Photo Credit: Realme
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമി. വളരെക്കാലം ഈടു നിൽക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമിയെന്ന അഭിപ്രായമുള്ളവരും കുറവല്ല. റിയൽമിയുടെ ഏറ്റവും പുതിയ ഫോണായ റിയൽമി P3 അൾട്രാ എന്ന സ്മാർട്ട്‌ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ഫോൺ കഴിഞ്ഞ ഒക്ടോബറിൽ അവതരിപ്പിച്ച റിയൽമി P1 സ്പീഡ് ഉൾപ്പെടെയുള്ള കമ്പനിയുടെ പി സീരീസിൻ്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, റിയൽമി P3 അൾട്രാ 12GB വരെ റാമും 256GB വരെ ഇൻ്റേണൽ സ്റ്റോറേജുമായാണ് വരുന്നത്. ഇതോടൊപ്പം എടുത്തു പറയേണ്ടത് നാളെ (ബുധനാഴ്‌ച) റിയൽമി 14x ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നതാണ്. ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്നതും ഉയർന്ന പ്രവർത്തനക്ഷമതയുള്ളതുമായ സ്മാർട്ട്‌ഫോണുകളുടെ നിര വിപുലീകരിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഇതിൽ നിന്നും വ്യക്തമാണ്.
91മൊബൈൽസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, റിയൽമി P3 അൾട്രാ 2025 ജനുവരി അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. RMX5030 എന്ന മോഡൽ നമ്പറായിരിക്കും ഫോണിനെന്നും 12GB വരെ റാമും 256GB വരെ ഇൻ്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു
റിയൽമിയുടെ പി സീരീസിലെ പുതിയ പതിപ്പാണ് ‘അൾട്രാ' മോഡൽ എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. P3 ഫാമിലിയിലെ സ്റ്റാൻഡേർഡ്, പ്രോ പതിപ്പുകൾക്കൊപ്പം ഇതും ചേരും. ഫോണിന് ഒരു ഗ്ലാസ് ബാക്ക് പാനൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രേ നിറത്തിൽ ഫോൺ പുറത്തു വരുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BlS) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ രണ്ട് റിയൽമി ഫോണുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്. അവ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഇതു സൂചിപ്പിക്കുന്നു. റിയൽമി P2 പ്രോ നിലവിൽ പി സീരീസ് ലൈനപ്പിലെ ഏറ്റവും ചെലവേറിയ ഫോണാണ്, അതുപോലെ തന്നെ റിയൽമി P3 അൾട്രാ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്തേക്കാം.
120Hz റീഫ്രഷ് റേറ്റ്, 200nits പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുള്ള 6.7 ഇഞ്ച് ഫുൾ HD+ 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി P2 പ്രോ ഫോണിനുള്ളത്. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷയും സ്ക്രീനിനു ണ്ട്.
അഡ്രിനോ 710 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന 4nm ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 12GB വരെ LPDDR4x റാമും 512GB വരെ UFS 3.1 ഇൻ്റേണൽ സ്റ്റോറേജുമായി ഇത് വരുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5-ലാണ് ഇത് പ്രവർത്തിക്കുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, റിയൽമി P3 അൾട്രായ്ക്ക് പിന്നിൽ ഇരട്ട ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ (OIS) 50 മെഗാപിക്സൽ സോണി LYT-600 പ്രധാന സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സലിൻ്റെ മുൻ ക്യാമറയാണ് ഇതിനുള്ളത്. 80W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,200mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
പരസ്യം
പരസ്യം