Photo Credit: Samsung
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് സാംസങ്ങ്. ആപ്പിളിനോടു മത്സരിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രീമിയം സ്മാർട്ട്ഫോണുകളും അതുപോലെ സാധാരണക്കാർക്ക് പ്രാപ്യമായ ബഡ്ജറ്റ് ഫോണുകളും ഇവർ പുറത്തിറക്കുന്നു. സാംസങ്ങിൻ്റെ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. സാംസങ്ങ് ഗാലക്സി M55s 5G തിങ്കളാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 പ്രൊസസർ, 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 50 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയുമായാണ് ഇതു വരുന്നത്. 45W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് സാംസങ്ങ് ഗാലക്സി M55s സ്മാർട്ട്ഫോണിലുള്ളത്. ഫ്യൂഷൻ ഡിസൈനിലാണ് ഈ ഫോൺ എത്തുന്നത്, ഇതിൻ്റെ റിയർ പാനലിൽ രണ്ട് വ്യത്യസ്ത ടെക്സ്ചറിലുള്ള ഫിനിഷിങ്ങ് നൽകിയിരിക്കുന്നു. സാംസങ്ങ് ഗാലക്സി M55 5G, സാംസങ്ങ് ഗാലക്സി F55 5G എന്നിവയുമായി പുതിയ മോഡലിനു സാമ്യതകളുണ്ട്.
സാംസങ് ഗാലക്‌സി M55s 5G ഹാൻഡ്സെറ്റിന് ഇന്ത്യയിൽ വില ആരംഭിക്കുന്നത് 19999 രൂപ മുതലാണ്. 8GB RAM + 128 GB ഓൺബോർഡ് സ്റ്റോറേജുള്ള മോഡലിനാണ് ഈ വില. അതേസമയം 8GB RAM + 256GB സ്റ്റോറേജുമുള്ള വേരിയൻ്റിന് 22999 രൂപയാണു വില വരുന്നത്.
ആമസോൺ, സാംസങ് ഇന്ത്യ വെബ്സൈറ്റ്, മറ്റുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ സെപ്തംബർ 26 മുതൽ ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലുള്ളവർക്കു സ്വന്തമാക്കാൻ കഴിയും. തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകൾ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 2,000 രൂപയുടെ കിഴിവ് ലഭിക്കും. കോറൽ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വരുന്നത്.
സാംസങ് ഗാലക്‌സി M55s 5G സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഫുൾ HD+ sAMOLED ഡിസ്‌പ്ലേയാണു നൽകിയിരിക്കുന്നത്. ശക്തമായ പെർഫോമൻസ് പ്രദാനം ചെയ്യുന്ന സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 പ്രൊസസർ ഫോണിനു കരുത്ത് നൽകുന്നു. ഇതിന് 16GB RAM വരെ പിന്തുണയ്ക്കാൻ കഴിയും, അതിൽ 8GB വെർച്വൽ റാം ഉൾപ്പെടുന്നു, കൂടാതെ 256GB വരെ ഓൺ ബോർഡ് സ്റ്റോറേജുമുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് സാംസങ്ങ് ഗാലക്സി M55s 5Gയിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ, ക്ലോസപ്പ് മാക്രോ ഷോട്ടുകൾക്കായി 2 മെഗാപിക്സൽ ക്യാമറ എന്നിവയാണ് റിയർ ക്യാമറ യൂണിറ്റിലുള്ളത്. സെൽഫികൾക്കായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ഇതിലെ ഡ്യുവൽ റെക്കോർഡിംഗ് ഫീച്ചർ ഫ്രണ്ട്, ബാക്ക് ക്യാമറകൾ ഉപയോഗിച്ച് ഒരേസമയം വീഡിയോ റെക്കോർഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയോടെയാണ് ഫോൺ വരുന്നത്. മികച്ച സുരക്ഷയ്ക്കായി സാംസങ്ങിൻ്റെ നോക്സ് വോൾട്ടും ഡിസ്പ്ലേയിൽ ഫിംഗർപ്രിൻ്റ് സെൻസറും ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. വളരെ മെലിഞ്ഞ ഡിസൈനിലുള്ള ഈ ഫോണിന് 7.8mm കനം മാത്രമാണുള്ളത്.
പരസ്യം
പരസ്യം