ഓപ്പോ ഫൈൻസ് X9, ഫൈൻഡ് X പ്രോ എന്നിവ ഉടനെ തന്നെ ലോഞ്ച് ചെയ്തേക്കും
Photo Credit: Oppo
ഓപ്പോ ഫൈൻഡ് X9 (ഇടത്) ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കും
ഓപ്പോ ഫൈൻഡ് X9 സീരീസ് സ്മാർട്ട്ഫോണുകൾ ഉടനെ തന്നെ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേത്തുടർന്ന്, കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളെ കുറിച്ചുള്ള നിരവധി ലീക്കുകളും റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഈ സീരീസിൻ്റെ ഭാഗമായി ഓപ്പോ ഫൈൻഡ് X9, ഓപ്പോ ഫൈൻഡ് X9 പ്രോ എന്നീ ഫോണുകളാണ് ആദ്യം അവതരിപ്പിക്കാൻ സാധ്യത. അതിനു ശേഷം, കമ്പനി ഒരു 'അൾട്രാ' വേരിയൻ്റും വിപണിയിൽ എത്തിച്ചേക്കും. അടുത്തിടെ, ഒരു മുതിർന്ന ഓപ്പോ എക്സിക്യൂട്ടീവ് ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നിവയെക്കുറിച്ചുള്ള ഒരു ചെറിയ ടീസർ പുറത്തു വിട്ടിരുന്നു. രണ്ട് ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി പോലുള്ള ചില പ്രധാന സവിശേഷതകൾ അദ്ദേഹം സ്ഥിരീകരിച്ചു. ഇതോടൊപ്പം, ലീക്കായ വിവരങ്ങളിൽ പുതിയ മോഡലുകളുടെ വലിപ്പത്തെ സംബന്ധിച്ചുള്ള വിവരങ്ങളുമുണ്ട്. ഈ ലീക്കുകളും ടീസറുകളും പുറത്തു വന്നതോടെ ഓപ്പോ ഫൈൻഡ് X9 ലൈനപ്പിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ വർദ്ധിച്ചിട്ടുണ്ട്. ലോഞ്ചിനു ശേഷം ഇതുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും.
സ്റ്റാൻഡേർഡ് ഓപ്പോ ഫൈൻഡ് X9 ഫോണിൽ 7,025mAh "ഗ്ലേസിയർ" ബാറ്ററി (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) ഉണ്ടാകുമെന്ന് ഓപ്പോ ഫൈൻഡ് പ്രൊഡക്റ്റ് മാനേജർ ഷൗ യിബാവോ സ്ഥിരീകരിച്ചു. അതേസമയം ഓപ്പോ ഫൈൻഡ് X9 പ്രോയ്ക്ക് 7,500mAh ബാറ്ററി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പോ ഫൈൻഡ് X9 സീരീസ് കോൾഡ് കാർവിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കും, ടൈറ്റാനിയം കളർ ഓപ്ഷനിലും ഈ ഫോണുകൾ ലഭ്യമാകും.
ഫ്ലാറ്റ് ഡിസ്‌പ്ലേയും നാല് വശങ്ങളിലും വളരെ നേർത്തതും തുല്യവുമായ ബെസലുകളും വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് X9 സീരീസിൽ ഉണ്ടാകും. പഴയ മോഡലുകളെ അപേക്ഷിച്ച് ഫോണുകളുടെ വീഡിയോ ഫീച്ചറുകൾ വളരെ മികച്ചതാകുമെന്ന് ഓപ്പോ പറയുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ലാണ് ഫൈൻഡ് X9 സീരീസ് ഫോണുകൾ പ്രവർത്തിക്കുക. ആപ്പിൾ ഡിവൈസുകൾക്കു സമാനമായ ചില ഫീച്ചറുകളെ ഈ പുതിയ സോഫ്റ്റ്‌വെയർ പിന്തുണയ്ക്കും. ഇതു സ്ഥിരീകരിക്കാൻ ആപ്പിൾ എയർപോഡ്സ് 4-നൊപ്പം പെയർ ചെയ്ത് ഫൈൻഡ് X9 സുഗമമായി പ്രവർത്തിക്കുന്നത് ഒരു കമ്പനി എക്സിക്യൂട്ടീവ് പ്രദർശിപ്പിക്കുകയും ചെയ്തു.
കണ്ണുകൾക്ക് ആയാസം നൽകുന്ന പുതിയ മെറ്റീരിയലാണ് ഡിസ്‌പ്ലേകളിൽ ഉപയോഗിക്കുക. ദീർഘനേരം ഉപയോഗിക്കുമ്പോൾ കാഴ്ചക്ക് ബുദ്ധിമുട്ടുകൾ വരാതിരിക്കാനുള്ള ആന്റി-മോഷൻ സിക്ക്‌നെസ് മോഡും ഓപ്പോ കൂട്ടിച്ചേർക്കുന്നു. മെച്ചപ്പെട്ട ഫോട്ടോ ക്വാളിറ്റിക്കായി ഫോണുകളിൽ ഹാസൽബ്ലാഡ്-ട്യൂൺ ചെയ്ത ക്യാമറകൾ ഉണ്ടായിരിക്കും.
ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നതനുസരിച്ച്, സ്റ്റാൻഡേർഡ് ഓപ്പോ ഫൈൻഡ് X9 മോഡലിന് 7.9mm കനവും ഏകദേശം 203 ഗ്രാം ഭാരവുമായിരിക്കും. അതേ സമയം അൽപ്പം കൂടുതൽ വലിപ്പമുള്ള പ്രോ മോഡലിന് 8.25mm കനവും ഏകദേശം 224 ഗ്രാം ഭാരവുമായിരിക്കും. രണ്ട് മോഡലുകളും 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണ ഓപ്പോ X9-ൽ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് ഫ്ലാറ്റ് LTPO OLED ഡിസ്പ്ലേ ഉണ്ടായിരിക്കാം. മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറാണ് ഇതിന് കരുത്ത് നൽകുകയെന്ന് പറയപ്പെടുന്നു. സുരക്ഷിതമായ അൺലോക്കിംഗിനായി ഫോണിൽ ഒരു അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാകാനും സാധ്യതയുണ്ട്.
പരസ്യം
പരസ്യം