പോക്കോ F8 അൾട്രാ, പോക്കോ F8 പ്രോ എന്നിവ ഉടനെ ലോഞ്ച് ചെയ്യുമെന്നു ടിപ്സ്റ്റർ
Photo Credit: Poco
ഇവ രീതിയിലുള്ള രണ്ട് പുതിയ മോഡലുകൾ എത്താനിരിക്കെയാണ്
സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശമുണർത്തുന്ന, പ്രമുഖ ബ്രാൻഡായ പോക്കോയുടെ ഡബിൾ പഞ്ച് വിപണിയിൽ ഉടനെയുണ്ടായേക്കും. കമ്പനിയുടെ പുതിയ മോഡലുകളായ പോക്കോ F8 പ്രോ, പോക്കോ F8 അൾട്ര എന്നിവ അടുത്തിടെ ഒരു പ്രശസ്തമായ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ മോഡലുകൾ ഉടൻ തന്നെ ചൈനയ്ക്ക് പുറത്ത്, ആഗോള വിപണിയിൽ ലോഞ്ച് ചെയ്തേക്കാമെന്നാണ്. മറ്റ് ചില ഓൺലൈൻ ലിസ്റ്റിംഗുകളിലും അൾട്രാ വേരിയൻ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും, പോക്കോ ഇതുവരെ ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നത് ഈ ഫോണുകൾ സമീപഭാവിയിൽ തന്നെ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ്. പോക്കോ F8 സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെങ്കിലും ഏതൊക്കെ മോഡലുകൾ അവതരിപ്പിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. മാർച്ചിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച പോക്കോ F7, പോക്കോ F7 അൾട്ര എന്നിവയുടെ പിൻഗാമികൾ ആയിരിക്കും വരാനിരിക്കുന്ന പോക്കോ F8 സീരീസിൽ ഉണ്ടാവുകയെന്നാണു പ്രതീക്ഷിക്കുന്നത്.
ടിപ്സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) സാമൂഹ്യമാധ്യമമായ എക്സിലൂടെ (മുമ്പ് ട്വിറ്റർ) പങ്കിട്ട ഒരു പുതിയ പോസ്റ്റ് അനുസരിച്ച്, പുതിയ പോക്കോ F8 അൾട്രാ, പോക്കോ F8 പ്രോ എന്നീ സ്മാർട്ട്‌ഫോണുകൾ ആഗോളതലത്തിൽ വളരെ വേഗത്തിൽ ലോഞ്ച് ചെയ്യാൻ പോക്കോ തയ്യാറെടുക്കുന്നുണ്ട്. നേരത്തെ പുറത്തിറക്കിയ പോക്കോ F7 അൾട്രാ, പോക്കോ F7 പ്രോ എന്നിവയ്ക്ക് ശേഷമുള്ള, F-സീരീസിലെ അടുത്ത മോഡലുകൾ ഈ പുതിയ ഫോണുകൾ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. പോക്കോ ഇതുവരെ ഔദ്യോഗികമായി ഒരു റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരവധി സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകൾ ലോഞ്ച് അടുത്തുവെന്ന് സൂചിപ്പിക്കുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കമ്പനി ആഗോള ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തുമെന്നാണു പലരും പ്രതീക്ഷിക്കുന്നത്.
പോക്കോ F8 പ്രോ, പോക്കോ F8 അൾട്രാ എന്നിവ അടുത്തിടെ സിംഗപ്പൂർ ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (IMDA) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. പോക്കോ F8 പ്രോയുടെ മോഡൽ നമ്പർ 2510DPC44G എന്നു ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതേസമയം പോക്കോ F8 അൾട്രായുടെ മോഡൽ നമ്പർ 25102PCBE ആണ്. ഇതുകൂടാതെ, NBTC സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും അൾട്രാ മോഡൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. NBTC ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നത് ഈ ഫോൺ GSM, WCDMA, LTE, NR എന്നിവയുൾപ്പെടെ ഒന്നിലധികം നെറ്റ്‌വർക്ക് ഓപ്ഷനുകളെ പിന്തുണയ്ക്കുമെന്നാണ്. പോക്കോ F8 അൾട്രാ 5G കണക്റ്റിവിറ്റിയുമായാണു വരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
മോഡൽ വിശദാംശങ്ങൾ, സർട്ടിഫിക്കേഷൻ സൂചനകൾ എന്നിവയിൽ നിന്നും റെഡ്മി K90 പ്രോയുടെയോ റെഡ്മി K90 പ്രോ മാക്സിന്റെയോ റീബ്രാൻഡഡ് പതിപ്പായിരിക്കാം പോക്കോ F8 അൾട്രാ ഫോൺ എന്നു മനസിലാക്കാം. ഈ റെഡ്മി മോഡലുകൾ ഒക്ടോബറിലാണു ലോഞ്ച് ചെയ്യപ്പെട്ടത്. ബോസ്-ട്യൂൺ ചെയ്ത സ്പീക്കറുകളും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറും ഇതിൽ ഉൾപ്പെടുന്നു.
പോക്കോ F8 അൾട്രയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഉണ്ടാകുമെന്നും ഇത് ഫാസ്റ്റ് വയർഡ് ചാർജിംഗും വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന വലിയ 7,000mAh ബാറ്ററിയുമായി എത്തിയേക്കുമെന്നും പ്രതീക്ഷിക്കുന്നു. 1.5K അല്ലെങ്കിൽ 2K റെസല്യൂഷനുള്ള 120Hz LTPO OLED ഡിസ്പ്ലേയുള്ള ഫോണിനു പിന്നിൽ മൂന്ന് 50 മെഗാപിക്സൽ സെൻസറുകളും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉള്ള ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സെൽഫികൾക്കായി ഇത് 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും വാഗ്ദാനം ചെയ്തേക്കാം. അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP69 റേറ്റിംഗും ഈ ഫോണിന് ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്.
പരസ്യം
പരസ്യം