ഐഫോൺ 16-ന് വിലക്കിഴിവുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ; വിവരങ്ങൾ അറിയാം
Photo Credit: Apple
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 ഐഫോൺ 16 ന് 23,000 രൂപ വരെ കിഴിവ് ലഭിക്കും (ചിത്രം)
ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 സെപ്റ്റംബർ 23-ന് ആരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിൻ്റെ ഏറ്റവും വലിയ ആന്വൽ സെയിലുകളിൽ ഒന്നായ ഇതിലൂടെ ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് വിലയിൽ വിവിധ ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റ്സ് ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ (പിസികൾ), ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ, വാഷിംഗ് മെഷീനുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ, റഫ്രിജറേറ്ററുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളെല്ലാം ഈ വിൽപ്പനയുടെ ഭാഗമാകും. ഡിസ്‌കൗണ്ടുകൾക്ക് പുറമേ, ക്യാഷ്ബാക്ക് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ പോലുള്ള മറ്റ് ആനുകൂല്യങ്ങളും ഫ്ലിപ്കാർട്ട് നൽകും. ഇത് കുറഞ്ഞ ചെലവിൽ പുതിയ ഉൽപ്പന്നങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമാക്കുന്നു. ബജറ്റ്, പ്രീമിയം സെഗ്‌മെന്റുകളെയെല്ലാം ഈ ഓഫറുകൾ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി പേർ കാത്തിരിക്കുന്ന ഓഫറുകളിൽ ഒന്ന് കമ്പനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 2025 ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ഐഫോൺ 16 വിലക്കുറവിൽ ലഭ്യമാകും, ഇതെക്കുറിച്ച് കൂടുതലറിയാം.
ഫ്ലിപ്കാർട്ട് തങ്ങളുടെ മൊബൈൽ ആപ്പിലെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ പേജ് അപ്‌ഡേറ്റ് ചെയ്യുകയും സെയിൽ സമയത്ത് ഐഫോൺ 16 ഡിസ്കൗണ്ട് വിലയായ 51,999 രൂപയ്ക്ക് ലഭിക്കുമെന്നു വെളിപ്പെടുത്തുകയും ചെയ്തു. “ നിങ്ങൾ കാണുന്ന വിലയാണു നിങ്ങൾ നൽകേണ്ടത്”, “നിയമങ്ങളും വ്യവസ്ഥകളും ബാധകമല്ല” തുടങ്ങിയ ടാഗ്‌ലൈനുകളും പേജിൽ എടുത്തു കാണിച്ചിക്കുന്നു. ഇപ്പോൾ കാണിച്ചിരിക്കുന്ന വില അന്തിമമാണെന്നും ബാങ്ക് ഓഫറുകളിൽ നിന്നുള്ള അധിക കിഴിവുകൾ ഇതിൽ ഉണ്ടാകില്ലെന്നുമാണ് അതിനർത്ഥം. കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം.
നിലവിൽ, 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 16-ന്റെ അടിസ്ഥാന മോഡൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 74,900 രൂപയ്ക്കാണ്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് വാങ്ങുന്നവർക്ക് 23,000 രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് ഇതിൽ നിന്നും മനസിലാക്കാം. ഇതിനുപുറമെ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ലഭിക്കും.
ഐഫോൺ 17 സീരീസ് പുറത്തിറക്കിയതിനു ശേഷം ഐഫോൺ 16-ന് ഇന്ത്യയിൽ വിലക്കുറവ് ആരംഭിച്ചിട്ടുണ്ട്. ആപ്പിൾ ഒഫീഷ്യൽ വെബ്‌സൈറ്റിൽ, 128 ജിബി വേരിയന്റ് മാത്രമേ ലഭ്യമാകൂ. ഇതിന് 69,900 രൂപയാണു വില വരുന്നത്. ഐഫോൺ 16 ആദ്യമായി പുറത്തിറങ്ങിയപ്പോൾ, 128 ജിബി മോഡലിന്റെ പ്രാരംഭ വില 79,900 രൂപയായിരുന്നു. 256 ജിബി മോഡലിന് 89,900 രൂപയും 512 ജിബി മോഡലിന് 1,09,900 രൂപയുമായിരുന്നു വില.
2025-ലെ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ചില പ്രധാന ഐഫോൺ മോഡലുകൾക്കുള്ള ഓഫറുകൾ ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 14 ഈ സെയിൽ സമയത്ത് 40,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതോടൊപ്പം, പുതിയ ഐഫോൺ 16 സീരീസിനും വലിയ കിഴിവുകൾ ലഭിക്കും. ഇന്ത്യയിൽ ഐഫോൺ 16 പ്രോ മാക്സ് 90,000 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കും, അതേസമയം ഐഫോൺ 16 പ്രോ 70,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകും. വിൽപ്പന പരിപാടിയിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ബാങ്ക് ഓഫറുകളും ഈ വിലകളിൽ ഉൾപ്പെടുന്നുണ്ടെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഐഫോൺ ആരാധകർ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലാകും ഇനിയുള്ള ദിവസങ്ങളിൽ.
പരസ്യം
പരസ്യം