന്നെ പരിമിതമായ ദിവസത്തേക്കു മാത്രമേ ഡിസ്കൗണ്ട് ഉണ്ടാവുകയുള്ളൂ. ഗാലക്സി S24 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോ കോസ്റ്റ് EMI സൗകര്യവും സാംസങ്ങ് നൽകുന്നുണ്ട്.
സാംസങ്ങ് ഗാലക്സി S24 ൻ്റെ ഇന്ത്യയിലെ വിലയുമായി ബന്ധപ്പട്ട വിവരങ്ങൾ:
സൗത്ത് കൊറിയൻ ബ്രാൻഡായ സാംസങ്ങ് ഇന്ത്യയിലെ ജനങ്ങൾക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമായി ഗാലക്സി S24 ൻ്റെ വിലയിൽ നിന്ന് 12000 രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സാംസങ്ങ് ഗാലക്സി S24 ൻ്റെ അടിസ്ഥാന മോഡൽ 8GB RAM + 128GB ഓൺ ബോർഡ് സ്റ്റോറേജുള്ളതാണ്. ഇതിൻ്റെ ലോഞ്ചിങ്ങ് വില 74999 രൂപയായിരുന്നു. ഇപ്പോൾ ഈ സ്മാർട്ട്ഫോണിൻ്റെ വില 62999 രൂപയാണ്. ഇതിനു പുറമെ പ്രതിമാസം 5666 രൂപയിൽ തുടങ്ങുന്ന നോ കോസ്റ്റ് EMI സൗകര്യവും സാംസങ്ങ് നൽകുന്നുണ്ട്. കമ്പനിയുടെ വെബ്സൈറ്റിലുള്ള വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 15 വരെയാണ് ഈ ഓഫർ ലഭ്യമാവുക.
7999 രൂപയുണ്ടായിരുന്ന സാംസങ്ങ് ഗാലക്സി S24 ൻ്റെ 256GB മോഡലിന് 67999 രൂപയായി കുറഞ്ഞിരിക്കുന്നു. ലോഞ്ചിംഗ് സമയത്ത് 89999 രൂപയായിരുന്ന 512GB മോഡലിൻ്റെ വിലയിപ്പോൾ 77999 രൂപയാണ്. അതേസമയം ഈ സ്മാർട്ട്ഫോണുകൾക്ക് കമ്പനി നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ കുറഞ്ഞ തുകയിലാണ് ആമസോണും ഫ്ലിപ്കാർട്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ തന്നെ ആമസോൺ നൽകിയിരിക്കുന്ന വില കേട്ടാൽ നിങ്ങൾ അമ്പരക്കുമെന്നുറപ്പ്. സാംസങ്ങ് ഗാലക്സി S24 ൻ്റെ അടിസ്ഥാന മോഡൽ വെറും 56000 രൂപ മുതലുള്ള വിലക്ക് ആമസോണിൽ ലഭ്യമാണ്. അതേസമയം ഏറ്റവും അടിസ്ഥാന മോഡൽ 62000 രൂപ മുതലാണ് ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെ
യ്തിരിക്കുന്നത്.സാംസങ്ങ് ഗ്യാലക്സി S24 ഹാൻഡ്സെറ്റിൻ്റെ സവിശേഷതകൾ:
6.2 ഇഞ്ച് ഫുൾ HD+ ഡൈനാമിക് AMOLED 2X സ്ക്രീനാണ് സാംസങ്ങ് ഗ്യാലക്സി S24 സ്മാർട്ട്ഫോണിനുള്ളത്. 1Hz മുതൽ 120Hz വരെയുള്ള വേരിയബിൾ റീഫ്രഷ് റേറ്റും വിഷൻ ബൂസ്റ്റർ സപ്പോർട്ടും ഇതിലുണ്ട്. പല മേഖലകളിലും ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോമുള്ള ഹാൻഡ്സെറ്റാണ് സാംസങ്ങ് ഗാലക്സി S24. എന്നാൽ ഇന്ത്യയിൽ പുറത്തിറങ്ങിയ മോഡലിൽ ഇക്കാര്യത്തിൽ വ്യത്യാസമുണ്ട്. എക്സിനോസ് 2400 SoC യിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 8GB RAM ആണുള്ളത്. ഇൻ ബിൽട്ട് സ്റ്റോറേജ് 512GB വരെയുള്ള മോഡലുകൾ ഇതിൻ്റെ ലഭ്യമാണ്.
ദൃശ്യമികവിനായി ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫോണിലുള്ളത്. 50 മെഗാപിക്സലിൻ്റെ വൈഡ് ക്യാമറ, 20 മെഗാപിക്സലിൻ്റെ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 10 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ക്യാമറ യൂണിറ്റിലുള്ളത്. 12 മെഗാപിക്സൽ സെൻസറുള്ള ഫ്രൻ്റ് ക്യാമറയാണ് സെൽഫികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗുള്ള ഗാലക്സി S24 ൽ 4000mAh ബാറ്ററിയാണുള്ളത്. 25W വയേർഡ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ എന്നിവയെ ഇതു സപ്പോർട്ട് ചെയ്യുന്നു.