ഷവോമി 16 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി
Photo Credit: Xiaomi
Xiaomi 15 (ചിത്രം) ന് ശേഷം Xiaomi 16 വരുമെന്ന് പ്രതീക്ഷിക്കുന്നു
ഷവോമി 16 സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള ലീക്കായ വിവരങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഓൺലൈനിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്ത ഷവോമി 15-ൻ്റെ പിൻഗാമിയായ മോഡലായിരിക്കും ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ എന്നാണു പ്രതീക്ഷിക്കുന്നത്. അടുത്തിടെ, ലീക്കായ ചില വിവരങ്ങൾ ഷവോമി 16-ന്റെ ലോഞ്ചിങ്ങ് ടൈംലൈനിനെ സംബന്ധിച്ചുള്ള സൂചന നൽകുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ അവസാനത്തോടെ ഈ ഫോൺ ലോഞ്ച് ചെയ്യാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പ്രശസ്തനായ ഒരു ടിപ്‌സ്റ്റർ ഷവോമി 16 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കിടുകയുണ്ടായി. ഈ ഫോണിൻ്റെ ഡിസ്‌പ്ലേ, പ്രോസസർ (ചിപ്‌സെറ്റ്), ക്യാമറ സെറ്റപ്പ് എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ ഈ ലീക്കിൾ ഉൾപ്പെടുന്നു. മെച്ചപ്പെട്ട പെർഫോമൻസ്, മികച്ച ക്യാമറകൾ, മുൻഗാമിയായ ഷവോമി 16-നെ അപേക്ഷിച്ച് കൂടുതൽ നൂതനമായ ഡിസൈൻ എന്നിവയുമായി ഷവോമി 16 എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ലോഞ്ച് തീയതി അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 24-നും സെപ്റ്റംബർ 26-നും ഇടയിലാണ് ഷവോമി 16 ലോഞ്ച് ചെയ്യാൻ സാധ്യതയുള്ളത്. അതായത് ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഫോൺ പുറത്തു വരും. ഈ അഭ്യൂഹം ശരിയാണെങ്കിൽ, 2024 ഒക്ടോബറിൽ ലോഞ്ച് ചെയ്ത ഷവോമി 15-നേക്കാൾ നേരത്തെ ഷവോമി 16 സീരീസ് എത്തിയേക്കാം.
ഷവോമി 16 സീരീസിൽ സാധാരണ ഷവോമി 16, ഷവോമി 16 പ്രോ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഷവോമി 16 പ്രോ മിനി എന്ന പേരിൽ ഈ ഫോണിൻ്റെ ഒരു ഒതുക്കമുള്ള പതിപ്പും കമ്പനി അവതരിപ്പിച്ചേക്കാം.
ടിപ്‌സ്റ്ററായ യോഗേഷ് ബ്രാർ (@heyitsyogesh) അടുത്തിടെ സാമൂഹ്യമാധ്യമമായ എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലൂടെ വരാനിരിക്കുന്ന ഷവോമി 16 ഫോണിൻ്റെ പ്രധാന സവിശേഷതകൾ പങ്കിടുകയുണ്ടായി. കമ്പനിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഈ ഫോൺ കഴിഞ്ഞ വർഷം എത്തിയ ഷവോമി 15-നു പകരക്കാരനാകും എന്നു പ്രതീക്ഷിക്കുന്നു.
ലീക്കായ വിവരങ്ങൾ പ്രകാരം, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും പിന്തുണയ്ക്കുന്ന 6.3 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയുമായാകും ഷവോമി 16 എത്തുക. ഇത് ക്വാൽകോമിന്റെ ഏറ്റവും പുതിയ ചിപ്പിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലീറ്റ് 2 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 എന്നിവയിലൊന്നാകും ഈ ചിപ്പ്. അഭ്യൂഹങ്ങൾശരിയാണെങ്കിൽ, ഈ പുതിയ പ്രോസസർ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും ഷവോമി 16.
ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പറയുന്നു. ഈ സെറ്റപ്പിൽ 50 മെഗാപിക്സൽ ഒമ്നിവിഷൻ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 50 മെഗാപിക്സൽ സാംസങ്ങ് ISOCELL JN5 ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെട്ടേക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയായിരിക്കും ഉണ്ടാകുക. ഹൈപ്പർ ഒഎസ് 3-യിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ സുരക്ഷക്കായി അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകും.
ഷവോമി 16-ന് IP68 അല്ലെങ്കിൽ IP69 റേറ്റിംഗ് ഉണ്ടായിരിക്കാമെന്നും ഇത് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ശക്തമായ സംരക്ഷണം നൽകുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു. 100W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന വലിയ 7,000mAh ബാറ്ററിയായിരിക്കും ഇതിൽ ഉണ്ടാവുക.
പരസ്യം
പരസ്യം