ഐഫോൺ 14-ന് വമ്പൻ വിലക്കിഴിവുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025
Photo Credit: Apple
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 ഐഫോൺ 14 (ചിത്രം) കിഴിവിൽ ലഭിക്കും
നിരവധി പേർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 സെപ്റ്റംബർ 23-ന് ആരംഭിക്കുമെന്ന് പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വലിയ വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. സെയിൽ സമയത്തെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ഐഫോൺ 14 ആയിരിക്കും. 40,000 രൂപയിൽ താഴെയുള്ള വിലക്കാണ് ഈ ഫോൺ സെയിലിൽ ലഭ്യമാവുക. ഇത് ഇവന്റിലെ ഏറ്റവും ആകർഷകമായ ഡീലുകളിൽ ഒന്നാണെന്നതിൽ സംശയമില്ല. ഐഫോൺ 14-ന് പുറമേ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിളിന്റെ മറ്റ് ചില ഐഫോൺ മോഡലുകൾക്കും ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വിലക്കുറവുകൾക്ക് പുറമേ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കിൻ്റെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമായിരിക്കുമിത്.
ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-ന്റെ വിശദാംശങ്ങൾ ഫ്ലിപ്കാർട്ട് മൊബൈൽ ആപ്പിൽ ഔദ്യോഗികമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഐഫോൺ 14 വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ഇതിൽ വ്യക്തമാക്കുന്നു. സെയിൽ സമയത്ത്, ബാങ്ക് ഡിസ്‌കൗണ്ട് ഓഫറുകൾ ഉൾപ്പെടെ 39,999 രൂപയ്ക്ക് ഐഫോൺ 14 വാങ്ങാൻ കഴിയും.
നിലവിൽ, 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 14 ന്റെ അടിസ്ഥാന മോഡൽ ഫ്ലിപ്കാർട്ടിൽ 52,990 രൂപ എന്ന വിലയിലാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിൽ ആപ്പിൾ ആദ്യമായി ഈ ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയപ്പോൾ, 79,900 രൂപ എന്നതായിരുന്നു പ്രാരംഭ വില.
നീല, മിഡ്‌നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, (പ്രൊഡക്റ്റ്) റെഡ് എന്നിവയുൾപ്പെടെ വിവിധ കളർ ഓപ്ഷനുകളിൽ ഐഫോൺ 14 വരുന്നു. ഈ പുതിയ ഡീൽ ധാരാളം പേരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-ൽ ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണുകളായ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയിലും വലിയ ഡിസ്കൗണ്ടുകൾ ലഭിക്കുമെന്ന് ഫ്ലിപ്കാർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവർ പങ്കുവെച്ച വിശദാംശങ്ങൾ അനുസരിച്ച്, ഈ രണ്ട് ഫോണുകളും അവയുടെ യഥാർത്ഥ ലോഞ്ച് വിലയേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് വാഗ്ദാനം ചെയ്യുന്നത്.
ഐഫോൺ 16 പ്രോ 70,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഐഫോൺ 16 പ്രോ മാക്‌സ് സെയിൽ സമയത്ത് 90,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭിക്കും. എന്നിരുന്നാലും, ബാങ്ക് ഓഫറുകൾ ഉൾപ്പെടെയാണ് ഈ വിലയെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതായത് വാങ്ങുന്നവർ മുഴുവൻ ഡിസ്കൗണ്ടും നേടണമെങ്കിൽ അനുയോജ്യമായ ബാങ്ക് കാർഡുകളോ പേയ്‌മെന്റ് രീതികളോ ഉപയോഗിക്കേണ്ടി വന്നേക്കാം.
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഐഫോൺ 16 പ്രോ 1,19,900 രൂപ എന്ന പ്രാരംഭ വിലയിലാണ് ലോഞ്ച് ചെയ്തത്. അതേസമയം, ഐഫോൺ 16 പ്രോ മാക്‌സ് 1,44,900 രൂപ എന്ന വിലയിൽ ആരംഭിച്ചു. അതുകൊണ്ടു തന്നെ, ആപ്പിളിന്റെ ഏറ്റവും ഫ്ലാഗ്ഷിപ്പ് മോഡലുകൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വരാനിരിക്കുന്ന ഡീൽ മികച്ചൊരു അവസരമാണ്. വരും ദിവസങ്ങളിൽ ഈ സെയിലുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ഓഫറുകളും ബണ്ടിൽ ഡീലുകളും ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം