Photo Credit: Realme
റിയൽമിയുടെ വളരെ ശ്രദ്ധിക്കപ്പെട്ട നാർസോ സീരീസിലെ ആദ്യത്തെ അൾട്രാ ബ്രാൻഡഡ് ഫോൺ അടുത്ത വർഷത്തിൽ ലോഞ്ച് ചെയ്യുമെന്നു റിപ്പോർട്ടുകൾ. റിയൽമി നാർസോ 80 അൾട്രാ എന്ന പേരിലുള്ള സ്മാർട്ട്‌ഫോൺ 2025-ൽ ഇന്ത്യൻ വിപണിയിലെത്താൻ സാധ്യതയുണ്ട്. ലോഞ്ച് തീയതിയ്‌ക്കൊപ്പം, ഫോണിൻ്റെ സ്റ്റോറേജ് ഓപ്ഷനുകളെക്കുറിച്ചുള്ള ചില വിശദാംശങ്ങളും ലീക്കായി പുറത്തു വന്നിട്ടുണ്ട്. മറ്റൊരു റിയൽമി ഫോണായ നാർസോ 70 കർവും ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇത് ന്യായമായ വിലയിലുള്ള ഒരു കർവ്ഡ് ഫോൺ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടയിൽ റിയൽമി 14x ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. വ്യത്യസ്‌ത സവിശേഷതകളും വിലകളുമുള്ള സ്‌മാർട്ട്‌ഫോണുകളുടെ ശ്രേണി വിപുലീകരിക്കാൻ കമ്പനി ഒരുങ്ങുകയാണെന്ന് ഇതിൽ നിന്നും വ്യക്തമാക്കുന്നു. ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് റിയൽമി ഫോണുകളുടെ ലോഞ്ചിങ്ങിനെ നോക്കിക്കാണുന്നത്.
റിയൽമി നാർസോ 80 അൾട്രാ ആയിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന, RMX5033 എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഡസ്ട്രി സോഴ്സുകളെ ഉദ്ധരിച്ച് 91മൊബൈൽസിൻ്റെ റിപ്പോർട്ട് പറയുന്നതു പ്രകാരം, ഫോൺ റിയൽമിയിൽ നിന്നുള്ള ആദ്യത്തെ "നാർസോ അൾട്രാ" മോഡലായിരിക്കാൻ സാധ്യതയുണ്ട്. 2025 ജനുവരി അവസാനത്തോടെ ഇത് രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പേര് സൂചിപ്പിക്കുന്നതു പോലെ, നാർസോ സീരീസിലെ ഏറ്റവും ശക്തമായ മോഡലായിരിക്കും റിയൽമി നാർസോ 80 അൾട്രാ. "വൈറ്റ് ഗോൾഡ്" എന്ന ഒരു കളർ ഓപ്ഷനിലെങ്കിലും ഫോൺ ലഭ്യമാകുമെന്ന് റിപ്പോർട്ട് പരാമർശിക്കുന്നു. 8 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്‌റ്റോറേജുമായി ഇത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ചിലപ്പോൾ മറ്റു റാം, സ്റ്റോറേജ് ഓപ്‌ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ എത്തിയേക്കാം.
ഇതിനു പുറമെ, RMX5030 എന്ന മോഡൽ നമ്പറുള്ള (റിയൽമി P3 അൾട്രാ ആണെന്ന് കിംവദന്തികൾ) ഉള്ള ഒരു ഫോൺ 2025 ജനുവരിയോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്ന് മറ്റൊരു സമീപകാല റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ഈ മോഡൽ 12GB റാമും 256GB സ്റ്റോറേജും വാഗ്ദാനം ചെയ്തേക്കാം. സെപ്റ്റംബറിൽ ഇതിൻ്റെ മുൻഗാമിയായ റിയൽമി P2 പ്രോ 5G ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 8GB RAM + 128GB സ്റ്റോറേജ് വേരിയൻ്റിന് 21,999 രൂപയാണ് വിലയുണ്ടായിരുന്നത്.
കൂടാതെ, RMX3990 എന്ന മോഡൽ നമ്പറുള്ള റിയൽമി നാർസോ 70 കർവ് 2024 ഡിസംബർ അവസാനത്തോടെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ, റിയൽമി ഈ ലോഞ്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ, 2025-ൽ എപ്പോഴെങ്കിലും ഫോൺ എത്താനാണ് കൂടുതൽ സാധ്യത.
പരസ്യം
പരസ്യം