Photo Credit: Samsung
ആഗോള വിപണിയിൽ വളരെയധികം ചലനമുണ്ടാക്കിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ്ങ് ഗാലക്സി S23 FE. മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രശംസയേറ്റു വാങ്ങുകയും വിപണിയിൽ നല്ല രീതിയിൽ വിറ്റു പോവുകയും ചെയ്തിരുന്നു. 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ സാംസങ്ങ് ഗാലക്സി S23 FE സ്മാർട്ട്ഫോണിൻ്റെ പിൻഗാമി ഉടൻ തന്നെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ്ങ് ഗാലക്സി S24 FE എന്ന സ്മാർട്ട്ഫോണിൻ്റെ വിലയും സവിശേഷതകളും ഇതിനകം ലീക്കായി പുറത്തു വന്നിട്ടുണ്ട്. ഇതിനു പുറമെ സാംസങ്ങ് S24 FE ഹാൻഡ്സെറ്റിന് യൂറോപ്യൻ മാർക്കറ്റുകളിൽ സാംസങ്ങ് S23 FE യേക്കാൾ വിലയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ അമേരിക്കൻ വിപണിയിലും സാംസങ്ങിൻ്റെ പുതിയ മോഡലിന് വില വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ്ങ് ഗാലക്സി S24 FE സ്മാർട്ട്ഫോണിൻ്റെ ചിപ്പ്സെറ്റ്, ഡിസ്പ്ലേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും ലീക്കായി പുറത്തു വന്നിട്ടുണ്ട്.
സാംസങ്ങ് ഗാലക്‌സി S23 FE യേക്കാൾ ഉയർന്ന വിലയിലാകും സാംസങ് ഗാലക്‌സി S24 FE യുഎസിൽ ലോഞ്ച് ചെയ്യുകയെന്നാണു പ്രതീക്ഷിക്കുന്നത്. സ്മാർട്ട്പ്രിക്സ്, ടിപ്സ്റ്ററായ സ്റ്റീവ് എച്ച് മക്ഫ്ലൈ (@OnLeaks) എന്നിവരുടെ റിപ്പോർട്ട് അനുസരിച്ച്, സാംസങ്ങ് ഗാലക്സി S24 FE സ്മാർട്ട്ഫോണിൻ്റെ 128GB പതിപ്പിന് യുഎസിൽ 649 ഡോളർ (ഏകദേശം 54,200 രൂപ) മുതൽ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം 256GB മോഡലിൻ്റെ വില 709 ഡോളർ (ഏകദേശം 59,200 രൂപ)ആയിരിക്കും. 599 ഡോളറിൽ (ഏകദേശം 50,000 രൂപ) ആരംഭിച്ച സാംസങ്ങ് ഗാലക്സി S23 FE യുടെ ലോഞ്ച് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡലിൻ്റെ വില 50 ഡോളർ (ഏകദേശം 4,200 രൂപ) വർദ്ധിച്ചിട്ടുണ്ട്.
കൂടാതെ, ഗ്യാലക്‌സി S24 FE യുടെ 8GB RAM + 128GB വേരിയൻ്റിന് ചില യൂറോപ്യൻ രാജ്യങ്ങളിൽ 799 യൂറോ (ഏകദേശം 74,100 രൂപ) ആയിരിക്കുമെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് മുൻഗാമിയായ സാംസങ്ങ് ഗാലക്സി S23 FE യുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 100 യൂറോയുടെ (ഏകദേശം 9,200 രൂപ) വർദ്ധനവാണ്.
120Hz റീഫ്രഷ് റേറ്റ്, 1900nits പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുള്ള 6.7 ഇഞ്ച് ഫുൾ HD+ സ്‌ക്രീനുമായി സാംസങ്ങ് ഗാലക്സി S24 FE വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൊറില്ല ഗ്ലാസ് വിക്‌റ്റസ്+ ൻ്റെ സംരക്ഷണം ഡിസ്പ്ലേക്കുണ്ട്. എക്സിനോസ് 2400e പ്രോസസർ പ്രതീക്ഷിക്കുന്ന ഈ ഹാൻഡ്സെറ്റിൽ, 4,565mAh ബാറ്ററിയാണ് ഉണ്ടാവുക. ഇത് 25W വയേർഡ് ചാർജിംഗിനെയും 15W വയർലെസ് ചാർജിംഗിനെയും പിന്തുണക്കും.
50 മെഗാപിക്സലിൻ്റെ ട്രിപ്പിൾ റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളിനുമായി 10 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുണ്ടാവുക. സാംസങ്ങ് ഗാലക്സി S24 FE സ്മാർട്ട്ഫോണിന് മുൻഗാമിയുടെ അതേ ഡിസൈനാണു പ്രതീക്ഷിക്കുന്നത്. ഇതിലൊരു അലുമിനിയം മിഡിൽ ഫ്രെയിമും ഗ്ലാസ് റിയർ പാനലും ഉണ്ടായിരിക്കും. ബ്ലൂ, ഗ്രീൻ, ഗ്രാഫൈറ്റ്, സിൽവർ/വൈറ്റ്, യെല്ലോ എന്നീ നിറങ്ങളിലാകും ഇതു ലഭ്യമാവുക.
പരസ്യം
പരസ്യം