ഇന്ത്യയിൽ 4GB റാം വേരിയൻ്റുമായി പോക്കോ M7 പ്ലസ് 5G എത്തുന്നു; വിവരങ്ങൾ അറിയാം
Photo Credit: Poco
പോക്കോ എം7 പ്ലസ് 5ജിയിൽ 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയുണ്ട്
രണ്ട് റാം ഓപ്ഷനുകളുമായി പോക്കോ M7 പ്ലസ് 5G ഓഗസ്റ്റിലാണ് ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്യുന്നത്. ഇപ്പോൾ, രാജ്യത്തെ സാധാരണക്കാരായ കൂടുതൽ ആളുകളെ ലക്ഷ്യമിട്ട് ഈ ഫോണിൻ്റെ മറ്റൊരു റാം ചോയ്‌സുള്ള പുതിയ പതിപ്പ് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ പുതിയ മോഡൽ ഈ മാസം അവസാനം മുതൽ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകും. ദീർഘകാല പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിനാണ് പോക്കോ M7 പ്ലസ് 5G ഡിസൈൻ ചെയ്തിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു വലിയ ബാറ്ററിയുമായി ഈ ഫോൺ വരുന്നു. ദൈനംദിന ജോലികൾ, ആപ്പുകൾ, ഗെയിമുകൾ എന്നിവയുടെ സുഗമമായ പെർഫോമൻസ് ഉറപ്പാക്കുന്ന സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്പ്സെറ്റാണു ഫോണിനു കരുത്തു നൽകുന്നു. 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം ഈ സ്മാർട്ട്‌ഫോണിലുണ്ട്. മികച്ച പെർഫോമൻസ്, കരുത്തുറ്റ ബാറ്ററി ലൈഫ്, നല്ല ക്യാമറ ക്വാളിറ്റി എന്നിവ സംയോജിപ്പിക്കുന്ന ഒരു ഫോൺ താങ്ങാവുന്ന വിലയിൽ ഉപയോക്താക്കൾക്ക് നൽകാനാണ് പോക്കോ ലക്ഷ്യമിടുന്നത്.
പോക്കോ M7 പ്ലസ് 5G-യുടെ പുതിയ 4GB "ലിമിറ്റഡ് എഡിഷൻ" പതിപ്പ് പുറത്തു വരുന്ന വിവരം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു പ്രഖ്യാപിച്ചത്. കമ്പനിയുടെ വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ വിൽപ്പനയിൽ ഇത് ലഭ്യമാകും. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുടെ ഭാഗമായി സെപ്റ്റംബർ 23-നാണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് സെപ്റ്റംബർ 22-നു തന്നെ ഇതിലേക്കുള്ള ആക്‌സസ് ലഭിക്കും.
ഓഗസ്റ്റിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ 6GB, 8GB RAM പതിപ്പുകൾക്കൊപ്പം ഈ പുതിയ 4GB RAM പതിപ്പും ലഭ്യമാകും. 4GB + 128GB മോഡലിന് 13,999 രൂപയും 8GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. അക്വാ ബ്ലൂ, കാർബൺ ബ്ലാക്ക്, ക്രോം സിൽവർ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ഹൈപ്പർ 2.0-യിലാണ് പോക്കോ M7 പ്ലസ് 5G പ്രവർത്തിക്കുന്നത്. ഫോണിന് രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 144Hz വരെ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന വലിയ 6.9 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേ (1,080×2,340 പിക്‌സലുകൾ) ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 6s Gen 3 പ്രോസസറാണ് ഈ ഫോണിനു കരുത്തു നൽകുന്നത്. 8GB വരെ LPDDR4x റാമും 128GB UFS 2.2 സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, പോക്കോ M7 പ്ലസ് 5G-യിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. AI പിന്തുണയുള്ള 50 മെഗാപിക്സൽ സെൻസറാണ് മെയിൽ ക്യാമറ. അതേസമയം, രണ്ടാമത്തെ ക്യാമറയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയുമുണ്ട്.
പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്നതിൽ ഫോണിന് IP64 റേറ്റിംഗുണ്ട്. 5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിലെ ഒരു പ്രധാന ഹൈലൈറ്റ്. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 18W റിവേഴ്സ് വയർഡ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം